പത്തരയാകാന്‍ അഞ്ചുമിനിറ്റ് ഉള്ളപ്പോള്‍ ശ്രീലക്ഷ്മി മെല്ലെ മുറിക്കു പുറത്തിറങ്ങി. തറവാടിന്റെ ഉള്ളില്‍ ഇരുട്ട് നിറഞ്ഞിരുന്നു. തിരുമേനിയുടെ മുറി അവള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്ന് നോക്കിയാല്‍ കാണാന്‍ പറ്റില്ല. ഒരു നടുത്തളം കഴിഞ്ഞ് ഇടത്തോട്ടുള്ള ഇടനാഴിയിലൂടെ ചെന്നു വലത്തോട്ടു പോയാലാണ് അവിടെ എത്തുക. അവള്‍ ചുറ്റും നോക്കി. അരണ്ടവെളിച്ചത്തില്‍ എങ്ങും ആരുമില്ല എന്ന് ഉറപ്പാക്കിയ ശേഷം അവള്‍ മെല്ലെ നടന്നു.
ഈ സമയത്ത് മാധവന്‍ നമ്പൂതിരി കൈയില്‍ സ്ഥിരം കരുതുന്ന മദ്യം നന്നായി ചെലുത്തിയ ശേഷം മനസില്‍ പദ്ധതികള്‍ മെനയുകയായിരുന്നു. രാത്രി തന്റെ അരികിലെത്തുന്ന പെണ്‍കുട്ടി കാണാന്‍ സുന്ദരി ആയിരിക്കും എന്നയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. കാരണം പനയന്നൂര്‍ തറവാട്ടില്‍ ആണും പെണ്ണും അഴകുള്ളവര്‍ ആണ്. വെളുത്ത് കൊഴുത്ത സുന്ദരികളായ പെണ്‍കുട്ടികള്‍ തിരുമേനിക്ക് എന്നും ഒരു വലിയ ദൌര്‍ബല്യം ആയിരുന്നു. തനിക്ക് വഴങ്ങാത്ത പെണ്‍കുട്ടികളെ ദുര്‍മൂര്‍ത്തികളുടെ സഹായത്തോടെ തന്റെ ഇംഗിതത്തിനു വശംവദരാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നെങ്കിലും പലയിടത്തും അയാള്‍ക്ക് അതിന്റെ ആവശ്യം നേരിട്ടിട്ടില്ല എന്നതാണ് സത്യം. ശ്രീലക്ഷ്മി വന്നാല്‍ അവളെ എങ്ങനെ തന്റെ കാമശമനത്തിന് ഉപയോഗിക്കാം എന്നതായിരുന്നു അയാളുടെ അപ്പോഴത്തെ ചിന്ത. അതെപ്പറ്റി പലതും മനസ്സില്‍ കണക്കുകൂട്ടിക്കൊണ്ട് മുറിയില്‍ ഉലാത്തുമ്പോള്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം നമ്പൂതിരി കേട്ടു.
അയാള്‍ വേഗം ചെന്നു കസേരയില്‍ മലര്‍ന്നുകിടന്നു.
“ഉള്ളിലേക്ക് വരാം”
എടോ മാസ്റ്ററെ എഴുത്തു നിർത്തിയെങ്കിൽ അതു പറയാനുള്ള മനസെങ്കിലും കാണിക്കടോ…
ബാക്കി എവിടെ മാഷെ…….
Mastere kalyani nirthiyo??