കടുംകെട്ട് 9 [Arrow] 3179

 

” നല്ലത്, എന്നാ നമുക്ക് ഒരു കൈ നോക്കിയാലോ??, അന്ന് അമ്പലത്തിൽ വെച്ച് നിന്റെ മൂവ് കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹം ആ, നിനക്ക് നല്ല കഴിവ് ഉണ്ട്, taekwondo അല്ലായിരുന്നോ?? ” മുത്തശ്ശൻ, മുണ്ടിന്റെ തുമ്പ് കാലിന്റെ ഇടയിലൂടെ എടുത്തു പുറകിൽ കുത്തി, തോളിൽ കിടന്ന ഒറ്റമുണ്ട് അരയിൽ കെട്ടി എന്നോട് പറഞ്ഞു. എല്ലാരും അത് കേട്ട് എക്സെറ്റഡ് ആയി.

” വിത്ത്‌ പ്ലഷർ, ആക്ച്വലി re taekwondo ആണ്, taekwondo കിക്ക് ആണ് മെയിൻ, re tae ൽ പഞ്ചിനും പ്രാദാന്യം കൊടുക്കുന്നു” ഞാനും fighting സ്റ്റാൻഡ്സിൽ നിന്നുകൊണ്ട് പറഞ്ഞു.  മുത്തശ്ശൻ വാ എന്ന് വിളിക്കും പോലെ കൈ കാണിച്ചു. ഞാൻ എന്റെ മാക്സിമം സ്പീഡിൽ ഫുൾ ഫോസിൽ മുത്തശ്ശന്റെ മുഖം നോക്കി കിക്ക് ചെയ്തു, ആദ്യത്തെ രണ്ടു കിക്ക് മുത്തശ്ശൻ സിമ്പിൾ ആയി ഒഴിഞ്ഞു മാറി, മൂന്നാമത്തെ കിക്ക് മുത്തശ്ശൻ ഇടത് കൈ കൊണ്ട് തടഞ്ഞു പിന്നെ മുന്നോട്ട് കയറി ആ കൈ കൊണ്ട് തന്നെ എന്റെ നെഞ്ചിൽ പുഷ് ചെയ്തു. ഞാൻ പുറകിലേക്ക് ആഞ്ഞു, നിലത്ത് വീണു പോയി. മുത്തശ്ശൻ സ്ട്രോങ്ങ്‌ ആണെന്ന് എനിക്ക് അറിയാം പക്ഷെ ഞങ്ങൾ തമ്മിൽ ഇത്ര വലിയ ഗ്യാപ് ഉണ്ടാവും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. മുത്തശ്ശൻ ചുമ്മാ ഒന്ന് പുഷ് ചെയ്തതെ ഉള്ളു എനിക്ക് ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ട് ആയി, അപ്പൊ ശരിക്കും ഒന്ന് പഞ്ച് ചെയ്താലോ oh ഓർക്കാൻ കൂടെ വയ്യ.

 

” I ഗിവ് up ” ഞാൻ രണ്ടുകയ്യും  ഉയർത്തി കൊണ്ട് പറഞ്ഞു. മുത്തശ്ശൻ അന്നേരം പൊട്ടിചിരിച്ചു.

 

” രാവിലെ ഞങ്ങളുടെ കൂടെ പരിശീലനതിന് കൂട് ” പിന്നെ മുത്തശൻ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞിട്ട് അകത്തേക്ക് പോയി. കണ്ണനും സുധിയും കിളി പോയ പോലെ നിൽക്കുകയാ.

 

” എന്താ ഡാ?? ” ഞാൻ രണ്ടിനേം തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

 

” ഗുരുക്കൾക്ക് നിന്നെ ശരിക്കും ഇഷ്ടപ്പെട്ടു, എന്റെ അടുത്തും സുധിയുടെ അടുത്തും അല്ലാതെ ഇങ്ങനെ ചിരിച്ചു കാണുന്നത് ആദ്യം ആ ” കണ്ണൻ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു അഭിമാനം തോന്നി.

 

” വല്ലതും പറ്റിയോ?? ” ദർശു എന്റെ കയ്യും കാലും ഒക്കെ പിടിച്ചു പരിശോധിച്ച് കൊണ്ട് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞു. അവൾ പിന്നെയും എന്റെ മേൽ ഒക്കെ നോക്കുകയാ സില്ലി.

” അല്ലഡി, നിനക്ക് കോളേജിൽ ഒന്നും പോവണ്ടേ?? ഇപ്പൊ കൊറേ നാൾ ആയല്ലോ നാട്ടിൽ വന്നിട്ട്, സാധാരണ ഒരാഴ്ച കഴിഞ്ഞ ഉടനെ ഓടുന്നത് ആണല്ലോ, ഇത്തവണ എന്ത് പറ്റി?? ” കണ്ണൻ അത് ചോദിച്ചപോൾ അവൾ ഒന്ന് ഞെട്ടി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. Vegam venam poli

  2. Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???

Comments are closed.