കല്യാണം മുടങ്ങിയത് എങ്ങനെ? 172

 

കല്യാണം മുടങ്ങിയത് എങ്ങനെ?
******
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ഒരു വലിയകമ്പനിയിലെതൃശ്ശൂര്കാരന്‍ മൊതലാളിയുടെ ബെന്‍സ് കാര്‍ ഓടിക്കുന്ന അനിലിന് തിരുവനന്തപുരത്തുനിന്ന് ഒരു കല്യാണ ആലോചന. പട്ടത്താണ് പെണ്ണിന്റെ വീട്.

അങ്ങനെ തൃശ്ശൂരില്‍ നിന്നും ഞായറാഴ്ച ഒരു വാന്‍ നിറയെ ബന്ധുക്കള്‍ തിരോന്തോരം ലക്ഷ്യമാക്കി യാത്ര തിരിച്ചു. തിരിയെ മടങ്ങുന്ന വഴിയില്‍ കൊടീശ്വരനായ ശ്രീപദ്മനാഭസ്വാമിയേയും തൊഴാം എന്ന് പറഞ്ഞപ്പോള്‍ പ്രായമായവര്‍ വണ്ടിയില്‍ ഓടിക്കയറി സ്ഥാനം ഉറപ്പിച്ചു.

ദീര്‍ഘനേരത്തെ യാത്രയുടെ ഒടുവില്‍ വണ്ടി പട്ടത്ത് എത്തി. പ്രധാന റോഡില്‍ നിന്ന് തിരിഞ്ഞ് പെണ്‍കുട്ടിയുടെ വീടിനടുത്തെയ്ക്ക് എത്തി. വാഹനം വഴിയുടെ ഒരു വശത്തേയ്ക്ക് ഇട്ടിട്ട് എല്ലാരും വീടിനുള്ളിലേയ്ക്ക് നടന്നു. അവിടുത്തെ കാരണവര്‍ നിറചിരിയോടെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. വിശാലമായ വരാന്തയില്‍ നിരത്തി ഇട്ടിരിക്കുന്ന കസേരകളില്‍ എല്ലാവരും ഇരുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ ഒരു വലിയ പാത്രത്തില്‍ മാന്ഗോ ജ്യൂസ്‌ (നല്ല മഞ്ഞ കളറ്) കൊണ്ട് വന്നു. മറ്റൊരാള്‍ ഓരോ ഗ്ലാസുകളില്‍ നിറച്ച് ഓരോരുത്തര്‍ക്കും കൊടുത്തു. നല്ല സ്വാദ്… യാത്രയുടെ ക്ഷീണം കൊണ്ടാവണം ചിലര്‍ വീണ്ടും വാങ്ങി കുടിച്ചു. ഇത് കണ്ടു നിന്ന പെണ്ണിന്റെ വീട്ടിലെ കാരണവര്‍ക്ക്‌ സന്തോഷമായി.

“എങ്ങനൊണ്ട് മാന്ഗോ ജ്യൂസ്‌ ?”
“വളരെ നന്നായിണ്ട്” തൃശ്ശൂര്‍ ടീമിലെ കാരണവത്തി പറഞ്ഞു.
“എങ്ങന നന്നാവാതിരിക്കും? എന്റെ സ്വന്തം അപ്പികള് കലക്കിയതാണ്”

ഡും…. ആകെ നിശബ്ദത…. മ്ലാനത… ഓക്കാനം….???

അങ്ങനെ ആ കല്യാണം മുടങ്ങി…

 

————————————————————————–

 

സ്പോർട്സ് മന്ത്രി: ” കൊള്ളാം….യെവളാളു കൊള്ളാം..എന്താ പേരു? ”

ഗോപിചന്ദ്: ” സിന്ധു ”

മന്ത്രി: ” ഓ, ഇതിനെടയ്ക്ക് അങ്ങനേം ഒരെണ്ണം എറങ്ങിയോ? ”

ഗോപി: ” അയ്യോ ആശാനേ ഇതിന്റെ പേരു ബാഡ്മിന്റൺ. മെഡൽ കിട്ടിയ അത്ലറ്റിന്റെ പേരാ സിന്ധു ”

മന്ത്രി: ” ഇത് ബാഡ്മിന്റണല്ലെടാ, ഗുഡ് മിന്റണാടാ, ഗുഡ് മിന്റൺ ”

