” ഡാ, ഇത് എന്റെ ഒരേ ഒരു പെങ്ങൾ. സുദർശന സാഗർ” അവൻ അവളെ ചേർത്ത് പിടിച്ചു എന്നോട് പറഞ്ഞു. ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു.
” അത് അവിടെ നിൽക്കട്ടെ. നീ നിനക്ക് ആക്സിഡന്റ് പറ്റിയത് എങ്ങനെ ആണന്നു പറ. നീ വീട്ടിൽ വിളിച്ചു പറഞ്ഞായിരുന്നോ??, ഞാൻ നന്ദനെ വിളിക്കാം ” അവൻ എന്നോട് പറഞ്ഞിട്ട് ഫോൺ എടുത്തു.
” ഡാ വേണ്ട അവനെ വിളിക്കണ്ട ” ഞാൻ ഇത്തിരി ശബ്ദം കൂട്ടി ആണ് പറഞ്ഞത്. അവരെല്ലാം ഒന്ന് ഞെട്ടി.
” എന്താടാ, എന്തേലും പ്രോബ്ലം ഉണ്ടോ?? ” സുധി അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി.
” ആഹ് ഏട്ടാ, മരുന്ന് കഴിക്കുന്നതിന് മുന്നേ ഫുഡ് കഴിക്കണം എന്ന് പറഞ്ഞു. ഞാൻ താഴെ കാന്റീനിൽ പോയി കഞ്ഞി വാങ്ങി വരാം. ” അവൾ അത് പറഞ്ഞു പുറത്തേക്ക് പോയി. അത് കേട്ട് അത്ഭുതകലർന്ന ഭാവത്തിൽ സുധി അവളെ നോക്കി.
” തിന്ന പാത്രം കുനിഞ്ഞെടുക്കാത്തവൾ ആണ് ഇപ്പൊ നിനക്ക് ഫുഡ് വാങ്ങാൻ കാന്റീൻ വരെ പോണേ, ഇതെന്തു മറിമായം ” സുധി ഒരു ചിരിയോടെ എന്നോട് പറഞ്ഞു.
” അർജുൻ എന്തേലും പെയിൻ തോന്നുവാണേൽ പറയണം. ” എന്ന് പറഞ്ഞിട്ട്, ഡോക്ടറും ഇറങ്ങി.
” ഇനി പറ, എന്താണ് ശരിക്കും സംഭവിച്ചത്?? ” സുധി ഗൗരവത്തിൽ ആണ്.
” വീട്ടിൽ ചെറിയ പ്രശ്നം ഉണ്ടായി. ഞാൻ ഏറ്റവും വിശ്വസിച്ച നന്ദുവും എന്നെ പറ്റിച്ചു. എല്ലാം കൂടെ ആയപ്പോൾ ഒന്ന് മാറി നിൽകാം എന്ന് വിചാരിച്ച് ഇറങ്ങിയതാ. അതാണേൽ ഇങ്ങനെയും ആയി. ” ഞാൻ അത്രയും പറഞ് അവനെ ഒന്ന് നോക്കി. അതിനെ പറ്റി കൂടുതൽ ഒന്നും പറയാൻ എനിക്ക് താല്പര്യം ഇല്ലാ എന്ന് തോന്നിയത് കൊണ്ടാവും. അവൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.
Vegam venam poli
Plz ling
Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???