കടുംകെട്ട് 9 [Arrow] 3179

” എന്നെ പരിശോധിക്കാൻ വന്നതല്ലേ??  എന്നാ അത് ചെയ് ” ഞാൻ ഇത്തിരി റഫ് ആയി ആണ് മറുപടി കൊടുത്തത്

 

” ചക്കിക്കൊത്ത ചങ്കരൻ. സുദർശന മാം ന്റ അതേ സ്വഭാവം, വെറുതെ അല്ല രണ്ടും കൂട്ട് ആയത് ” അവൾ പിറുപിറുത്തു. ഡോക്ടർന്റെ ചുണ്ടിൽ അത് കേട്ട് ഒരു ചെറിയ പുഞ്ചിരി വിടർന്നു. അന്നേരം വാതിൽ തള്ളി തുറന്ന് അവൾ അകത്തേക്ക് വന്നു.

 

” ഏട്ടാ ഇതാണ് ഞാൻ പറഞ്ഞ ആൾ ” അവളുടെ പുറകെ വന്ന ആളിനോട് അവൾ പറഞ്ഞു. ആ ആളെ കണ്ട് ഞാൻ ഒന്ന് അമ്പരന്നു.

 

” അജു, ഇത് എന്ത് പറ്റിയെഡാ?? ” അവൻ ഒരു ഞെട്ടയോടെ ഓടി എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

 

” സുധി നീ എന്താ ഇവിടെ?? ” ഞാനും അത്ഭുതത്തോടെ അവനോടു ചോദിച്ചു. സുധി, സുദേവ്. അവൾ ആണേൽ ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഞങ്ങളെ തന്നെ മാറി മാറി നോക്കി നിൽക്കുകയാണ്.

 

” അത് കൊള്ളാം, ഇത് എന്റെ നാട് ആ, ഇത് എന്റെ ഹോസ്പിറ്റലും. നീ എങ്ങനെ ഇവിടെ എത്തി??  നീയും നന്ദനും കൂടി എവിടെയോ ട്രിപ്പ് പോണെന്ന് അല്ലേ പറഞ്ഞെ, പിന്നെ നിനക്ക് ആക്സിഡന്റ് എങ്ങനെ സംഭവിച്ചു??  അല്ല നന്ദൻ എവിടെ?? ” അവൻ ഒന്നിന് പുറകെ ഒന്നൊന്നായി ചോദ്യം ചോദിച്ചു.

 

“ഏട്ടന് ഇയാളെ നേരത്തെ അറിയോ?? ” അവൾ സുധിയോട് ചോദിച്ചത് ആണ്.

 

” ആഹ്, ഞാൻ പറഞ്ഞില്ലേ ഒരു അർജുനെ പറ്റി, അവൻ ആണ് ഇവൻ ” അവൻ എന്നെ അവൾക്ക് പരിചയപ്പെടുത്തി.

 

” ഹാ ഇതുവരെ ഞാൻ പേര് ചോദിച്ചില്ലല്ലോ, അപ്പൊ ഇതാണല്ലേ ഏട്ടനെ റിങ്ങിൽ പഞ്ഞിക്കിട്ട ആൾ. “അവൾ നാവ് കടിച്ചു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. Vegam venam poli

  2. Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???

Comments are closed.