കല്യാണം 10 [കൊട്ടാരംവീടൻ] 831

അവൾ എന്നോട് കൂടുതൽ ചേർന്ന് കിടന്നു പറഞ്ഞു..

“സോറി…”

അവൾ എന്റെ വാ പോത്തി പിടിച്ചു.

“ മതി…”

ഞാൻ മൗനം പാലിച്ചു..

“ ചേട്ടാ….

“മ്മ്…”

ഞാൻ ഒന്ന് മൂളി..

“ ചേട്ടന് എന്നെ സ്നേഹിച്ചുടെ…ആമി ചേച്ചിക്ക് പകരം ആവില്ലന്ന് അറിയാം.. ഒരു രണ്ടാം ഭാര്യ ആയിട്ടേങ്കിലും…”

അത് എന്നെ കൂടുതൽ സംഘടത്തിലേക്ക് ആഴ്ത്തുവാണ് ചെയ്തത്..

“ ഞാൻ ഇത്രേമൊക്കെ നിന്നെ വെറുപ്പിച്ചിട്ടും.. നിനക്ക് ഇപ്പോളും എന്നെ സ്നേഹിക്കാൻ എങ്ങനെതോനുന്നു…”

ഞാൻ ഒരു പുച്ഛത്തോടെ അവളോട്‌ ചോദിച്ചു….

“ ചേട്ടൻ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്നോടുള്ള ഇഷ്ടക്കുറവുകൊണ്ട് ഒന്നും അല്ലല്ലോ.. ആമി ചേച്ചിയോടുള്ള ഇഷ്ട്ടം കൂടുതൽ കൊണ്ട് അല്ലെ.. ചേട്ടന് നല്ല ഒരു മനസ്സ് ഉണ്ട്.. ഇല്ലേ ഞാൻ ആന്ന് പറഞ്ഞപ്പോൾ എന്നെ കെട്ടാൻ സമ്മതിക്കില്ലാരുന്നല്ലോ .. “

ഇത് കേട്ടതും എനിക്ക് മറുപടി ഒന്നും പറയാനാവാതെ ഞാൻ തിരിഞ്ഞു കിടന്നു..

“ അതെ…എന്നെ പതിയെ ഇഷ്ട്ടപെട്ട മതി.. ഇനി ഇഷ്ട്ടപെട്ടില്ലേലും…. എനിക്ക് തന്നെ ഭയങ്കര ഇഷ്ട്ടമാ…”

അവൾ തലപൊക്കി എന്നോട് പറഞ്ഞിട്ട് കിടന്നു…എപ്പോളാ ഞാൻ ഉറങ്ങിയത് എന്ന് എനിക്ക് അറിയില്ല..

The Author

48 Comments

Add a Comment
  1. Aami is a gem❤️

  2. ♥️?

  3. ഈ വീക്കിൽ വരുമോ കൊട്ടാരം വീടാ

  4. Bro any updates..?

    1. Check previous comment. Avan update thannund health issue annu ennu this week tharum

Leave a Reply

Your email address will not be published. Required fields are marked *