“ഞാന്‍ പറയുന്ന കാര്യം നീ ആരോടും പറയരുത്..കേട്ടോ..” മോഹനന്‍ പോക്കറ്റില്‍ നിന്നും ചരടിന്റെ പൊതി എടുത്തുകൊണ്ട് പറഞ്ഞു. ശ്രീലക്ഷ്മി വിധേയത്വത്തോടെ തലയാട്ടി.
“മാങ്ങാട്ട് മാധവന്‍ നമ്പൂതിരി വന്ന വിവരം നീ അറിഞ്ഞോ?” അവന്‍ ചോദിച്ചു.
ശ്രീലക്ഷ്മി ഇല്ല എന്ന അര്‍ത്ഥത്തില്‍ തന്റെ ചുണ്ട് മലര്‍ത്തി. അതിന്റെ നിറവും തുടുപ്പും മോഹനനെ ഹരം കൊള്ളിച്ചു എങ്കിലും അവന്‍ മനസിനെ വേഗം തന്നെ വരുതിയിലാക്കി.
“അദ്ദേഹം സന്ധ്യക്ക് വന്നു. അന്ന് രാത്രി നീയും രോഹിണിയും പുറത്ത് കണ്ട കാഴ്ചയില്ലേ..അതേപോലെ പലതും ഇവിടെ നടന്നിട്ടുണ്ട്..എന്റെ സംശയം മരിച്ചുപോയ കല്യാണിയുടെ ആത്മാവ് ഈ തറവാട്ടില്‍ ഉണ്ടെന്നാണ്..പലര്‍ക്കും പല പ്രശ്നങ്ങള്‍ ഇതിനകം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു..”
ശ്രീലക്ഷ്മിയുടെ കണ്ണുകളില്‍ ഭയം കൂടുകൂട്ടുന്നത് മോഹനന്‍ ശ്രദ്ധിച്ചു.
“കല്യാണിയുടെ പ്രേതം നമ്മുടെ തറവാട്ടില്‍ ഉണ്ടെന്നാണോ നീ പറയുന്നത്?” അവള്‍ ഭീതിയോടെ ചോദിച്ചു.
“എന്റെ സംശയം അതാണ്..അതുകൊണ്ട് വല്യച്ഛന്റെ അനുമതിയോടെ ഞാനാണ് തിരുമേനിയെ പോയി കണ്ടു സംസാരിച്ചത്..വളരെ വലിയ മാന്ത്രികനാണ് തിരുമേനി..ഏതു ദുരാത്മാവിനെയും ബന്ധിക്കാന്‍ കെല്‍പ്പുള്ള ആള്‍. അന്ന് നിങ്ങള്‍ കണ്ട കാഴ്ചയെപ്പറ്റി ചോദിച്ചറിയാന്‍ ആണ് നിന്നെ വിളിപ്പിച്ചത്..രോഹിണിക്ക് മാസമുറ ആയതിനാല്‍ അവള്‍ക്ക് തിരുമേനിയുടെ അടുത്തു പോകാന്‍ പറ്റില്ല..അതുകൊണ്ട് നീ ഇന്ന് രാത്രി പത്തരയ്ക്ക് തറവാടിന്റെ താഴത്തെ വടക്കേ അറ്റത്തുള്ള മുറിയില്‍ ചെല്ലണം..പോകുന്ന വിവരം ആരും അറിയാന്‍ പാടില്ല…തിരുമേനി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായി മറുപടി നല്‍കണം..എന്താ പോകാമോ?” അവന്‍ ചോദിച്ചു.
“എനിക്ക് തനിയെ..” അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
എടോ മാസ്റ്ററെ എഴുത്തു നിർത്തിയെങ്കിൽ അതു പറയാനുള്ള മനസെങ്കിലും കാണിക്കടോ…
ബാക്കി എവിടെ മാഷെ…….
Mastere kalyani nirthiyo??