കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024] 1941

അരുൺമ്മ്. എന്നാ ശരി നിങ്ങൾ സംസാരിച്ച് ഇരിക്ക്.

അരുൺ അവിടെ നിന്നും പോയി.

മാലിനിസ്വാമി വരുന്നത് അവനോട് പറയണ്ടാ.

ഓപ്പോൾവേണ്ടാ, വരുമ്പോൾ കണ്ടാ മതി.

മാലിനികാര്യങ്ങൾ മറിച്ച് ആണെങ്കിൽ അവനെ എങ്ങനെ എങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം?

ഓപ്പോൾഅതെ.

മാലിനികുറച്ചു ദിവസം ആയി ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല

ഓപ്പോൾഎല്ലാം നാളെ കൊണ്ട് ശരി ആവും എന്നാ എന്റെ മനസ്സ് പറയുന്നത്

മാലിനിമ്മ്

 

ശങ്കര സ്വാമികൾപിറ്റേ ദിവസം പത്തു മണിയായി. അവർ രണ്ട് പേരും സ്വാമിക്ക് വേണ്ടി കാത്തിരുന്നു. 10:30 ആയിട്ടും വരാത്തപ്പോൾ ഓപ്പോൾ സ്വാമിയെ ഒന്ന് വിളിച്ചു നോക്കി. പക്ഷേ ഫോൺ എടുത്തില്ല 10:45 ആയപ്പോൾ സ്വാമി അവരുടെ ഇല്ലത്ത് എത്തി. അവർ രണ്ട് പേരും അയാളെ ആനയിച്ചു അകത്തു കയറ്റി

ഓപ്പോൾസ്വാമിക്ക് കുടിക്കാൻ വല്ലതും എടുക്കട്ടെ?

സ്വാമിവേണ്ടാ. ഞാൻ വൈകിയത് എല്ലാവർക്കും ബുദ്ധിമുട്ട് ആയല്ലേ?

ഓപ്പോൾഅതൊന്നും സാരം ഇല്ല സ്വാമി. സ്വാമിയുടെ തിരക്ക് ഞങ്ങൾക്ക് അറിയാവുന്നത് അല്ലേ?

സ്വാമിമ്മ്. നമുക്ക് സമയം കളയാതെ തുടങ്ങിയാലോ?

ഓപ്പോൾആ തുടങ്ങാം.

ഓപ്പോളും മാലിനിയും സ്വാമിയെ പൂജാമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ എത്തിയതും സ്വാമി ചോദിച്ചു,

സ്വാമിഅരുൺ എന്തേ?

മാലിനിഇവിടെ ഉണ്ട് ഇപ്പോ വിളിക്കാം.

മാലിനി അരുണിനെ വിളിച്ചു. അവൻ അവരുടെ അടുത്ത് വന്നു.

സ്വാമിഅരുൺ എങ്ങനെ ഉണ്ട് സുഖം ആണോ?

അരുൺമ്മ്.

അവർ നാല് പേരും പൂജാമുറിയിൽ ഇരുന്നു. സ്വാമി അരുണിന്റെയും മാലിനിയുടെയും നാളും ജനന സമയം വാങ്ങി. എന്നിട്ട് കടി നിരത്തി. ഏറെനേരം എന്തൊക്കെയോ ധ്യാനവും, കണക്കുകൂട്ടലുകളും നടത്തി. സ്വാമിയുടെ മുഖം ഗൗരവമാർന്നു.