തന്റെ തോളിൽ കിടന്ന് തേങ്ങി കരയുന്ന സിന്ധുവിനെ സുശീല എഴുന്നേൽപ്പിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും സിന്ധു അമ്മയുടെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ച് കിടന്നു കരഞ്ഞു.
“എന്തിനാടി കരയുന്നെ…” സുശീല കാര്യം മനസിലാവാതെ ചോദിച്ചു.
അപ്പോഴും സിന്ധു തേങ്ങി കൊണ്ടിരുന്നു.
“എന്താ മോളെ, മോളെന്തിനാ കരയുന്നെ..” സുശീല മകളുടെ തലയിൽ തലോടി കൊണ്ട് വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ചോദിച്ചു.
കുറെ നേരം വിളിച്ചിട്ടും തലോടിയിട്ടും കരച്ചിൽ നിർത്തുകയോ തന്റെ തോളിൽ നിന്നും എഴുന്നേൽക്കുകയോ ചെയ്യാതിരുന്നപ്പോൾ കുറച്ച് നേരം കരയട്ടെ എന്ന് കരുതി സുശീല മകളെ തന്റെ തോളിൽ താങ്ങി നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളും തുടച്ച് സിന്ധു അമ്മയുടെ മാറിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി.
“മോളെ…” എന്ത് സംഭവിച്ചതാണെന്നറിയാതെ സുശീല മകളെ വിളിച്ചു. അടുപ്പത്ത് വെന്തു കൊണ്ടിരുന്ന ബീഫ് വാങ്ങി വെച്ച് സുശീലയും മകളുടെ പിന്നാലെ ചെന്നു.
റൂമിൽ കയറിയ സിന്ധു കട്ടിലിൽ കുനിഞ്ഞിരിക്കുന്ന്നതിന്റെ തൊട്ടടുത്ത് സുശീലയും ചെന്നിരുന്നു.
“എന്താ മോളെ പറ്റിയത്..” സിന്ധുവിന്റെ പുറത്ത് തലോടി കൊണ്ട് സുശീല ചോദിച്ചു.
“അമ്മെ…” ഒരു ഇടറിയ ശബ്ദത്തോടെ സിന്ധു സുശീലയെ നോക്കി വിളിച്ചു.
“എന്താടി.. എന്താ ഉണ്ടായേ..”
“ഞാ… ഞാൻ ഞാൻ അമ്മയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടല്ലേ…”
“ഏയ്.. അതൊന്നും സാരല്യ.. അതൊന്നും മോൾ ഇനി ആലോചിക്കണ്ട… മോളെ അമ്മയും കുറെ വിഷമിപ്പിച്ചില്ലേ.. പോട്ടെ.. സാരല്യ..” സുശീല മകളെ തലോടി കൊണ്ട് പറഞ്ഞു.

അങ്ങനെ cuckold മലയാളം വാക്ക് കിട്ടി ജരാണിപതി thank you haypatia 😌
❤️❤️❤️❤️❤️