വണ്ടി ആദ്യത്തെ ടൗണും രണ്ടാമത്തെ ചെറുടൗണും വിട്ട് ചീറി പഞ്ഞു. വഴിവിളക്കുകൾ പിന്നിലേക്ക് ഓടിമറയുന്നു. പോകുന്നവഴി, കൊള്ളാവുന്ന വീടുകൾ, അതും വെട്ടം ഇല്ലാത്തത്, കാണുമ്പോൾ, രവി വേഗത് കുറച്ച്, അവയെ പ്രത്യേകം ശ്രദ്ധിച്ചു. അവസാനം, ഒരു വീട് “സ്കെച്ച്” ചെയ്ത് വീണ്ടും വണ്ടി മുന്നോട്ട് വിട്ട്, കുറച്ച് കഴിഞ്ഞപ്പോൾ ചെറിയൊരു ജങ്ഷൻ കണ്ണിൽപെട്ടു. ഒഴിഞ്ഞ ഒരിടത്ത് വണ്ടി ഒതുക്കി, മുന്നിൽ കണ്ട കള്ള്ഷാപ്പിലേക്ക് കയറി. ഷാപ്പ്കാരൻ ചേട്ടൻ അരികിൽ വന്നു.
“കുടിക്കാൻ ഒന്നും ഇല്ല… എല്ലാം തീർന്നു .. കഴിക്കാൻ തരാം…”
“എന്താ ഉള്ളത്..?”
“കപ്പയും ബോട്ടിയും.. പിന്നെ മത്തി വറുത്തതും… എടുക്കട്ടെ ..?”
“ഉം … എടുക്ക്…”. അത് കേട്ടതും ചേട്ടൻ മൂന്ന് പ്ലെയ്റ്റിൽ ഭക്ഷണവുമായി പെട്ടെന്ന് എത്തി. അമിതമായ വിശപ്പ് കാരണം, പ്ലേറ്റ് പെട്ടെന്ന് കാലിയായി.
“കച്ചോടം പെട്ടെന്ന് തീർന്നതെന്തെ…” വിരലുകൾ നക്കിക്കൊണ്ട് രവി ചോദിച്ചു.
“പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മോളുടെ മനസമ്മതം. അതിൻ്റെ ശാപ്പാട് ഇന്ന് നാട്ടുകാർക്ക് ഉണ്ട്. കുടിക്കുന്നവർക്ക് രണ്ട് ഗ്ലാസ് കള്ള് ഇവിടെനിന്നും കൊടുക്കാൻ പ്രസിഡൻ്റ് പറഞ്ഞായിരുന്നു… അതോണ്ടാ വേഗം തീർന്നത്…”. രവിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
“ഇയാള് ഇവിടെ ആദ്യല്ലേ….” കൈകഴുകി, പൈസ കൊടുക്കാൻ നേരം ചേട്ടൻ്റെ ചോദ്യം.
“എനിക്കും കിട്ടി ഒരു ക്ഷണം.. കഴിക്കാൻ വൈകും എന്ന് മനസ്സിലയതുകൊണ്ട്, പശി അടക്കിയെന്നെയുള്ളൂ…” രവി കളവ് പറഞ്ഞ് വണ്ടിയെടുത്ത് അവിടം വിട്ടു. ലക്ഷ്യം സ്കെച്ച് ചെയ്ത വീടായിരുന്നു.

കള്ളന്റെ ഒരു യോഗമെ 😍😍😍😍😍
Super waiting for your next part
പ്രിൻസ് സഹോ…
സൂപ്പർ കിടിലം പാർട്ട്….
കമൻ്റ് കുറഞ്ഞാലും കുഴപ്പില്ല…താങ്കളുടെ എഴുത്തിൻ്റെ ശൈലിയിൽ ഇഷ്ടപെട്ട ന്നെപ്പോലുള്ള ഒരുപാടു് ആരാധകര് കാത്തിരിക്കുന്നുണ്ട്….ഞാൻ വീണ്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ക്ലറയുമായിട്ടുള്ള അങ്കം കാണാൻ …
സൂപ്പർ തുടരൂ….
നന്ദൂസ്…💚💚💚
Comment കുറഞ്ഞാലും ഇത് തുടരണം മച്ചാ