??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 718

 

അമ്മയുടെ കണ്ണുനീരിന്റെയും ആദിത്യന്റെ ഇടപെടലും കൊണ്ട് കുറച്ചു മാറ്റങ്ങൾ ഒക്കെ എന്റെ ജീവിത രീതിയിൽ സംഭവിച്ചു.

ഗൗരിയുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന ആ കോളേജിലേക്ക് തുടർന്ന് പഠിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഒരു വിധത്തിൽ ആദിയുടെ സഹായത്തോടെ വീട്ടിലിരുന്ന് പഠിച്ച് പരീക്ഷ എഴുതി. ക്ലാസ്സിലെ ടോപ്പർ റിസൾട്ട് വന്നപ്പോൾ ജെസ്റ്റ് പാസ്സ് എന്ന അവസ്ഥയിലേക്ക് ഞാൻ മാറ്റപ്പെട്ടു.

 

എനിക്ക് വേണ്ടി കരഞ്ഞ് തളർന്ന അമ്മയ്ക്ക് വേണ്ടി ജീവിക്കണം എന്നുള്ള ഒരു ലക്ഷ്യമുള്ളതു കൊണ്ട് ആത്മഹത്യ തിരഞ്ഞെടുത്തില്ല. അത് എന്നെ ഈ ലോ കോളേജിൽ എത്തിച്ചു.

……………………………………………………………………
……………………..

 

ഞാൻ എന്റെ പാസ്റ്റ് ഗീതുവിന്റോടെ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എന്നാൽ ഇതെല്ലാം കേട്ടു കൊണ്ടിരുന്ന ഗീതു പൊട്ടി കരഞ്ഞു കൊണ്ട് കോളേജിനകത്തേക്ക് ഓടി പോകുന്നതാണ് ഞാനും ആദിയും കണ്ടത്.

 

“ഇവൾക്കിതെന്തു പറ്റി ഇതൊക്കെ അനുഭവിച്ച നിന്നെക്കാളും സങ്കടം ഇപ്പോൾ അവൾക്കുണ്ടല്ലോ?”

ആദി എന്നോട് ചോദിച്ചപ്പോൾ ഞാനും അത് വിജാരിച്ചു. പെണ്ണുങ്ങൾക്ക് മനസ്സിന് കട്ടി കുറവാണെന്നും സങ്കടം പിടിച്ച് നിർത്താൻ കഴിയില്ല എന്നും കേട്ടിട്ടുണ്ട്. എന്നാൽ ക്ലാസ്സിലെ ഇത്തിരിയെങ്കിലും ദൈര്യമുള്ള ഗീതുവിന് ഇത് എന്തുപറ്റി എന്ന് ഞാനും ആലോചിച്ചു.

 

“എടാ എന്തൊക്കെ ആയാലും മനസ്സിലെ സങ്കടങ്ങൾ അവളോട് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നുന്നു. ഇന്നിനി ക്ലാസ്സിൽ കയറാൻ എനിക്ക് വയ്യ നീ ചെന്ന് ബാഗെടുത്ത് വാ പുറത്തെവിടെയെങ്കിലും പോകാം . ”

 

ഞാനത് പറഞ്ഞപ്പോൾ ആദി ക്ലാസ്സിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് ഞങ്ങളുടെ രണ്ട് പേരുടെയും ബാഗുമായി ആദി എന്റെ അടുത്ത് വന്നു.

 

“എടാ ഗീതു ക്ലാസ്സിൽ ചെന്നിട്ടില്ല”

ആദി അതു പറഞ്ഞപ്പോൾ എനിക്ക് ചെറിയ ഒരു പേടി തോന്നി.

 

“എടാ കുഴപ്പമാകുമോ, അവൾ പരാതിവല്ലതും പ്രിൻസിക്ക് കൊടുക്കുമോ?”

ഞാൻ എന്റെ മനസ്സിൽ വന്ന സംശയം ആദിയുമായി പങ്കു വച്ചു.

 

“എടാ അവൾ അത്രയ്ക്ക് ദുഷ്ടയൊന്നുമല്ല. നിന്റെ കഥകേട്ട് കരഞ്ഞു കൊണ്ടല്ലേ അവൾ പോയത് . അവൾക്ക് നിന്റെ അവസ്ഥ മനസ്സിലാകും. ”

 

ആദി അതും പറഞ്ഞ് ബൈക്കെടുത്തു ഞാൻ പുറകിൽ കയറി . അന്ന് അവസാനമായി ഗൗരിയെയും കൊണ്ടാണ് ഞാൻ ബൈക്ക് ഓടിച്ചത്, അതിനു ശേഷം ബൈക്കിന്റെ പിൻസീറ്റിൽ മാത്രമായി ഞാൻ ഒതുങ്ങി കൂടി . അവളുടെ മരണശേഷം എന്റെ മനസ്സിൽ ഒരു കറുത്ത ഭയം കയറി കൂടിയിരുന്നു.

