ലക്ഷ്യത്തിൽ എത്തിയതും, വണ്ടി സുരക്ഷിതമായി ഒരിടത്ത് വച്ച്, വീട് ലക്ഷ്യമാക്കി നടന്നു. സമയം പത്ത് ആകുന്നു. ചുറ്റും നിരീക്ഷിച്ച്, അപകടം ഇല്ലെന്ന് ഉറപ്പാക്കി. എങ്കിലും, കുറച്ചപ്പുറത്ത് ഒരു വീട്ടിൽ വെട്ടം കാണുന്നുണ്ട്.
രവി മതിൽ ചാടിക്കടന്ന്, വീടിൻ്റെ പിന്നിൽ എത്തി. മോഷ്ടിക്കാൻ പിൻവാതിൽ പ്രവേശമാണ് എന്നും സുരക്ഷിതം. ഉള്ളിൽനിന്നും പൂട്ടിയ നിലയിൽ വാതിൽ. പട്ടിയുടെ ശല്യവുമില്ല. കൈയ്യിൽ സൂക്ഷിച്ച ടോർച്ച് തെളിയിച്ച് എന്തെങ്കിലും ആയുധം കിട്ടുമോ എന്ന് പരതി. ഒന്നും കണ്ണിൽ പെടാത്തതുകൊണ്ട്, വീടിൻ്റെ ഒരു സൈഡിൽ തപ്പിയപ്പോൾ ഒരു പഴയ വെട്ടുകത്തി കണ്ണിൽപെട്ടു. പിന്നെയെല്ലാം ശരവേഗത്തിൽ ആയിരുന്നു. കണ്ണടച്ച് തുറക്കും വേഗത്തിൽ, വാതിൽ കുത്തിത്തുറന്ന് രവി അകത്ത് കയറി. മൂന്ന് മുറികൾ അരിച്ച് പെറുക്കിയിട്ടും ഒന്നും തടഞ്ഞില്ല. പിന്നെ, നേരെ അടുക്കളയിലേക്ക് നീങ്ങി, അട്ടത്ത് വച്ചിരുന്ന ടിന്നുകൾ ഒന്നൊന്നായി തുറന്ന് നോക്കി. അവസാനം, പരിപ്പ്പാത്രത്തിൽനിന്നും സംഗതി കണ്ടു. പണവും സ്വർണ്ണവും. കള്ളനെങ്കിലും രവി മാന്യത കാണിച്ചു. മാലകളിൽ ഒരെണ്ണം, രണ്ട് വളകൾ കൂടാതെ കുറച്ച് കാശും കൈക്കലാക്കി, പിൻവാതിൽ പുറത്ത്നിന്നും പൂട്ടി വണ്ടി ലക്ഷ്യമാക്കി നടന്നപ്പോൾ, വെട്ടം കണ്ട വീട്ടിൽനിന്നും ഉറക്കെയുള്ള സംസാരം ശ്രദ്ധിച്ചു. ഒന്നുകൂടി അടുത്തപ്പോൾ, ഒരാണിൻ്റേയും പെണ്ണിൻ്റേയും സംസാരം. കളവ് മുതൽ വണ്ടിയിൽ വച്ച്, വണ്ടി തള്ളി, ശബ്ദം ഉയരുന്ന വീട് ലക്ഷ്യമാക്കി രവി നടന്നു. സത്യത്തിൽ, രവിക്ക് അങ്ങിനെയൊരു നീക്കം നടത്തേണ്ട ഒരാവശ്യവും ഇല്ല. കൈയ്യിൽ വേണ്ടതിലധികം പൊന്നും പണവും ഉണ്ടെങ്കിലും, സ്വതസിദ്ധമായ ക്യൂരിയോസിറ്റി രവിയിൽ ഉണർന്നുവെന്ന് വേണം കരുതാൻ.

കള്ളന്റെ ഒരു യോഗമെ 😍😍😍😍😍
Super waiting for your next part
പ്രിൻസ് സഹോ…
സൂപ്പർ കിടിലം പാർട്ട്….
കമൻ്റ് കുറഞ്ഞാലും കുഴപ്പില്ല…താങ്കളുടെ എഴുത്തിൻ്റെ ശൈലിയിൽ ഇഷ്ടപെട്ട ന്നെപ്പോലുള്ള ഒരുപാടു് ആരാധകര് കാത്തിരിക്കുന്നുണ്ട്….ഞാൻ വീണ്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നു…ക്ലറയുമായിട്ടുള്ള അങ്കം കാണാൻ …
സൂപ്പർ തുടരൂ….
നന്ദൂസ്…💚💚💚
Comment കുറഞ്ഞാലും ഇത് തുടരണം മച്ചാ