കള്ളനും കാമിനിമാരും 11 [Prince] 353

കുളി അവസാനിപ്പിച്ച രവി സമയം ഒട്ടും കളയാതെ വസ്ത്രം മാറി, മുറി പൂട്ടി പുറത്തേക്ക് വന്നു. വരാന്തയിൽ നിൽക്കുന്ന അജിത രവിയെ കണ്ട് ചിരിയോടെ ഇറങ്ങി.

“എന്താ പരിപാടി…” രവി ചോദിച്ചു.

“എനിക്ക് പ്രകൃതിയോട് സല്ലപിച്ച് ഈ നിലാവിൽ നടക്കണം….” അജിത കൈകൾ കൂട്ടിയടിച്ച് നടന്നു.

“അപ്പോൾ എന്നോടൊന്നും സംസാരിക്കാനില്ലേ?” രവി ചോദിച്ചു.

“സംസാരിക്കാനും ഉണ്ട് പ്രവർത്തിക്കാനും ഉണ്ട്…” അജിത കിലുങ്ങി ചിരിച്ചു. പിന്നെ അവർ ഒരു റേഡിയോ ആയി മാറി. കുട്ടിക്കാലം, പഠനം, വീട്, കല്യാണം, അപ്പച്ചൻ്റെ സ്വഭാവം, കിടപ്പിലായ അമ്മച്ചി, അപ്പച്ചൻ്റെ മുന്നിൽ കീഴടങ്ങൽ… ഒരു യുഗം പറയേണ്ടത് ഏകദേശം മുക്കാൽ മണിക്കൂറിൽ അവർ പൂർത്തീകരിച്ചു. രവിക്ക് വെറും ശ്രോതാവിൻ്റെ റോള് മാത്രം. സംസാരിച്ച്, അങ്ങാടിയും കഴിഞ്ഞ് അവർ നടന്നു. തിരികെ വരുമ്പോൾ, രവി കള്ള് ഷാപ്പ് ശ്രദ്ധിച്ചു, അജിതയും.

“നിങ്ങൾക്ക് എന്തെങ്കിലും കുടിക്കണോ…” രവി ചോദിച്ചു.

“എൻ്റെ രവി… എനിക്ക് കേട്ടാൽ മോശം എന്ന് തോന്നാത്ത ഒരു പേരുണ്ട്… അജിത. പിന്നെ, സ്നേഹം കൂടുതൽ ഉളളവർ അജിയെന്നും വിളിക്കും…” അജിത പരിഭവിച്ചു.

“ശരി… ഇനി ഞാൻ അജിയെന്ന് വിളിക്കാം… പോരെ…” മതിയെന്ന അർത്ഥത്തിൽ അജിത രവിയുടെ കൈപത്തിയിൽ പിടിച്ച് മെല്ലെ ഞെരുക്കി.

“കള്ള് കുടിക്കാൻ താൽപര്യം ഉണ്ടോ?” അജിയുടെ മനസ്സറിയാൻ ഒരുശ്രമം രവി നടത്തി.

“കുറച്ചാവാം… പക്ഷേ, ഷാപ്പിൽ ഇരുന്ന് വേണ്ട..” അജി മാന്യയായി.

“വാ..” രവി അജിതയെ ഷാപ്പിൻ്റെ പിന്നിലുള്ള ഒരു കൊച്ചുമിറിയിൽ ഇരുത്തിയിട്ട്, ഒരു കുപ്പി അന്തിയും, താറാവിറച്ചിയും ഓർഡർ ചെയ്തു. ഇരുവരും ആ രാത്രി കുടിച്ചും കഴിച്ചും രസകരമാക്കി. ഒരു കുപ്പിക്കൂടി ഇരുവരും അകത്താക്കി, പൈസയും കൊടുത്ത് അവർ ഇറങ്ങി.

3 Comments

Add a Comment
  1. സാവിത്രി

    കള്ള കുമാരാ ..കാര്യം നീ മിടുക്കൻ തന്നെ. ഒത്തിരി കലങ്ങൾ ഉടക്കുകയും ചെയ്തു. പക്ഷേ ഇനിയെങ്കിലും ഇത്രേം ഈസിയായിട്ട് കാര്യങ്ങൾ എടുക്കരുത്.
    ഒന്ന് നന്നാവാൻ നോക്ക്. വേഷം വേറെ മാറി വന്നാൽ എല്ലാർക്കും ഒരു ഫ്രഷ്നസ് തോന്നും. ചുമ്മാ പറഞ്ഞന്നേ ഉള്ളൂ.
    കാര്യമെന്തായാലും കള്ളമാകില്ലല്ലോ

    1. സാവിത്രി രവി കളിച്ചു അർമാദി ക്കട്ടെ എങ്കിലല്ലേ നമുക്ക് വായിച്ചു സുഖിക്കാൻ പറ്റു

  2. പൊന്നു.🔥

    വൗ…… രവിയെ പോലെ ഞങ്ങളും ആ മുട്ടിനായ് കാത്തിരിക്കുന്നു.🔥🔥🥰🥰♥️♥️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *