“ഡാ.. മോനെ.. ഇന്ന് ജോലിക്ക് പോണ്ട..”
“എന്തെ.. അമ്മെ..”
“അല്ല .. ആ സിസിലി എങ്ങാനും പരാതി കൊടുത്തിട്ടുണ്ടെങ്കിൽ ചിലപ്പോൾ പോലീസ് നിന്നെ തിരഞ്ഞു വരും അതിന് നീ ഇന്നലെ ഇവിടെ ഇല്ലായിരുന്നു എന്ന് നമുക്ക് പറയാൻ പറ്റണം..”
“അതിനിപ്പോ എന്താ ചെയ്യാ…?” സിന്ധുവാണ് ചോദിച്ചത്.
“അത് അവനറിയാ…” അന്നമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു. സിന്ധു ഒന്നും മനസ്സിലാകാതെ രണ്ടു പേരെയും നോക്കി.
പത്രോസ് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ആരെയോ വിളിച്ചു.
“ഡാ.. ഞാനാ പത്രോസ്.. ഒരു നമ്പറിലേക്ക് കോൾ ചെയാണല്ലോ..”
“9895745…..” അവൻ മൊയ്തു ഹാജിയുടെ നമ്പർ കൊടുത്തു. അൽപ്പനേരം കത്ത് നിന്നതിന് ശേഷം.
“ഹാലോ.. മുതലാളി.. ഞാൻ ഇന്ന് ലീവ് പറയാൻ വിളിച്ചതാ..”
“എന്ത് പറ്റി പത്രോസേ..”
“ഞാൻ ഇന്നലെ ഭാര്യവീട്ടിൽ വന്നതായിരുന്നു.. രാവിലെ തിരിക്കണം എന്ന് കരുതീതാ.. പറ്റിയില്ല.. ആദ്യമായിട്ട് വന്നതോണ്ട് അമ്മായിഅമ്മ വിടുന്നില്ല… ഞാൻ നാളെ വന്നേക്കാം…മുതലാളി..”
“ഹോ.. ആയിക്കോട്ടെ ഞാൻ കാരണം നിന്റെ പുതുമോടി മുടക്കണ്ട… ഹ ഹ ..”
പത്രോസ് ഫോൺ വെച്ചു.
“മുതലാളിനെ ഇങ്ങനെ വിളിച്ച് പറഞ്ഞിട്ട് എന്താ കാര്യം… സൈബർ സെല്ലിൽ പരാതിപ്പെട്ടാൽ ടവർ ലൊക്കേഷൻ നോക്കി നിങ്ങൾ ഇവിടെ ഉണ്ടായിരുന്നെന്ന് അറിയില്ലേ..?” സിന്ധു സ്വഭാവികമായ സംശയം ചോദിച്ചു. അത് കേട്ട് അന്നമ്മയും പത്രോസും ചിരിച്ചു. എന്നിട്ട് പത്രോസ് ഗൗരവത്തോടെ പറഞ്ഞു.
“നീ പറഞ്ഞത് ശരിയാ ടവർ ലോക്കറ്റ് ചെയ്താൽ കണ്ടുപിടിക്കാം.. പക്ഷെ ഇപ്പൊ ഞാൻ ചെയ്ത കോൾ എറണാകുളം പാലാരിവട്ടത്തെ ലൊക്കേഷനാണ് കാണിക്കുക..”
“അതെങ്ങനെ..”
“ആഹാ.. അതാണ് ടെക്‌നോളജി… ഞാൻ ആദ്യം വിളിച്ചത് എന്റെ സുഹൃത്തിനെ അവൻ എന്റെ കോൽ ഒരു സോഫ്റ്റ്വയറുമായി കണക്റ്റ് ചെയ്ത ലോകെഷൻമാറ്റി ആർക്കാണോ വിളിക്കണ്ടേ അവർക്ക് കണക്ട് ചെയ്ത് തരും.. ”
“അപ്പൊ മുതലാളിയുടെ ഫോണിൽ വേറെ നമ്പർ അല്ലെ കാണിക്ക..”
“അല്ല.. എന്റെ നമ്പർ തന്നെ കാണിക്കും..”
ഇത് കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു സിന്ധു.
“ഡാ.. ഭാവി പോലീസിനോടാണ് ട്ടോ നീ ഈ രഹസ്യമൊക്കെ പറയുന്നത് സൂക്ഷിച്ചോ..” അന്നമ്മ സിന്ധുവിനെ കളിയാക്കി പറഞ്ഞു.
Ethile poyi kanane illa lo
Bakki ee varsham kanumo
Kidu
പൊളി ഐറ്റം
Good story
Thanku
പത്രോസ് തകകുന്നു, ഇനി സിന്ധു പോലീസ് ആയിക്കഴിഞ്ഞാൽ എങ്ങനെ ആകുമോ എന്തോ
നമ്മുക്ക് കാത്തിരുന്നു കാണാം
Super bro
Adipoli ❤
താങ്ക്സ്
Super imagination, continue bro
Thanku