ഗോപി: ” ഗുഡ്മിന്റണല്ലാശാനേ, ബാഡ്മിന്റണാ. ഞാൻ കോച്ച് ഗോപീചന്ദ് ”

മന്ത്രി: ” അത് പണ്ട്. ഇപ്പൊ ഇത് തങ്കമല്ലേടാ, തനി തങ്കം ”

ഗോപി: ” ആശാൻ റിയോ ഒളിമ്പിക്സ് റിയോ ഒളിമ്പിക്സ് എന്ന് കേട്ടിട്ടുണ്ടോ? ”

മന്ത്രി: ” കേക്കാം, ഇനി നീ പറയുന്നത് എന്തും ഞാൻ കേക്കാം ”

ഗോപി: ” ആ റിയോ ഒളിമ്പിക്സിലെ അത്ലിറ്റും സില്വർ മെഡലിസ്റ്റുമൊക്കെയായ പി.വി സിന്ധു എന്റെ കൂടെ വന്നിട്ടുണ്ട്. ആ കുട്ടിക്ക് ചെറിയ ഒരു പ്രശ്നമുണ്ട്. ആശാൻ അതൊന്ന് ശരിയാക്കി കൊടുക്കണം. ആ പിന്നേ, നേരത്തെ കേട്ടിട്ടുണ്ട് എന്ന് ഒന്ന് പറഞ്ഞേക്കണം. ”

മന്ത്രി: ” ആണോ , അത് ഞാനേറ്റു…ഇങ്ങോട്ട് വിളീ..”

++++_+++_+++_+++_++++

ഗോപി: ” ആശാനേ, ഇതാണു ഞാൻ പറഞ്ഞ സിന്ധു ”

മന്ത്രി: ” നമസ്കാരം, അങ്ങോട്ടിരുന്നാട്ടേ….ഈ നിക്കുന്ന ഇവനെ അറിയുമോ? ഇവനാരാന്നാ വിചാരം? ഇവനാണു ബാഡ്മിന്റൺ …”

ഗോപി: ” ങേ, ബാഡ്മിന്റണോ? ”

മന്ത്രി: ” ങാ…ബാഡ്മിന്റൺ…റിയോ ഒളിമ്പിക്സ് റിയോ ഒളിമ്പിക്സെന്ന് കേട്ടിട്ടുണ്ടോ? അതിലെ അത്ലറ്റും പ്രധാന മെഡലിസ്റ്റുമൊക്കെയാ ഈ നിൽക്കുന്ന ബാഡ്മിന്റൺ ”

ഗോപി: ” ങേ….അയ്യോ ആശാനേ, ഞാൻ ഗോപീചന്ദാ..ഈ ഇരിക്കുന്നത് പി.വി.സിന്ധു. ഈ കുട്ടിയെപ്പറ്റിയാ ഞാൻ നേരത്തെ പറഞ്ഞത്.”

മന്ത്രി: ” നീ..ഗോപിചന്ദ്…ഇത് സിന്ധു..അപ്പൊ ഈ പറഞ്ഞ ബാഡ്മിന്റൺ എവിടെപ്പോയി? ”

————————————————————-

Q:എന്തുകൊണ്ടാണ്
goods train
പോകുമ്പോള്‍
റെയില്‍വേ സ്റ്റേഷനുകളില്‍
anounsement ഇല്ലാത്തത്
എന്ന് അറിയാമോ ?

A:ചരക്കുകൾ
പാസ്സ്‌ ചെയ്യുമ്പൊ
കമന്റടിക്കുന്നത്‌
മാന്യതയ്ക്ക്‌ നിരക്കാത്തതായതുകൊണ്ടാണ്‌ ……

The Author

3 Comments

Add a Comment
  1. Sasi doctor kollam.new kambi jokes kudi publish cheyyu ketto

  2. ente ponnu sasi dr .. ithu ornnam polum kettittilla. ellaam new gen aano?
    appi okke kettittundu .. but athu vechu ee joke no.
    badmintan kollaam ..hi hi hi
    last etho naari write cheythathu thanneyaa … ithilum nallathu prithveede swapnangalil maathram …

Leave a Reply

Your email address will not be published. Required fields are marked *