” ഡാ, ലിമിറ്റ് ഉണ്ട് 1 ലക്ഷം വരെ മാത്രമേ ഒരു ദിവസം അയക്കാൻ പറ്റൂ ”
” തത്കാലം അത് മതിയാവും. കൂടുതൽ വേണേൽ ഞാൻ വിളിക്കാം. പിന്നെ ഈ നമ്പറിലേക്ക് ഇനി വിളിക്കണ്ട, ഞാൻ പുതിയ ഫോൺ എടുത്തിട്ട് വിളിച്ചോളാം, പിന്നെ അവർക്കും നമ്പർ കൊടുക്കരുത് ” ഇത്രയും പറഞ്ഞു ആശാൻ എന്തേലും മറുത്ത് പറയുന്നതിന് മുന്നേ ഞാൻ ഫോൺ കട്ട് ചെയ്തു. എന്നിട്ട് ആ ഫോൺ അവൾക്ക് കൊടുത്തു. അല്പം കഴിഞ്ഞപ്പോൾ ഒരു നോട്ടിഫിക്കേഷൻ വന്നു. അവൾ അത് എടുത്തു നോക്കി, അവളുടെ കണ്ണ് വിടർന്നു.
” ഞാൻ ചുമ്മാ തമാശ പറഞ്ഞതാ. സീരിയസ് ആയി എടുത്തോ?? ” അവൾ എന്നെ ഇത്തിരി കലിപ്പിൽ നോക്കി. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല. കണ്ണ് അടച്ചു കിടന്നു.
” ഇയാൾ ഉണർന്നില്ലേ?? ” മറ്റൊരു പെണ്ണിന്റെ ശബ്ദം കേട്ട് ആണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്. ഡോക്ടർ ആണ്, കൂടെ ഒരു നേഴ്സും ഉണ്ട്. ഞാൻ കണ്ണ് തുറന്നത് കണ്ട് അവർ ഒന്ന് പുഞ്ചിരിച്ചു.
” ഇപ്പൊ വേദന ഉണ്ടോ?? ” ഡോക്ടർ എന്റെ ചാർട്ട് നോക്കി കൊണ്ട് ചോദിച്ചു.
” തലക്ക് ചെറിയ പെരുപ്പ് ഉണ്ട്. ” ഞാൻ മറുപടി കൊടുത്തു.
” ആ അത് ഉണ്ടാവും. ” ഡോക്ടർ അവൾ നേരത്തെ എന്നോട് പറഞ്ഞകാര്യങ്ങൾ ഒക്കെ റിപ്പീറ്റ് ചെയ്തു. എന്റെ ചെവിയുടേം കയ്യിന്റേം കാര്യം. ഞാൻ എല്ലാം വെറുതെ മൂളി കേട്ടു. ഞാൻ നേരത്തെ പറഞ്ഞത് അല്ലേ എന്ന ഭാവത്തിൽ അവളും എന്നെ നോക്കി. ഞാൻ അവളെ മൈൻഡ് ചെയ്യാൻ നിന്നില്ല.
” ഡോക്ടരെ എനിക്ക് ഡിസ്ചാർജ് വേണം ” ഞാൻ ഡോക്ടറിനോട് പറഞ്ഞു.
Vegam venam poli
Plz ling
Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???