കല്യാണപ്പിറ്റേന്ന് [Arrow] [Climax] 2174

 

” എന്താ ഏട്ടന്റെ തീരുമാനം? ”

തന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്ന കിച്ചനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അമ്മ വല്യമ്മാമയോട് ചോദിച്ചു.

 

” എന്റെ അച്ഛൻ ഒരു തെറ്റ് ചെയ്തു, എന്റെ പെങ്ങളുടെ ഇഷ്ടം അംഗീകരിച്ചില്ല അതിനു ശേഷം അവളുടെ ജീവിതത്തിൽ ഉണ്ടായത് എല്ലാം ഒരു വേദനയോടെ കണ്ടവൻ ആണ് ഞാൻ. ആ തെറ്റ് എന്റെ മോളുടെ കാര്യതിലും ആവർത്തിക്കാൻ എനിക്ക് താല്പര്യം ഇല്ല, ഇങ്ങൾക്ക് ഒക്കെ എതിർപ്പ് ഇല്ലേൽ താരയുടെ ഇഷ്ടം പോലെ ഈ മുഹൂർത്തത്തിൽ തന്നെ ഇവരുടെ കല്യാണം നടക്കട്ടെ. ”

വല്യമ്മാമ ഉണ്ണുമാമയെ നോക്കികൊണ്ട് പറഞ്ഞു.

 

” എനിക് എതിർപ്പ് ഒന്നുമില്ല, കിച്ചൻ നമ്മുടെ ചെക്കൻ അല്ലേ, നിന്റെ അഭിപ്രായം എന്താ?? ” ഉണ്ണിമാമ, അനന്ദുവിനെ നോക്കി ചോദിച്ചു.

 

” എനിക്ക് ഇനി എന്തായാലും താരയെ വേണ്ട, അവളുടെ ഇഷ്ടം പോലെ നടക്കട്ടെ” അനന്ദു.

 

” അപ്പൊ ആ കാര്യത്തിൽ ഒരു തീരുമാനം ആയില്ലേ, എന്നാ ഈ ചെക്കനെ പിടിച്ച് എഴുന്നേൽപ്പിക്ക് ” എന്താ നടക്കുന്നെ എന്ന് മനസ്സിലാകാതെ ഇരിക്കുന്ന കിച്ചനെ നോക്കി വല്യമ്മായി ആണ് അത്‌ പറഞ്ഞത് .

 

” ആർക് മനസ്സിലായില്ലേലും നിങ്ങളുടെ മനസ്സ് എനിക്ക് മനസിലാവും ” അമ്മ കിച്ചനെ പിടിച്ച് ഉയർത്തി, കൊണ്ട് പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ കിച്ചൻ അമ്മയെ കെട്ടിപിടിച്ചു. ആ അമ്മ അവനെ ആശ്വസിപ്പിചു.

 

ഈ കല്യാണത്തിന് ബന്ധുക്കളിൽ പലർക്കും മുറുമുറുപ്പ് ഉണ്ടായിരുന്നു എന്നാ വല്യമ്മാമയുടേം ഉണ്ണിമാമയുടേം തീരുമാനിതിന് മുന്നിൽ അവർ അടങ്ങി. മുത്തശ്ശി എതിർക്കുയോ അനുകൂലിക്കുയോ ചെയ്തില്ല, എല്ലാരും ആ മൗനം സമ്മതമായി എടുത്തു.

 

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു, കിച്ചൻ പോയി ഡ്രസ്സ്‌ മാറി വന്നു, വധു വന്നു, അനന്ദുവിനു കുറിച്ച് കൊടുത്ത മുഹൂർത്തത്തിൽ കിച്ചൻ താരയുടെ കഴുത്തിൽ താലി ചാർത്തി, അവന്റെ പെങ്ങളുടെ സ്ഥാനത്ത് നിന്ന് ആതിര ആ കെട്ടുമുറുക്കി. താരയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയപ്പൊ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. നടക്കുന്നത് എല്ലാം സത്യം ആണോന്ന് കിച്ചന് ഉറപ്പ് ഇല്ലായിരുന്നു നല്ല സുന്ദരമായ സ്വപ്നം ആണോ എങ്കിലും അവനും വളരെ സന്തോഷവാൻ ആയിരുന്നു എല്ലാം കലങ്ങിതെളിഞ്ഞല്ലോ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

