വീട്ടുസാധനങ്ങളും ബേക്കറി സാധനങ്ങളുമൊക്കെ വാങ്ങി ഓരോ ജൂസ്ഉം അടിച്ചുകൊണ്ടു തിരിച്ചു വീട്ടിലേക്ക് വണ്ടി വിടുമ്പോൾ സമയം ഏതാണ്ട് ആറുമണിയോടടുത്തിരുന്നു.
“”അയ്യോ ………
ഒരു കാര്യം പറയാൻ മറന്നെടാ ഞാൻ.””
“”എന്തുകാര്യം.?””
“”എടാ അമ്പിളി ആന്റി ഉച്ചയ്ക്ക് വിളിച്ചിരുന്നു.
നിന്നെ അങ്ങോടു വിടാൻ..””
“” അങ്കിൾ ഇല്ലേ ??””
“”ബാംഗ്ലൂർ പോയി രാവിലെ…
ഇനി മൂന്നാലു ദിവസം കഴിഞ്ഞേ വരൂ..””
“”ആഹ്ഹ ………
ചോറൊക്കെ കഴിച്ചിട്ട് പോകാം.””
“”മ്മ്മ് …… ഇവിടെ നിന്ന് കഴിച്ചിട്ട് പോയാലും അവള് നിന്നെക്കൊണ്ടു കഴിപ്പിക്കും.””
“”അതുമൊരു ശരിയാണ്…..”” രണ്ടുപേരും സംസാരിച്ചു വേഗം തന്നെ വീടെത്തി.
വീട്ടിൽ നിന്നു കഴിച്ചിട്ട് അവിടെ ചെന്നും കഴിക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മനു മൊബൈലും ചാർജറും ഒകെ എടുത്തുകൊണ്ടു അനിതാമ്മയോടും പറഞ്ഞു ബൈക്കിൽ നേരെ അമ്പിളി ആന്റിയുടെ വീട്ടിലോട്ടു വിട്ടു…
വണ്ടി അകത്തേക്ക് കയറ്റിയപ്പോൾ തന്നെ അമ്പളിയാന്റി വാതിലും തുറന്നു പുറത്തേക്കിറങ്ങി.
“”കേറി വാടാ ……………
ഇങ്ങോടടുള്ള വഴിയൊക്കെ മറന്നോ “”
“”ഹ്മ്മ്മ് തുടങ്ങി ………
ഇങ്ങോട് വന്നാലും പരാതിയാണ് വന്നില്ലെങ്കിലും പരാതിയാണ്. ഈ ആന്റി തുടങ്ങിയല്ലോ..””
“”ഇങ്ങോട് കയറിവാ നീ
തരുന്നുണ്ട് ഞാൻ….””
“”ആഹ്ഹ കുറെ നാളായിട്ടു കേൾക്കുന്നതല്ലേ അമ്പിളി മോളെ….”” അകത്തേക്ക് കയറിയ മനു അവളുടെ രണ്ടുകവിളിലും പിടിച്ചു വലിച്ചുകൊണ്ടു സ്നേഹം പ്രകടിപ്പിച്ചു…..
Bro super story💚💚
Rafeek mansil balance udane varumoo bro waiting💚💚💚
Achuabhi💚❤️
അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️