രശ്മി : എങ്കിൽ പിന്നെ അരുവിയുടെ സൈഡ് പിടിച്ചങ്ങു പോയാൽ പോരെ മണ്ടാ… നേരേ അങ്ങ് എത്തില്ലെ.. ചുമ്മാ എന്തിനാ കിടന്നു വട്ടം കറങ്ങുന്നത്…
ഞാൻ : എൻ്റെ പോന്നു രശ്മി…. ഇത് തൻ്റെ വീടിൻ്റെ പിന്നാമ്പുറത്ത് കൂടി ഒഴുകുന്ന ഓട അല്ല… ഇത് കാടിൻ്റെ ഉള്ളിലെ അരുവി ആണ്.. സദാ സമയവും ഒട്ടുമിക്ക ജീവജാലങ്ങളും വെള്ളം കിട്ടുന്ന സ്ഥലം ചുറ്റിപ്പറ്റി നിക്കും, അവിടെ അങ്ങോട്ട് ചെന്ന് കയറി കൊടുത്താൽ പിന്നെ നമ്മള് അവർക്കുള്ള ഡിന്നർ ആവും….
രശ്മി : ഓ അങ്ങനെ ഓക്കേ ഉണ്ട് അല്ലേ…
ഇത്ത ; അത് എന്തെലുമോക്കെ ആവട്ടെ ഇരുട്ടുന്നതിന് മുന്നേ നമുക്ക് എല്ലാം സെറ്റ് ആക്കണം….
അരുവിക്ക് കുറുകെ കിടക്കുന്ന ഒരു വലിയ മരത്തിൻ്റെ മുകളിൽ കൂടി ഞങൾ അപ്പുറത്ത് ഇറങ്ങി മുന്നോട്ട് നടന്നു തുടങ്ങി…
കുറച്ചു ദൂരെ മരങ്ങൾക്കിടയിൽ കൂടി കാണാം ഒരു വലിയ മലയുടെ മല മടക്കുകളിൽ നിന്നും ആണ് ആ അരുവി ഒഴുകി വരുന്നത്… നിരന്ന നിലമായി കിടക്കുന്ന കുറച്ചു ഭാഗത്ത് പുൽമേടുകൾ പച്ചപ്പരവതാനി വിരിച്ചു കിടക്കുന്നു.. ഇന്ന് നടന്നു അവിടെ എത്തണം… ഞങ്ങൾ ഉത്സാഹിച്ചു നടക്കുകയാണ്… ഈ വനത്തിൻ്റെ ഉള്ളിൽ കൂടിയുള്ള നെട്ടോട്ടത്തിൻ്റേ ഇടക്ക് വേറൊന്നും മനസ്സിൽ കയറി വരില്ല… ഒരു ചെറിയ മല കയറി നിവർന്നാൽ ഞങൾ ദൂരെ നിന്ന് കണ്ട മലമടക്കിൽ എത്തും… ഇപ്പൊൾ സമയം 5 മണി അടുപ്പിച്ചായി.. ഇളം കാറ്റിൻ്റെ കൂടെ കോടമഞ്ഞും പറന്നു ഇറങ്ങുന്നുണ്ടായിരുന്ന്… നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി.. ഈ വനത്തിൻ്റെ ഉള്ളിൽ ഇങ്ങനെയാണ് അല്ലെങ്കിലും രാത്രി സമയത്ത് നല്ല കോട മഞ്ഞ് ഇറങ്ങും…
ഞാൻ : കുറച്ചു കൂടി വേഗത്തിൽ നടന്നോ.. കോട നന്നായിട്ട് ഇറങ്ങുന്നതിനു മുൻപ് നമ്മക്ക് ടെൻ്റ് എല്ലാം അടിച്ചു സെറ്റ് ആക്കണം….
ഇതൊക്കെ പറയുമ്പോഴും ഇത്ത എൻ്റെ കണ്ണുകളിലേക്ക് തിളങ്ങുന്ന അവളുടെ കണ്ണുകളോടെ നോക്കി നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് എവിടെയോ ഒന്ന് ഒരു കൊളുത്തി വലിച്ചത് പോലെ തോന്നി… ഞാൻ പെട്ടെന്ന് മിഴികൾ മാറ്റി നടന്നു തുടങ്ങി.. കുറച്ചു നേരം കൊണ്ട് അവളുടെ പെരുമാറ്റം ഇങ്ങനെയാണ്.
സൂപ്പർബ് bro…