95 Comments

Add a Comment
  1. ഇത് pdf ആക്കുമോ @admin @kambikuttan

  2. ആദ്യഭാഗം വായിച്ചപ്പോൾ ഏതു നേരമാണോ ഇതു വായിക്കാൻ തോന്നിയത് എന്നു തോന്നിപ്പോയി. അത്രയ്ക്ക് സങ്കടം വന്നു.2 മാസങ്ങൾക്ക് ശേഷം അവിചാരിതമായാണ് ഇന്ന് ഇങ്ങനെ ഒരു ഭാഗം ഉള്ളതായി കണ്ടത്. വായിച്ചു കഴിഞ്ഞപ്പോൾ മനസിനൊരാശ്വാസം ❤️

  3. വഴക്കാളി

    കടും കെട്ടു എന്ന നോവൽ തിരക്കി വരും അപ്പോൾ എല്ലാം ഇത് വായിക്കും

  4. ആരെങ്കിലും ഈ സ്റ്റോറി ഇപ്പൊ വായിക്കുണ്ടവർ ഇണ്ടോ
    അപ്പൊ ഞാൻ മാത്രം ആവുല്ലേ ??.
    ഈ പാർട്ടും ഇതിന് മുമ്പുള്ള പാർട്ടും ചുമ്മ വെടികെട്ടു സാനമായിരുന്നു ?.
    ക്ലൈമാക്സ്‌ എൻഡിങ് അതിലും പേടയായിരുന്നു ?.
    ഒരുപാട് ഇഷ്ടായി ??.
    ഇനിയും ഇതുപോലെ ഉള്ള സ്റ്റോറിയായി വരണേ ?.

    1. അറക്കളം പീലി

      ❤❤❤❤❤

  5. Super ഒരുപാട് ഇഷ്ടായി ???

  6. ഒഹ് ബ്രോ ഇപ്പളാണ് ഇത് വായിക്കുന്നത്
    ക്ലൈമാക്സ് നന്നായിട്ടുണ്ട്
    ഒന്നിക്കേണ്ടർ തന്നെ ഒന്നിച്ചു

  7. Hyder Marakkar

    ഇന്നാണ് ബ്രോ ഈ കഥ വായിക്കാൻ കഴിഞ്ഞത്, പക്ഷെ ആദ്യ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ ഈ കഥ ഇപ്പോ വായിച്ചത് നന്നായി എന്ന് തോന്നി, രണ്ടാം ഭാഗത്തിനുള്ള കാത്തിരുപ്പ് വേണ്ടി വന്നില്ലലോ?
    ഒരുപാട് ഇഷ്ടായി ഈ കഥയും താങ്കളുടെ അവതരണവും

    1. നല്ല ഭാഷ, നല്ല ശൈലി. Good one എഴുത്തു തുടരുക……

  8. ഒരുപാട് ഇഷ്ടമായി arrow തുടർച്ച ഉണ്ടാകും എന്ന് കരുതിയതല്ല നന്നായി തന്നെ അവസാനിച്ചു ഹാപ്പി എൻഡിങ്.thnks arrow

  9. അഗ്നിദേവ്

    നന്നായിരുന്നു ബ്രോ. അവരെ ഒന്നിപ്പിച്ചതിന് ഒരുപാട് താങ്ക്സ്. ഇല്ലകിൽ അത് ഒരു വല്ലാത്ത വിഷമം ആയി പോയെന്നെ. തനിക്ക് ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.all the best bro.???

    1. താങ്ക്സ് man ?

