കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia] 638

ജോലി നഷ്ട്ടപെട്ടവനായി അമ്മയുടെ മുന്നിലേക്ക് ചെല്ലാൻ അവൻ തോന്നിയില്ല. അവന്റെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു. പത്രോസ് വണ്ടി നേരെ പള്ളിയിലേക്ക് വിട്ടു. ഒന്ന് കുമ്പസാരിക്കണം. കർത്താവിന് മുന്നിൽ മുട്ട് കുത്തണം. ദൈവത്തെ കുറിച്ചോർത്തപ്പോൾ അവന്റെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപെട്ടു.

അവൻ കുന്ന് കയറി. ദൂരെ സൂര്യൻ ചുമന്ന് തുടങ്ങിയിരിക്കുന്നു. മുകളിലേക്ക് കയറുതോറും തണുപ്പ് കൂടി. പള്ളിയുടെ ഗെയ്റ്റിന് മുന്നിൽ അവൻ വണ്ടി നിർത്തി. വണ്ടിയിലിരുന്നു തന്നെ അവൻ ആ പള്ളിയിലേക്ക് നോക്കി. ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന വലിയ കുരിശ്ശ്. തന്നെ സ്വീകരിക്കാൻ ദൈവം കൈ ഉയർത്തി നിൽക്കുന്നത് പോലെ അവൻ തോന്നി. അവൻ പള്ളിയുടെ മതിലിനോട് ചാരി വണ്ടിയൊതുക്കി. അടഞ്ഞു കിടന്ന ഗെയ്റ്റ് തുറന്ന് അവൻ മുറ്റത്തേക്ക് കടന്നു.

എവിടെ നിന്നോ അവനിലേക്ക് ഒരു കാറ്റ് വീശി. അത് അവന്റെ അന്തഃരംഗങ്ങളെ തണുപ്പിച്ചു. പള്ളി മുറ്റത്ത് തൂക്കിയ സ്വർണ മാണിയിൽ വെയിൽ തട്ടി തിളങ്ങി. ആകാശം മുട്ടുന്ന കാറ്റാടി മരങ്ങൾ തലയാട്ടി. പള്ളി മേടയിൽ കൂടു കൂട്ടിയ പ്രാവുകൾ കുറുകി. നിശബ്ദമായ ആ അന്തരീക്ഷത്തിൽ കാറ്റ് ചൂളം വിളിച്ചു.

ആ നിമിഷവും ആ പ്രകൃതിയും തന്നെ സ്വീകരിക്കുകയാണെന്ന് കരുതി പത്രോസ് പള്ളിയിലേക്ക് കയറി. വിശാലമായ ഹാളിൽ നിന്നും ദൈവത്തിന്റെ ഗന്ധം അവന്റെ നാസികയെ തൊട്ടു. നിരത്തിയിട്ട ബെഞ്ചുകളിൽ മാലാഖമാരിരിക്കുന്നതായി അവൻ തോന്നി. അവരുടെ വെളുത്ത ചിറകുകളാൽ അവനെ അവർ തലോടി. അവൻ അൾത്താരക്ക് മുന്നിൽ മുട്ട് കുത്തി. ദൈവത്തിനെ മനസ്സിലോർത്ത് കണ്ണുകളടച്ച് തല കുമ്പിട്ട് നിന്നു. മനസ്സിൽ നിറഞ്ഞു വന്ന എല്ലാ ആവലാതികളും അവൻ മനസ്സറിഞ്ഞു പറഞ്ഞു. തന്റെ ഉള്ളിൽ കുടിയിരിന്ന, തന്നെ മോഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന ആ പൈശാചിക ചിന്തയെ ഉന്മൂലനം ചെയ്യണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

അല്പനേരത്തെ പ്രാർത്ഥനക്ക് ശേഷം അവൻ എഴുന്നേറ്റു. മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞത് പോലെ അവൻ തോന്നി. ഉച്ച കഴിഞ്ഞ നേരമായതിനാൽ ആ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. കുമ്പസരിക്കാൻ വേണ്ടി അച്ഛനെ തിരഞ്ഞ് പള്ളിക്ക് ചുറ്റും നടന്നു. അവിടെ ഒന്നും അച്ഛനെ കണ്ടില്ല. പള്ളിയിൽ നിന്നും അല്പം മാറി അച്ഛൻ താമസിക്കുന്ന ഒരു കൊച്ചു വീടുണ്ട്. പള്ളിയുടെ പിറകിൽ നിന്നും നോക്കിയാൽ മാത്രം കാണുന്ന ആ വീടിലേക്ക് ചെറിയ ഒരു നടപ്പാതയാണ് ഉള്ളത്. ഏകദെശം പള്ളിയിൽ നിന്നും ഒരു നൂർ മീറ്റർ ദൂരം കാണും. ആൾ പൊക്കത്തിൽ പുല്ല് വളർന്ന് നിൽക്കുന്ന സെമിത്തേരിയോടെ ചാരിയാണ് ആ വഴി പോകുന്നത്.

