“അറിയില്ല…”
“പൈസക്ക് ബുദ്ധിമുട്ട് ഉള്ള കൂട്ടത്തിൽ ആണോ…??
“അന്വേഷിക്കണം…”
” എന്ന അവനെ ആദ്യം പൊക്കി എത്ര വേണമെന്ന് തിരക്ക്…. പിന്നെ ആ ചത്തവന്റെ വീട്ടിലും ഒന്ന് കയറിക്കോ എന്നിട്ട് അന്വേഷണം നടന്നു കൊണ്ടിരിക്കുകയ പ്രതികളെ ഒരാളെ പോലും വിടില്ലെന്നങ്ങു പറഞ്ഞേക്ക്…”
“ഒക്കെ സർ….”
“പിന്നെ ഇന്നെന്നെ വിളിക്കണ്ട.. ഞാനിന്ന് സ്ഥലത്തില്ല….”
“ശരി…”
“നമ്മുടെ പയ്യനാണ് പ്രദീപൻ… പൈസക്ക് നല്ല ആർത്തിയുള്ള കൂട്ടത്തിലാ…. ഇതവൻ കൈകാര്യം ചെയ്തോളും….”
ഫോൺ വെച്ച് സോമശേഖരൻ സ്നേഹയോട് പറഞ്ഞു….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിന് മുന്നേ കാര്യങ്ങൾ കൈപ്പിടിയിൽ ഒതുക്കണമെന്ന് മനസ്സിലായ പ്രദീപൻ ജീപ്പും എടുത്ത് സമര പന്തൽ ലക്ഷ്യമാക്കി പാഞ്ഞു…. പത്ത് പതിനഞ്ച് പേരുടെ മുന്നിൽ നിന്ന് കത്തി കയറുന്ന കെളവനെ അയാൾ ജീപ്പിലിരുന്ന് തന്നെ വീക്ഷിച്ചു…. എല്ലാവരുടെയും കരകോശങ്ങൾ കൊണ്ട് പ്രസംഗം അവസാനിച്ചതും പ്രദീപൻ ജീപ്പിൽ നിന്നും ഇറങ്ങി അയാളെ ലക്ഷ്യമാക്കി നടന്നു…. കൂടി നിന്നവരെ നോക്കി ചിരിച്ചു കൊണ്ട് അയാൾ കാണാരന്റെ അടുത്ത് ചെന്ന് പറഞ്ഞു…
“ഒരു കാര്യം സംസാരിക്കാൻ ഉണ്ട് ഒന്നങ്ങോട്ട് മാറി നിക്കാം…”
സംശയത്തോടെ അയാളെ നോക്കി കണാരൻ കൂടെ ചെന്നു….
“പിന്നെ ചേട്ടാ നിങ്ങളുടെ സമരം തടയാനോ നിർത്തണമെന്ന് പറയാനോ അല്ല ഞാൻ വന്നത്…. ഇവിടുത്തെ കാര്യങ്ങൾ ഞാൻ മുകളിലേക്ക് അറിയിച്ചിട്ടുണ്ട് ചേട്ടനോട് ഒന്ന് സംസാരിക്കാൻ പറഞ്ഞു എന്റെ സാർ…”
“ഒഴിഞ്ഞു മാറാൻ ആവും അല്ലെ…??
“അല്ല ചേട്ടനൊന്ന് നോക്ക് ആ ഗിരിയുടെ പെണ്ണ് പോലും പോട്ടെ അവളുടെ അച്ഛൻ പോലും പ്രതികളെ പിടിക്കണമെന്ന് പറഞ്ഞു വന്നിട്ടില്ല…മോൻ പോയലെന്താ ആവശ്യത്തിന് കിട്ടി കാണും…”
“ഹേയ് അത് നുണയാ…”
“അങ്ങനെ ആവട്ടെ പക്ഷേ നമുക്കൊന്ന് ഇരുന്ന് സംസാരിച്ചൂടെ….”
“പക്ഷേ ഈ സമരത്തിൽ നിന്ന് ഞങ്ങൾ പിന്മാറില്ല…”
“വേണ്ട… നമ്മുടെ ചർച്ച കഴിഞ്ഞു മതി പോലീസ് സ്റ്റേഷൻ മാർച്ച്…”
“ശരി….”
“എന്ന വൈകീട്ട് 7 മണിക്ക് എന്റെ കോർട്ടേഴ്സ് ”
“ഒക്കെ….”
Next part എവിടെ?