” ഏയ് അവന് ഒന്നും പറ്റില്ല, എന്തേലും മൂഡോഫ് ഇതേപോലെ ഇടക്കൊക്കെ അവൻ മുങ്ങാറുള്ളതാ. നിനക്ക് ഇത് ആദ്യം ആയത് കൊണ്ട് തോന്നുന്നതാ. പേടിക്കണ്ട. എന്തായാലും ഉടനെ തന്നെ അവനെ പൊക്കാം പേടിക്കാതെ ഇരി. ” ഇത്രയും പറഞ്ഞിട്ട് നന്ദേട്ടൻ പോയി. നന്ദേട്ടൻ പറഞ്ഞത് പോലെ എന്റെ വെറും തോന്നൽ മാത്രം ആവണേ എന്ന് ഞാനും പ്രാർത്ഥിച്ചു.
______________________________
എനിക്ക് ബോധം വന്നപ്പോൾ ഒരു ബെഡിൽ ചാരി കിടക്കുകയായിരുന്നു. ഞാൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു ഹോസ്പിറ്റലിൽ ആണ്. ഞാൻ ഒന്ന് എഴുന്നേക്കാൻ നോക്കി പറ്റുന്നില്ല. തല ചുറ്റുന്നപോലെ ബാലൻസ് കിട്ടുന്നില്ല. തലയിൽ ഒരു കെട്ട് ഉണ്ട്. വലത് കൈ ഒടിഞ്ഞു എന്ന് തോന്നുന്നു, പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അല്ല പ്ലാസ്റ്റർ അല്ല, ബാന്റയ്ഡ് വെച്ച് കൈ എന്റെ നെഞ്ചിൽ ചേർത്ത് ഒട്ടിച്ചു വെച്ചിരിക്കുകയാണ്. ഇടത് കയ്യിൽ ട്രിപ്പ് ഇട്ടിരിക്കുന്നു. അന്നേരം ആണ് എന്റെ കട്ടിലിന്റെ സൈഡിൽ കയ്യ് വെച്ച് മുഖം പൊത്തി കിടന്നുറങ്ങുന്ന ഒരു പെണ്ണിനെ ഞാൻ കണ്ടത്.
” ആരതി ” ഞാൻ വിളിച്ചു. അവൾ പെട്ടന്ന് മുഖം ഉയർത്തി. ഞാൻ ഉണർന്നു എന്ന് കണ്ട് അവളുടെ മുഖം വിടർന്നു, പിന്നെ ഒരു പുഞ്ചിരി തെളിഞ്ഞു. ഒറ്റനോട്ടത്തിൽ ആരതി ആണെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ അല്ല. ഇവൾ ആണ് നേരത്തെ ആക്‌സിഡന്റ് ഉണ്ടായപ്പോൾ എന്റെ അടുത്തേക്ക് വന്ന സ്കൂട്ടറുകാരി. ഞാൻ ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ നോക്കി. പക്ഷെ നേരത്തെ പോലെ ബാലൻസ് കിട്ടിയില്ല, ഞാൻ വീണ്ടും കിടന്നു പോയി.
” എഴുന്നേൽക്കാൻ നോക്കണ്ട, ആ ആക്‌സിഡന്റ്ൽ ചെവിക്ക് ചെറിയ ഡാമേജ് പറ്റിയിട്ടുണ്ട്, ഡോക്ടർ പറഞ്ഞത് ക്ലോക്ലിയയോ something ലൈക് ദാറ്റ്, അതിനാണ് ഡാമേജ്. കേൾവിക്ക് കുഴപ്പം ഒന്നുമില്ല ബട്ട് ബോഡി ബാലൻസ് ഒന്ന് രണ്ടാഴ്ചത്തേക്ക് പ്രശ്നം ആവും. പിന്നെ കൈയ്യും ഷോൾഡറും തമ്മിൽ ഉള്ള ജോയിന്റിന്റ അവിടെ എല്ലിന് ചെറിയ പൊട്ടൽ ഉണ്ട്. ആ ഭാഗത്ത് പ്ലാസ്റ്റർ ഇടാൻ പറ്റാത്ത കൊണ്ട് ഇങ്ങനെ കൈ നെഞ്ചിൽ വെച്ച് ഒട്ടിക്കാനെ പറ്റൂ. സൊ മാക്സിമം അനക്കാതെ ഇരിക്കാൻ ശ്രമിക്കണം ” അവൾ പറഞ്ഞു. പിന്നയും ഏതാണ്ട് ഒക്കെ പറയുന്നുണ്ട്. ഞാൻ അത് മൈൻഡ് ചെയ്യാൻ നിന്നില്ല.
” താൻ ഏതാ?? ” കുറച്ചു നേരത്തിനു ശേഷം ഞാൻ അവളോട് ചോദിച്ചു.
” ആഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, ഞാൻ സുദർശന സാഗർ. അടുപ്പം ഉള്ളവർ ഒക്കെ ദർശു എന്നാ വിളിക്കുന്നെ, താനും അങ്ങനെ വിളിച്ചോ ” അവൾ.
Vegam venam poli
Plz ling
Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???