കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..(Jokes)
കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ എന്റെ കയ്യെടുത്തു മാറ്റി എഴുന്നേറ്റു പോവാനൊരുങ്ങുമ്പോ
വലിച്ചു മാറിലേക്കിടണം …
ചുടു കാപ്പിയുമായി വരുമ്പൊ അറിയാത്ത ഭാവത്തിലാ കൈവിരലൊന്നു തൊടണം..
അടുക്കളയിലെ ജോലിത്തിരക്കിനിടയിലും
അമ്മയുടെ കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കണം..
‘വിട് അമ്മയിപ്പോ വരുമെ’ന്ന് പറഞ്ഞു കുതറി മാറുന്നത് കണ്ടാസ്വദിക്കണം..
ഭക്ഷണം വിളമ്പിത്തരുമ്പോ ആരുടേയും കണ്ണിൽപ്പെടാതെ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം…
പറ്റുമെങ്കിൽ കൂടെയിരുത്തി മതിവരുവോളം കഴിപ്പിക്കണം..
മതിയെന്നു പറഞ്ഞു അവൾ കൈകൊണ്ടാംഗ്യം കാണിക്കുമ്പോ ഗ്ളാസ്സിൽ വെള്ളം
പകർന്ന് കുടിപ്പിക്കണം..
തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു
പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം തലവഴി ഒഴിക്കുമ്പോ ദേഷ്യപ്പെടാതെ നിന്നു നനയണം..
തൊടിയിലെ മൂവാണ്ടൻ മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ
പോവണം..
എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തിക്കൊടുക്കണം..
കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..
കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മോളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം..
മാനത്തൂടെ ചീറിപ്പായുന്ന റോക്കേറ്റോരണ്ണം ചൂണ്ടിക്കാണിച്ചു കൊടുക്കണം..
എന്നിട്ടാ നക്ഷത്രക്കണ്ണിലെ തിളക്കം കണ്ടാസ്വദിച്ചങ്ങിനെ ഇരിക്കണം..
ഒരുമിച്ചൊരു വെയിൽ കായണം..
മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ
തുവർത്തിത്തരണം..
‘ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ’ന്നും പറഞ്ഞവൾ സ്നെഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം …
അവളുടെ മടിയിൽ തലവെച്ചു നിലാവൊന്നു കാണണം …
നിലാവിനേക്കാൾ സുന്ദരി നീയാണെന്നു പറഞ്ഞു ആ നുണക്കുഴിയിലൊന്നു നുള്ളണം ..
അപ്പോഴാ മുഖത്തെ നിലാവെളിച്ചം കണ്ടു പുഞ്ചിരിക്കണം …
അമ്മയുറങ്ങിയെന്നുറപ്പ് വരുത്തി നേരേ അടുക്കളയിലോട്ടു
ചെല്ലണം …
‘പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ’ന്നും പറഞ്ഞവളെ
സഹായിക്കണം..
ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ ‘കള്ളനെ’ന്നു വിളിയൊന്നൂടെ
കേക്കണം..
ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു കീഴടക്കണം ..
മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം
,..
..,
,.
,,..
പെണ്ണു കെട്ടാത്ത എതോ നാറി എഴുതിതാ
Super
Sasi doctor kollam.new kambi jokes kudi publish cheyyu ketto
ente ponnu sasi dr .. ithu ornnam polum kettittilla. ellaam new gen aano?
appi okke kettittundu .. but athu vechu ee joke no.
badmintan kollaam ..hi hi hi
last etho naari write cheythathu thanneyaa … ithilum nallathu prithveede swapnangalil maathram …