കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi] 181

എന്തായാലും ഇനി ഏഴെട്ടുമാസം കൂടിയേ ഉള്ളൂ കോളേജ് ജീവിതം അവസാനിക്കാൻ…..
ആരൊക്കെ പോയാലും ആദി തന്റെ ഒപ്പം തന്നെ കാണുമെന്നു മനുവിന് നല്ലപോലെ അറിയാമായിരുന്നു.
ആതിരയോടുള്ള പ്രേമത്തിന് ഒരിടിവുംതട്ടാതെ മനസ്സിൽ നുരഞ്ഞുപൊന്തി വളർന്നുകൊണ്ടിരുന്നു.

ഓരോന്നും മനസ്സിലിങ്ങനെ ആലോചിച്ചു കിടന്നു ഉച്ചയുറക്കത്തിലേക്ക് വീണുപോയതേ അറിഞ്ഞില്ലായിരുന്നു മനു……

 

“” ടാ….. ചായ കുടിക്കുന്നില്ലേ…
സമയം നാലുമണി കഴിയുന്നു ചെറുക്കാ..””

റൂമിലേക്ക് വന്ന അനിത അവനെ കുലുക്കി വിളിക്കുമ്പോൾ കണ്ണുകൾ തുറന്ന മനുവിന്റെ മനസിലേക്കോടിയെത്തിയത് രാവിലത്തെ കാര്യം ആയിരുന്നു. അവൻ പെട്ടന്നു തന്നെ ചാടിയെഴുന്നേറ്റു നോക്കുമ്പോൾ ഉടുത്തിരുന്ന കൈലി അതുപോലെ തന്നെ ഉണ്ടായിരുന്നു.

 

“”എന്താടാ എന്തുപറ്റി. ?? “”

 

 

“”ഒന്നുമില്ല മോളെ, ഞാൻ രാവിലത്തെ കാര്യം ഓർത്തുപോയി പെട്ടന്ന്.””

 

 

“”അതിനാണോ ഈ വെപ്രാളം.
ഞാൻ കണ്ടു കുഴഞ്ഞാതാണ് ചെറുക്കാ…
നീ ചായ എടുത്തുകുടിക്കാൻ നോക്ക്..””

 

 

“” അയ്യോടാ ചളി വാരിവാരി എറിയുവാണല്ലോ
രാവിലെ മുതല്.””

 

“”നിന്നെ ചളി വാരി ഇനിയും എറിയും ഞാൻ.
ഒരുങ്ങി വാ സാധനം വാങ്ങാനൊക്കെ പോകണം.””

 

“”മ്മ്മ്.. മേഡം ഒരുങ്ങിക്കോ….
ഞാനിപ്പം വരാം.””
മനു പറഞ്ഞുകൊണ്ട് ചായ കുടിക്കുമ്പോൾ അനിത ഒരുങ്ങാനായി റൂമിലേക്ക് പോയിരുന്നു.
എല്ലാം മാസവും പതിവ് പരിപാടിയാണ് ഈ സാധനം വാങ്ങൽ…
പോകാതിരുന്നാൽ പിന്നെ പട്ടിണി ആകുമെന്ന് അവനും അറിയാമായിരുന്നു.
ചായ കുടിച്ചിട്ട് വേഗം തന്നെ ഒരുങ്ങി രണ്ടുപേരും കൂടി സൂപ്പർ മാർക്കറ്റിലേക്ക് വിട്ടു…

The Author

2 Comments

Add a Comment
  1. Bro super story💚💚
    Rafeek mansil balance udane varumoo bro waiting💚💚💚
    Achuabhi💚❤️

  2. അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️

Leave a Reply

Your email address will not be published. Required fields are marked *