  10. “””ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് അവൻ പതിയെ പുറത്തേക്ക് നടന്നു. രാവിലെ മുതൽ പെയ്യാൻ മടിച്ചു നിന്നിരുന്ന ഒരു മഴ പതിയെ പെയ്തു തുടങ്ങി ആ മഴ നനഞ്ഞ് അതിനേക്കാളും വലിയ പേമാരി ഉള്ളിലൊതുക്കി കിച്ചൻ നടന്നകന്നു. അപ്പോഴും അന്ന് കുടയിൽ നിന്ന് ഇറങ്ങി നടന്നപ്പോ അവൾ തിരികെ വിളിക്കും എന്ന് പ്രതീക്ഷിച്ചത് പോലെ താര ഓടി വന്നു തന്നെ പുറകിൽ നിന്ന് കെട്ടി പിടിക്കും എന്ന് അവൻ വെറുതെ പ്രതീക്ഷിച്ചുവോ??.”””

    മനോഹരം എന്നല്ലാതെ ഇതിനെ പിന്നെ എന്താ വിളിക്ക…….. കല്യാണപിറ്റേന്ന് എന്ന കഥയുടെ ആദ്യഭാഗത്തെ ക്ലൈമാക്സ് ആണിത് . ഇ സൈറ്റിൽ വന്നിട്ടുള്ള ചുരുക്കം ചില റിയലിസ്റ്റിക് ക്ലൈമാക്സ് ഉള്ള ഒരു കൊച്ചു മനോഹരമായ കഥയായിരുന്നു മനസിനെ ഒരുപാട് വേദനിപ്പിച്ചെങ്കിലും ഇ ക്ലൈമാക്സ് തന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു കാരണം കിച്ചന്റെ വേദന അത്രയ്ക്കും ഉള്ളിൽത്തട്ടി വന്നതായിരുന്നു ഒരു നഷ്ടപ്രണയം ഇല്ലാത്തവർ വളരെ വിരളമാണ് നേടുന്നത് മാത്രമല്ല പലപ്പോഴും വിട്ടുകൊടുക്കുന്നതും അസാധ്യ പ്രണയം തന്നെയാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട് പരസ്പരം ചതിച്ചു വഞ്ചിച്ചു ഒന്നാവാതെ പോയവരെക്കാളും സാഹചര്യംകൊണ്ടും മറ്റുള്ളോരെ വേദനിപ്പിക്കാൻ പറ്റാത്തതുകൊണ്ടും ഒന്നാവാതെ പോയ അനേകം കഥകളിൽ ഒന്നായിരുന്നു ഇതു
    ഇതിന്റെ സെക്കന്റ് പാർട്ട് നന്നായിട്ടില്ലെന്നല്ല പറഞ്ഞു വരുന്നത് അതും മനോഹരമായിട്ടുണ്ട് എന്നാൽ അതിന്റെ ആവിശ്യം ഉണ്ടാരുന്നില്ല

    “തൂവാനത്തുമ്പികൾ” ക്ലൈമാക്സ് വളരെ വികാരനിർഭരം ജയകൃഷ്ണന്റെയും ക്ലാരയുടെയും ഓരോ ഫ്രെയിം, കാഴ്ചകാരനിൽ ഒരു വിങ്ങലാണ് സമ്മാനിച്ചത് എന്നാൽ അതിലും നല്ലയൊരു ക്ലൈമാക്സ് ആ സിനിമക്കു കിട്ടാനില്ല അതുകൊണ്ടാണാലോ ഇപ്പോഴും അത് ഒരു എവർ ഗ്രീൻ ക്ലാസിക് എന്ന ഗണത്തിൽ പെടുന്നത് തൂവാനത്തുമ്പികൾക് സെക്കന്റ് പാർട്ട് വേണമെന്നു ഒരു സിനിമ പ്രേമിയും ആഗ്രഹിക്കില്ല കാരണം അത് ആ സിനിമയെ കൊല്ലുന്നതിനു തുല്യമാണ് അതുപോലെ കല്യാണപ്പിറ്റേന് എന്ന കഥക്ക് ഒരു സെക്കന്റ് പാർട്ട് വേണ്ടായിരുന്നു
    ഇവിടെ ആരോ പറഞ്ഞപോലെ ആ ഫീൽ പോയപോലെ…
    ഇത് ഒരിക്കലും arrow എന്ന കഥാകൃത്തിനെ വിമർശിച്ചതല്ല എന്റെ ഉള്ളിൽ വന്ന ഒരു അഭിപ്രായത്തെ കുറിച്ചിട്ടു എന്ന മാത്രം.. ഇനിയും ഇതുപോലത്തെ മനോഹരമായ കഥകൾ എഴുതാൻ പറ്റട്ടെന്ന് ആശംസിക്കുന്നു
    ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നതു വേണ്ട വേണ്ട എന്ന് തോന്നിയതാണ് എന്നാലും ഇട്ടുപോയി……….
    sahyan

