??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 718

അൽപം കൂടി മൂന്നോട്ട് പോയതും ആ ജീപ്പ് ഞങ്ങളുടെ എതിർവശത്ത് നിന്ന് പാഞ്ഞു ഞങ്ങളുടെ നേരെ വന്നു. അതിൽ വന്നവരെ ഞാൻ എവിടയോ കണ്ടിട്ടുണ്ട്. അതെ അന്ന് ഞാൻ കാരണം ഇരുമ്പഴിക്കുള്ളിൽ പോയവർ . അത് ആലോചിച്ചതും പാഞ്ഞു വന്ന ജീപ്പിൽ നിന്ന് ഒരുത്തൻ ഒരു ഇരുമ്പ് വടി കൊണ്ട് എന്റെ നെറ്റിയിൽ ആഞ്ഞടിച്ചു. എന്റെ തലയ്ക്കുള്ളിലൂടെ ഒരു മിന്നൽ പിളർ കടന്നുപോയി. ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡു സൈഡിലേക്ക് ഞാനും ഗൗരിയും മറിഞ്ഞ് വീണു. എന്റെ കാഴ്ചകൾ മങ്ങുന്നതായി തോന്നി. തലയ്ക്കുള്ളിൽ എന്തെന്നില്ലാത്ത വേദനയും മരവിപ്പും . ഗൗരി എണീറ്റ് അടുത്തിരുന്ന് നിലവിളിച്ച് കരയുന്നുണ്ട് .അവൾക്ക് ചെറിയ പരിക്കുണ്ട്. എന്റെ കവിളിലൂടെയും ചെവിയുടെ പുറകിലൂടെയും ചോര ഒഴുകി നിലത്തേക്ക് വീഴുന്നുണ്ട്.

 

അപ്പോഴേക്കും ജീപ്പിൽ വന്ന ആ മൂന്നു പേർ ഞങ്ങളുടെ അടുത്തു വന്നു. അതിൽ രണ്ടു പേർ വന്ന് എന്നെ പൊക്കി നിർത്തി. എന്റെ ശരീരം തലയ്ക്കേറ്റ അടിയുടെ ആഘാതത്തിൽ തളർന്ന അവസ്ഥയിലായിരുന്നു.

 

“ഞങ്ങളെ ജയിലിലാക്കാനുള്ള ദൈര്യമൊക്കെ ഉണ്ടോടാ നിനക്ക് ,

മൈ##### പുന്നാ### മോനെ. ”

 

എന്റെ മുന്നിൽ നിന്ന ഒരുത്തൻ അതും പറഞ്ഞ് അരയിൽ നിന്നും ഒരു കത്തിയെടുത്ത് എന്നെ കുത്തി പക്ഷെ അതെനിക്ക് കൊണ്ടില്ല .നോക്കിയപ്പോൾ എന്റെ മുന്നിൽ ചോര വാർന്ന് വയറിൽ കയറിയ കത്തിയിൽ പിടിച്ചു നിൽക്കുന്ന ഗൗരിയെയാണ് ഞാൻ കണ്ടത്. അതെ എനിക്കുള്ള അവരുടെ ശിക്ഷ അവൾ ഏറ്റുവാങ്ങി. അവൻ ആ കത്തി വലിച്ചരി ഗൗരിയെ വീണ്ടും കുത്തി .

” ഗൗരീ ……………………….”

എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ എന്റെ ഗൗരിയെ കുത്തിയവന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി അവൻ തെറിച്ച് നിലത്തു വീണു. എന്നെ പിടിച്ച് വച്ചിരുന്നവരെ തള്ളിയിട്ട് ഞാൻ നിലത്തുവീണ ഗൗരിയെ കോരിയെടുത്തതും എന്റെ തലയുടെ പുറകിൽ എന്തോ കൊണ്ട് ആഞ്ഞ് ഒരു അടി കിട്ടി. എന്റെ തല പിളർന്നതുപോലെ എനിക്ക് തോന്നി. ഞാൻ ഗൗരിയെയും കൊണ്ട് നിലത്തുവീണു. ഞങ്ങളുടെ നിലവിളി കേട്ട് അടുത്തുള്ള നാട്ടുകാർ ഓടി വരുന്നത് കണ്ട് ആ മൂന്നുപേർ ജീപ്പിൽ കയറി പോയി. രക്തം പുരണ്ട കൈകൾ പൊക്കി എന്നെ നോക്കുന്ന ഗൗരിയെയാണ് ഞാൻ അവസാനം കണ്ടത്. എന്റെ കണ്ണുകളിൽ ഇരുട്ട് കയറി . എന്റെ ബോധം പോയി.

………………………………………………………………….

ICCU ഉള്ളിലുള്ള ഇ.സി.ജി മെഷിനിന്റെ ബീപ് ശബ്ദമാണ് എന്നെ മയക്കത്തിൽ നിന്ന് സ്വബോധത്തിലെത്തിച്ചത്.ശീതീകരിച്ച മുറിക്കുള്ളിലെ തണുപ്പ് എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. ഞാൻ പതിയെ കണ്ണ് തുറന്ന് ചുറ്റുപാടും നിരീക്ഷിച്ചു . തലയിൽ വലിയ ഒരു കെട്ടുണ്ട് , വല്ലാത്ത തുളച്ച് കയറുന്ന വേദനയും . ഒരു കയ്യിലൂടെ ശരീരത്തിലേക്ക് ട്രിപ്പ് കയറുന്നുണ്ട്.