പത്രോസ് ആ വഴിയിലേക്ക് കയറി. പകുതി നടന്ന് അവൻ സെമിത്തേരിയിലേക്ക് നോക്കി. കിഴക്കേ മൂലയിൽ തന്റെ അപ്പനെ അടക്കിയിരിക്കുന്ന കല്ലറ അവൻ കണ്ടു. പുല്ല് വളർന്നു കാട് പിടിച്ചിരിക്കുന്നു. ‘എത്ര വർഷമായി താൻ പള്ളിയിലും അപ്പന്റെ കുഴിമാടത്തിലും വന്നിട്ട്..’ അവൻ ഒരു നെടുവീർപ്പോടെ ഓർത്തു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

84 Comments

Add a Comment
  1. ബാക്കി ഇല്ലെ

  2. Bro baki evide

  3. ബാക്കി എഴുതുന്നുണ്ടോ…. please upload next part ????

  4. Ithil evide police bharya

  5. ബാക്കി എഴുതുന്നുണ്ടോ bro
    ഇതിപ്പോ വായിച്ചു വായിച്ചു ബൈഹാർട് ആയി
    ഒന്ന് ശ്രെമിക്കണേ ബാക്കി തരാൻ

  6. വേറെ ലെവൽ ആണ് ബ്രോ…..
    ബാക്കിയ്ക്കു വേണ്ടി കട്ട വെയിറ്റിംഗ്….

  7. Baakkiyille

  8. കിണ്ടി

    ഇതിന് ബാക്കി ഉണ്ടോ ഒരു update

  9. ഇതിൻറെ ബാക്കി കഥയ്ക്കായി ഒത്തിരി നാൾ കൊണ്ട് കാത്തിരിക്കുകയാണ് .നിങ്ങളുടെ എല്ലാ കഥയും ഭയങ്കരമായി ഇഷ്ടപ്പെട്ടു.ബാക്കി ഭാഗങ്ങൾ എത്രയും പെട്ടെന്ന് അപ്ലോഡ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു

  10. തൻ്റെ അവതരണം വല്ലാതെ അങ്ങ് ഇഷ്ടായി മൈരെ, പേജ് കുറവാണെന്നു കണ്ടപ്പോ ഞാൻ കരുതി കൊള്ളതില്ലന്ന്.
    ഇത്രയും simple ആയി നിഷിദ്ധം അവതരിപ്പിച്ച താൻ മഹാൻ ആണു. ഇനിയും ഇത് പോലെ തന്നെ എഴുതാൻ തനിക്ക് സാധിക്കട്ടെ.

  11. Bro idinu bakki indo ini?

  12. വിഷ്ണു ⚡

    ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക ഒരു സ്വയമ്പൻ സാധനം.. അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു❤️?

  13. Suma enna police aavunnath?

  14. Bakki eppazha bro ini?

    1. നാലുവർഷമായിട്ടും ഇതിൻറെ ബാക്കി ഇല്ലേ

  15. Kure ayayllo intinnte aduth part idaamo

  16. E kadhak bakki ille

  17. Bro waiting for next part

  18. Oru updatum illa bro nirthiyo?

  19. Waiting for your story bro

  20. ബാക്കി കഥ എവിടെ കുറെ ദിവസം ആയാലോ

  21. മാഷേ അടുത്ത കഥക്കു വെയിറ്റ് ചെയ്ത് ഒരു പരുവമായി.മനുഷ്യന്റെ ക്ഷമക്ക് ഒരു പരിധിയുണ്ട്.

  22. മച്ചാനെ കാത്തിരുന്ന് മടുത്തു അടുത്ത ഭാഗം എപ്പോൾ വരും

  23. സൂപ്പർ, കൊള്ളാം. തുടരുക.✌️✌️✌️

  24. ഇതിന്റെ അടുത്ത പാർട് എന്നു പ്രതീക്ഷിക്കാം ബ്രോ

    1. Please upload next part waiting for you one year ,?????

Leave a Reply

Your email address will not be published. Required fields are marked *