ഞാൻ ഇറങ്ങിയതും അവൾ എന്റെ കയ്യിൽ പിടിച്ച വീടിന്റെ ഒരു വശത്തേക്ക് നടന്നു ഞാനും പിന്നാലെ പോയി. അവൾ പോയി നിന്നത് ഒരു കല്ലറയ്ക്കു മുന്നിലാണ്. ഹൈദവ ആചാരപ്രകാരം ദഹിപ്പിച്ച ശേഷം ആ സ്ഥലം ഒരു കല്ലറ രീതിയിൽ കെട്ടി എടുത്തിട്ടുണ്ട്. അതിന്റെ മുൻപിൽ ഒരു ചെറിയ അസ്ഥിതറ. ഞാനൊന്ന് ഞെട്ടി ഇന്നലെ രാത്രി സ്വപ്നത്തിൽ തെളിഞ്ഞു വന്നസ്ഥലം.
” ഇവിടെയാണ് തന്റെ ഗൗരി ഉറങ്ങുന്നത് ”
ഗീതു അത് പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം ഗീതുവിന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ മറ്റാരുമല്ല ഗൗരിയുടെ അനുജത്തിയാണ് ഗീതു . ”
അവൾ അതു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിത്തരിച്ച് നിന്നു പോയി. മുൻപ് എപ്പോഴോ ഗൗരി തന്റെ അനുജത്തിയുടെ ഫോട്ടോ കാണിച്ച് തന്നിരുന്നുവെങ്കിലും എന്റെ ഓർമ്മയിൽ നിന്ന് അത് മാഞ്ഞ് പോയിരുന്നു . എന്റെ അടുത്തേക്ക് ഒരു ഇളം തെന്നൽ കാറ്റ് വന്നടിച്ചു അതിൽ ഗൗരി തലയിൽ വച്ചുകൊണ്ട് വരുന്ന ആ റോസാപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു. എന്റെ മനസ്സിൽ ഗൗരിയുടെ ഓർമ്മകൾ വന്നു മൂടി. അവൾ അവസാനമായി രക്തം പുരണ്ട കൈകൾ ഉയർത്തി എന്നെ നോക്കിയ ആ രംഗം മനസ്സിൽ വന്നു. ഞാൻ ഉറക്കെ പൊട്ടി കരഞ്ഞു. വർഷങ്ങളായി കരഞ്ഞു തീർക്കാൻ കഴിയാത്ത സങ്കടങ്ങൾ എന്റെ മനസ്സിൽ വന്നു, ഗൗരിയുടെ കല്ലറയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് ഞാൻ കരഞ്ഞു .
“മാപ്പ് , അത് മാത്രമേ തന്നോട് എനിക്ക് പറയാനാകൂ. ഞാൻ കാരണമാണ് തനിക്ക് ….. ”
ഞാൻ അത്രയും ഗൗരിയുടെ അസ്ഥി തറ നോക്കി പറഞ്ഞ് പൊട്ടി കരഞ്ഞു.
തറയിൽ മുട്ടുകുത്തി നിന്ന എന്നെ ഗീതു പിടിച്ച് എണീപ്പിച്ചു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
“ചേച്ചി സ്വപ്നത്തിൽ വന്ന് പറയുമായിരുന്നു അജയ് യെ കൈവിടരുത് ,അവൻ സ്വയം നീറി ജീവിക്കുകയാണ് എന്ന് . പക്ഷെ എനിക്ക് തന്നെ കണ്ടെത്താനായില്ല , എന്റേതായ പരിമിതികൾ ഉണ്ടായിരുന്നു . പക്ഷെ താൻ തന്റെ കഥ എന്നോട് പറഞ്ഞപ്പോൾ ഞാൻ തന്നെ തിരിച്ചറിഞ്ഞു. താൻ ഒരു തെറ്റും എന്റെ ചേച്ചിയോട് ചെയ്തിട്ടില്ല . മറിച്ച് അവൾ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ സ്നേഹം താൻ കൊടുത്തിട്ടേ ഉള്ളൂ. അവളുടെ മരണം അത് അവളുടെ വിധിയാണ്. എന്റെ മനസ്സിൽ ബാക്കിയായി ഒരു സങ്കടം മാത്രമേ ഉള്ളൂ എന്റെ ചേച്ചിയെ ഈ ഭൂമിയിൽ നിന്ന് പറഞ്ഞു വിട്ടവരെ തെളിവുകൾ ഇല്ല എന്നു പറഞ്ഞ് നിയമം വെറുതേ വിട്ടപ്പോൾ ഞങ്ങൾക്ക് വെറുതേ നോക്കി നിൽക്കാനെ സാധിച്ചുള്ളൂ ………….”
ഗീതു സങ്കടത്തോടെ എന്നോട് പറഞ്ഞു.
ഗീതുവിന്റെ വാക്കുകൾ കേട്ട എന്റെ മുഖത്ത് ഒരു ഭ്രാന്തമായ ഒരു പുഞ്ചിചിരി എന്റെ ചുണ്ടുകളിൽ ഉടലെടുത്തു.