 

ആദി എന്നെയും കൊണ്ട് നേരെ പോയത് ബീച്ചിലാണ്. കടൽ തീരത്ത് തിരകളെണ്ണിയിരുന്ന എന്റെ മനസ്സിൽ പഴയ ഓർമ്മകൾ അലതല്ലി വന്നു. ആദ്യമായും അവസാനമായും ഞാനും ഗൗരിയും ഇവിടെ ഇരുന്ന നിമിഷങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു . അത് കണ്ണുനീരായി പുറത്തു വന്നു.

The Author

54 Comments

Add a Comment
  1. നന്ദുസ്

    സഹോ നമസ്കാരം.. ഞാനിപ്പഴാണ് ഈ സ്റ്റോറി വായിക്കുന്നത്. സത്യം പറഞ്ഞാൽ അജയും ഗൗരിയും ചേർന്ന് ന്റെ മനസ്സ് കിഴടക്കികളഞ്ഞു.. ഗൗരി ഒരു നൊമ്പരമായെങ്കിലും അവസാനം ഗീതുവിലൂടെ തന്നേ ആ സന്തോഷം തിരിച്ചു കിട്ടി..
    സത്യം ഹൃദയത്തഇൽ തട്ടിയ ഒരു പ്രണയകഥ ആണിത്.. സന്തോഷം.. നന്ദി താങ്കളുടെ എഴുത്തിനു…
    ഒരു സങ്കടം മാത്രം വായിക്കാൻ താമസിച്ചതിൽ.. ❤️❤️❤️❤️❤️❤️

  2. കരഞ്ഞുപോയി സൂപ്പർ

  3. പൊന്നളിയ ഒന്നും പറയാനില്ല എന്തോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇപ്പോഴാണ് വായിക്കാൻ പറ്റിയത് എന്താ ഒരു ഫീൽ പെട്ടന്ന് തീർന്നു പോയി അത്രേ ഉള്ളു കഥ ഒരുപാട് ഇഷ്ട്ടമായി

  4. Bro ithipam 2 amatha story aan vaykine❤️
    Ee beach oru weakness aanale,2 story ilum kandalo?
    Super story ✌?

  5. Bro nte 2 kadha njn vaayichu 2um kollam but avr onnikkunna vare kadha ollu but angane allarnu athu kazhinjitt avrde life ne patti olla oru part koodi enkilum anneram kadha polikkum❤️❤️

  6. Nalla story bro sherikum karanj poii??? gouride maranam ath vayichapoo?
    geethu gouride sisteraanenn ath vayikkumbol nte manas paranj kond irunnu aaa astitarayude scene sherikum karanj poi ?????????????????

  7. Bro aa ashtitarayude munnilvech karayunna scene sherikkum karanj poii??????????????????

  8. Bro ennu kanamoo vare katha

    1. അടുത്തെ കഥ കുറച്ച് വൈകും

  9. രാവണാസുരൻ

    Bro നിങ്ങൾ ഓരോ കഥയും എഴുതി മനസ്സുകീഴടക്കുന്നതിനോടൊപ്പം ഞെട്ടിപ്പിക്കുകയാണല്ലോ

    Nxt കഥയ്ക്ക് കട്ട waiting മച്ചാനേ

    1. Bro അടുത്ത കഥ എന്നാ ഉടനെ kanumo…

  10. Poli ennal aduthe katha ke waiting ??????

  11. Kollaaaaam……

  12. Vichu ningal adipoli aya aduthe katha udan undakumo

  13. ബ്രോ കളാക്കിന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും ഒരു വിഷമം പെട്ടന്ന് അവസാനിപ്പിച്ചതാണ് അടുത്ത കഥക്ക് വേണ്ടി വൈറ് ചെയ്യുന്നു
    HELLBOY

  14. Parayan otta abhiprayame ellarkkum kaanoo ithrapettenn theerkkenda aavashyam illallo enn adipoli?

  15. ഇത്ര പെട്ടന്ന് തീര്കേണ്ടായിരുന്നു, വായിച്ചു കൊതിതീർന്നില്ല

  16. Bro valaand fast aayi poyi…etra pettanu avar set aavandaayirunu.. swantham penninte anujathy swantham sister pole thanneya.. athinu time kodukanam ayirunu..just my opinion

  17. ????????????????
    ഒരുപാട് ഇഷ്ടമായി എങ്കിലും ഇത്ര പെട്ടന്ന് തീർക്കേണ്ടയായിരുന്നു എന്ന് തോന്നി പോയി

  18. ഒരു atlee പടം കണ്ട ഫീൽ

    പൊളിച്ചു?

  19. വിരഹ കാമുകൻ????

    പെട്ടെന്ന് തീർന്നു പോയി

Leave a Reply

Your email address will not be published. Required fields are marked *