    1. ഞാൻ പറയണം എന്നാഗ്രഹിച്ചതു എനിക്ക് പറയാൻ കഴിയുന്നതിനെക്കാൾ മനോഹരമായി പറഞ്ഞിരിക്കുന്നു.

    2. Sahyan ബ്രോ ഈ കമന്റ്‌ വായിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി, ഇത്ര മനോഹരമായി കമന്റ്‌ ചെയ്യാൻ പറ്റുന്ന ബ്രോ ഒക്കെ കമന്റ്‌ ഇടാറില്ല എന്ന് അറിയുന്നത് തന്നെ അത്ഭുതം ആണ്.

      To be honest ഞാനും നിങ്ങളുടെ അഭിപ്രായക്കാരൻ ആണ്, കിച്ചനും താരയും ഒന്നിക്കുമോ ഇല്ലയോ എന്ന ചോദ്യം ബാക്കിയാക്കി കല്യാണപ്പിറ്റേന്ന് അവസാനിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങനെ അവിടെ തീർന്നു.

  11. ആരോ, ആദ്യ ഭാഗത്തിന്റെ ഒരു ഫീലിംഗ് കിട്ടിയില്ല എന്നു വാസ്തവം. എന്നിരുന്നാലും ആരെയും നിരാശരാക്കിയില്ല.

    വായനക്കാരുടെ അഭിപ്രായങ്ങൾ കാരണം സ്വന്തം തൂലിക പണയം വെച്ചു എന്നു എനിക്ക് മാത്രമായിരിക്കും തോന്നിയത്..

    താങ്കളുടെ സ്വന്തം താൽപ്പര്യം മാത്രം ഉൾക്കൊണ്ട കടുംകെട്ടിനു വേണ്ടി കാത്തിരിക്കുന്നു…

    സസ്നേഹം
    ❣️❣️❣️❣️❣️

    1. അമ്മൂസെ ?

      ഈ കമന്റ്‌ന് നന്ദി

      കടുംകെട്ട് അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും

      1. അമ്മുട്ടി

        ❣️❣️❣️

  12. Kollam bro. Katta waiting for “Kadumkettu”. Vaaykanulla kothikondato atrek ishtayi enik aa Katha athukonda. Vegam idane❤️❤️

    1. അടുത്ത പാർട്ട്‌ വേഗം വരും

  13. മുത്തേ… പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു കഥ… എന്നാലും കൊള്ളാം pwolichu….

    അപ്പോൾ ഇനി kadumkett ഉടനെ തരും അല്ലോ ?❤️?

    1. പിന്നെ ഉടനെ ഉണ്ട്

  14. Bro super,,,, vegam thanne kadumkett idu,,,,,, waiting,,,,

    1. ഉടനെ ഉണ്ടാവും

  15. pravasi

    ഇന്നാ ഫസ്റ്റ് പാർട് വായിച്ചത്. അതോണ്ട് പറയാ. ഇത് വേണ്ടാരുന്നു.

    ഇത് മോശമായിട്ടല്ല. ഫസ്റ്റ് അത്രേം നന്നായി എഴുതി.

    1. ഫസ്റ്റ് പാർട്ട്‌ പണ്ട് എഴുതിയത് ആണ് അത് അവിടെ അങ്ങനെ അവസാനിച്ചു അങ്ങനെ ഓർക്കാൻ ആണ് എനിക്ക് ഇഷ്ടം

      പിന്നെ ഈ പാർട്ട് വായനക്കാരുടെ അഭിപ്രായം മാനിച്ച് എഴുതിയത് ആണ് ?

Leave a Reply

Your email address will not be published. Required fields are marked *