കല്യാണം 10 [കൊട്ടാരംവീടൻ] 831

എല്ലാം ഒരു കൗതുകത്തോടെ നോക്കി കിടക്കുന്നു…

“ എന്തു പറ്റി…”

അവൾ പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു..

“ ഏയ്‌ ഒന്നും ഇല്ല.. “

അവൾ ബെഡിൽ നിന്നും എണിറ്റു..

“ ഞാൻ പറഞ്ഞതല്ലേ തണുപ്പാണ് എന്ന്…ഇവിടെ വന്നു കിടക്കു ”

അഭിമാനം അതിനു സമ്മതിച്ചില്ലേലും.. എന്റെ ശരീരത്തിന് അത് പൂർണ സമ്മതം ആരുന്നു..

ഞാൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ ആ ബെഡിൽ കേറി കിടന്നു പുതപ്പ് എടുത്തു പുതച്ചു.. അവൾ വന്നു എന്റെ അടുത്ത് കിടന്നു..

എന്റെ കൈകളുടെ വിറവൽ കൂടി വന്നു.. ഉറങ്ങാനും പറ്റുന്നില്ല.. മദ്യം എന്റെ ശരീരത്തെ എത്രമാത്രം നശിപ്പിച്ചന്ന് എനിക്ക് ഈ കുറച്ചു നിമിഷങ്ങൾ കൊണ്ട് മനസ്സിലായി..

ശരീരം തളരുന്നത് ഞാൻ അറിഞ്ഞു…വാ തുറക്കുമ്പോൾ പല്ലുകൾ തമ്മിൽ കൂട്ടി ഉടക്കാൻ തുടങ്ങി..അതിന്റെ ശബ്ദം കേട്ടിട്ട് ആവണം അവൾ തിരിഞ്ഞു എന്നെ നോക്കി..

“എന്തു പറ്റി..”

“ അറിയില്ല.. വിറച്ചു വിറച്ചു മറുപടി പറഞ്ഞു… ”

അവൾ അവളുടെ കൈ എടുത്തു എന്റെ നെറ്റിയിൽ തൊട്ടു നോക്കി.

“ പനി ഒന്നും ഇല്ലല്ലോ…”

“ എനിക്ക് ആ ബാഗിൽ നിന്നും കുപ്പി ഒന്ന് എടുത്തു തരുമോ.. ഉറങ്ങാൻ പറ്റുന്നില്ല.. “

അവൾ എന്നെ ദേഷ്യത്തോടെ നോക്കി.. അതുടെ കണ്ടപ്പോൾ എന്റെ മാനസിക നില തെറ്റുന്നപോലെ തോന്നി. ഞാൻ ചാടി എണിറ്റു എടുക്കാനായി ഒരുങ്ങി..

അവൾ എന്നെ മുറുക്കെ പിടിച്ചു..

“വേണ്ട.. ഞാൻ എടുത്തു തരാം.. “

അവൾ ബെഡിൽ നിന്നും ഇറങ്ങി ബാഗിൽ നിന്നും കുപ്പി എടുത്ത് തന്നു.. ഞാൻ ആർത്തിയോടെ അത് വാങ്ങി കുടിച്ചു..രണ്ടു സിപ് എടുത്തപ്പോളേക്കും അവൾ അത് പിടിച്ചു വാങ്ങി..

“ മതി.. “

The Author

48 Comments

Add a Comment
  1. Aami is a gem❤️

  2. ♥️?

  3. ഈ വീക്കിൽ വരുമോ കൊട്ടാരം വീടാ

  4. Bro any updates..?

    1. Check previous comment. Avan update thannund health issue annu ennu this week tharum

Leave a Reply

Your email address will not be published. Required fields are marked *