“തനിക്ക് തെറ്റി. ഞാൻ ജീവനെക്കാൾ സ്നേഹിച്ച എന്റെ ഗൗരിയെ അവരിൽ നിന്ന് എനിക്ക് രക്ഷിക്കാനായില്ല. അവർ എന്റെ തലയിൽ ഏൽപ്പിച്ച ആ പരിക്കുകളാണ് അതിന് കാരണം. പക്ഷെ നിയമം അവരെ വെറുതെ വിട്ടു എന്ന് ഞാനറിഞ്ഞ സമയം അവരുടെ ശിക്ഷ ഞാൻ നടപ്പിലാക്കി. അതെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലെത്തിയ ആ രാത്രി ആ മൂന്ന് പേരെയും ഞാൻ ഈ ലോകത്ത് നിന്ന് പറഞ്ഞയച്ചു , തെളിവുകളും നശിപ്പിച്ചു. എന്റെ ഗൗരിക്ക് വേണ്ടി ഞാനതെങ്കിലും ചെയ്തില്ലായിരുന്നു എങ്കിൽ അവൾ എന്നെ സ്നേഹിച്ചതിന് അർത്ഥമുണ്ടാകില്ലായിരുന്നു. ഇത് എന്റെ അമ്മയ്ക്കോ നിഴലു പോലെ കൂടെ നിൽക്കുന്ന ആദിക്കോ അറിയില്ല .പക്ഷെ താനറിയണം ഞാൻ അവൾക്കു വേണ്ടി ഇതെങ്കിലും ചെയ്തുവെന്ന്…….”
സഹോ നമസ്കാരം.. ഞാനിപ്പഴാണ് ഈ സ്റ്റോറി വായിക്കുന്നത്. സത്യം പറഞ്ഞാൽ അജയും ഗൗരിയും ചേർന്ന് ന്റെ മനസ്സ് കിഴടക്കികളഞ്ഞു.. ഗൗരി ഒരു നൊമ്പരമായെങ്കിലും അവസാനം ഗീതുവിലൂടെ തന്നേ ആ സന്തോഷം തിരിച്ചു കിട്ടി..
സത്യം ഹൃദയത്തഇൽ തട്ടിയ ഒരു പ്രണയകഥ ആണിത്.. സന്തോഷം.. നന്ദി താങ്കളുടെ എഴുത്തിനു…
ഒരു സങ്കടം മാത്രം വായിക്കാൻ താമസിച്ചതിൽ.. ❤️❤️❤️❤️❤️❤️
കരഞ്ഞുപോയി സൂപ്പർ
പൊന്നളിയ ഒന്നും പറയാനില്ല എന്തോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇപ്പോഴാണ് വായിക്കാൻ പറ്റിയത് എന്താ ഒരു ഫീൽ പെട്ടന്ന് തീർന്നു പോയി അത്രേ ഉള്ളു കഥ ഒരുപാട് ഇഷ്ട്ടമായി
Bro ithipam 2 amatha story aan vaykine❤️
Ee beach oru weakness aanale,2 story ilum kandalo?
Super story ✌?
Bro nte 2 kadha njn vaayichu 2um kollam but avr onnikkunna vare kadha ollu but angane allarnu athu kazhinjitt avrde life ne patti olla oru part koodi enkilum anneram kadha polikkum❤️❤️
Nalla story bro sherikum karanj poii??? gouride maranam ath vayichapoo?
geethu gouride sisteraanenn ath vayikkumbol nte manas paranj kond irunnu aaa astitarayude scene sherikum karanj poi ?????????????????
Bro aa ashtitarayude munnilvech karayunna scene sherikkum karanj poii??????????????????
Bro ennu kanamoo vare katha
അടുത്തെ കഥ കുറച്ച് വൈകും
Bro നിങ്ങൾ ഓരോ കഥയും എഴുതി മനസ്സുകീഴടക്കുന്നതിനോടൊപ്പം ഞെട്ടിപ്പിക്കുകയാണല്ലോ
Nxt കഥയ്ക്ക് കട്ട waiting മച്ചാനേ
Bro അടുത്ത കഥ എന്നാ ഉടനെ kanumo…
Poli ennal aduthe katha ke waiting ??????
Kollaaaaam……
Vichu ningal adipoli aya aduthe katha udan undakumo
ബ്രോ കളാക്കിന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും ഒരു വിഷമം പെട്ടന്ന് അവസാനിപ്പിച്ചതാണ് അടുത്ത കഥക്ക് വേണ്ടി വൈറ് ചെയ്യുന്നു
HELLBOY
Parayan otta abhiprayame ellarkkum kaanoo ithrapettenn theerkkenda aavashyam illallo enn adipoli?
ഇത്ര പെട്ടന്ന് തീര്കേണ്ടായിരുന്നു, വായിച്ചു കൊതിതീർന്നില്ല
Bro valaand fast aayi poyi…etra pettanu avar set aavandaayirunu.. swantham penninte anujathy swantham sister pole thanneya.. athinu time kodukanam ayirunu..just my opinion
❤️
????????????????
ഒരുപാട് ഇഷ്ടമായി എങ്കിലും ഇത്ര പെട്ടന്ന് തീർക്കേണ്ടയായിരുന്നു എന്ന് തോന്നി പോയി
ഒരു atlee പടം കണ്ട ഫീൽ
പൊളിച്ചു?
പെട്ടെന്ന് തീർന്നു പോയി