ഞാൻ കിടക്കുന്ന കട്ടിലിൽ തലവച്ച് ഒരു ചെയറിൽ ഇരുന്നു കൊണ്ട് മയങ്ങുന്ന ആദിയെയാണ് ഞാൻ കണ്ടത്.

“ആദീ ”

ഞാൻ മെല്ലെ വിളിച്ചു.
കരഞ്ഞ് തളർന്ന് ചുവന്ന കണ്ണുകളോടെ മയക്കത്തിൽ നിന്ന് ഉണർന്ന് എന്നെനോക്കുന്ന ആദിയെയാണ് ഞാൻ കണ്ടത്. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എടാ ഗൗരി, അമ്മ ”

തലയിലെ അസഹനീയമായ വേദന കാരണം മുറിഞ്ഞ വാക്കുകൾ മാത്രമേ എനിക്ക് അവനോട് ചോദിക്കാൻ സാധിച്ചുള്ളൂ.

“അമ്മ പുറത്തുണ്ട് ”

അവൻ കണ്ണിലെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

The Author

54 Comments

Add a Comment
  1. നന്ദുസ്

    സഹോ നമസ്കാരം.. ഞാനിപ്പഴാണ് ഈ സ്റ്റോറി വായിക്കുന്നത്. സത്യം പറഞ്ഞാൽ അജയും ഗൗരിയും ചേർന്ന് ന്റെ മനസ്സ് കിഴടക്കികളഞ്ഞു.. ഗൗരി ഒരു നൊമ്പരമായെങ്കിലും അവസാനം ഗീതുവിലൂടെ തന്നേ ആ സന്തോഷം തിരിച്ചു കിട്ടി..
    സത്യം ഹൃദയത്തഇൽ തട്ടിയ ഒരു പ്രണയകഥ ആണിത്.. സന്തോഷം.. നന്ദി താങ്കളുടെ എഴുത്തിനു…
    ഒരു സങ്കടം മാത്രം വായിക്കാൻ താമസിച്ചതിൽ.. ❤️❤️❤️❤️❤️❤️

  2. കരഞ്ഞുപോയി സൂപ്പർ

  3. പൊന്നളിയ ഒന്നും പറയാനില്ല എന്തോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇപ്പോഴാണ് വായിക്കാൻ പറ്റിയത് എന്താ ഒരു ഫീൽ പെട്ടന്ന് തീർന്നു പോയി അത്രേ ഉള്ളു കഥ ഒരുപാട് ഇഷ്ട്ടമായി

  4. Bro ithipam 2 amatha story aan vaykine❤️
    Ee beach oru weakness aanale,2 story ilum kandalo?
    Super story ✌?

  5. Bro nte 2 kadha njn vaayichu 2um kollam but avr onnikkunna vare kadha ollu but angane allarnu athu kazhinjitt avrde life ne patti olla oru part koodi enkilum anneram kadha polikkum❤️❤️

  6. Nalla story bro sherikum karanj poii??? gouride maranam ath vayichapoo?
    geethu gouride sisteraanenn ath vayikkumbol nte manas paranj kond irunnu aaa astitarayude scene sherikum karanj poi ?????????????????

  7. Bro aa ashtitarayude munnilvech karayunna scene sherikkum karanj poii??????????????????

  8. Bro ennu kanamoo vare katha

    1. അടുത്തെ കഥ കുറച്ച് വൈകും

  9. രാവണാസുരൻ

    Bro നിങ്ങൾ ഓരോ കഥയും എഴുതി മനസ്സുകീഴടക്കുന്നതിനോടൊപ്പം ഞെട്ടിപ്പിക്കുകയാണല്ലോ

    Nxt കഥയ്ക്ക് കട്ട waiting മച്ചാനേ

    1. Bro അടുത്ത കഥ എന്നാ ഉടനെ kanumo…

  10. Poli ennal aduthe katha ke waiting ??????

  11. Kollaaaaam……

  12. Vichu ningal adipoli aya aduthe katha udan undakumo

  13. ബ്രോ കളാക്കിന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും ഒരു വിഷമം പെട്ടന്ന് അവസാനിപ്പിച്ചതാണ് അടുത്ത കഥക്ക് വേണ്ടി വൈറ് ചെയ്യുന്നു
    HELLBOY

  14. Parayan otta abhiprayame ellarkkum kaanoo ithrapettenn theerkkenda aavashyam illallo enn adipoli?

  15. ഇത്ര പെട്ടന്ന് തീര്കേണ്ടായിരുന്നു, വായിച്ചു കൊതിതീർന്നില്ല

  16. Bro valaand fast aayi poyi…etra pettanu avar set aavandaayirunu.. swantham penninte anujathy swantham sister pole thanneya.. athinu time kodukanam ayirunu..just my opinion

  17. ????????????????
    ഒരുപാട് ഇഷ്ടമായി എങ്കിലും ഇത്ര പെട്ടന്ന് തീർക്കേണ്ടയായിരുന്നു എന്ന് തോന്നി പോയി

  18. ഒരു atlee പടം കണ്ട ഫീൽ

    പൊളിച്ചു?

  19. വിരഹ കാമുകൻ????

    പെട്ടെന്ന് തീർന്നു പോയി

Leave a Reply

Your email address will not be published. Required fields are marked *