സദ്മൂര്‍ത്തികളെ ഉപാസിച്ചിരുന്ന പല മാന്ത്രികര്‍ക്കും മാങ്ങാട് നമ്പൂതിരിയുടെ കഴിവുകള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. കാരണം അവരുടെ ബ്രഹ്മചര്യം തെറ്റിക്കാന്‍ മാധവന്‍ നമ്പൂതിരിക്ക് സാധിച്ചിരുന്നു. ഉപാസകന്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചാല്‍ സദ്‌മൂര്‍ത്തികള്‍ പ്രസാദിക്കില്ല.
“അങ്ങേയ്ക്ക് താമസിക്കാന്‍ എവിടെയാണ് സ്ഥലം ഒരുക്കേണ്ടത്?” ബലരാമന്‍ ചോദിച്ചു.
“എവിടെയുമാകാം..എനിക്കങ്ങനെ പ്രത്യേക സൌകര്യങ്ങള്‍ ഒന്നും വേണമെന്നില്ല. എങ്കിലും അധികം ശല്യമുണ്ടാകാത്ത ഒരു ഒഴിഞ്ഞ കോണ്‍ ആയാല്‍ ഉത്തമം. എന്റെ അനുവാദമില്ലാതെ ആരും അവിടേക്ക് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം….”
“ചെയ്യാം..” അങ്ങനെ പറഞ്ഞ ശേഷം ബലരാമന്‍ അല്‍പ്പം മാറി നിന്നിരുന്ന മോഹനനെ കൈകാട്ടി വിളിച്ചു.
“എന്താ വല്യച്ചാ..”
“തറവാടിന്റെ വടക്കുഭാഗത്തെ നാല് മുറികള്‍ ഒഴിഞ്ഞു കിടക്കുകയല്ലേ..തിരുമേനിക്ക് അവിടെ താമസിക്കാന്‍ വേണ്ടത് ചെയ്യുക..”
“ശരി..”
“തിരുമേനി..ഇവന്‍ ഒരു സഹായിയായി ഒപ്പം കാണും..എന്താ” ബലരാമന്‍ നമ്പൂതിരിയോട് ചോദിച്ചു.
“സഹായം വേണ്ടപ്പോള്‍ ഞാന്‍ പറയാം. പലതും എനിക്ക് തനിച്ചാണ് ചെയ്യേണ്ടത്. എന്നെ നിങ്ങള്‍ പലയിടത്തും പല സമയത്തും കണ്ടെന്നു വരും..രാത്രിയിലായിരിക്കും എന്റെ ജോലിയുടെ ഭൂരിഭാഗവും നടക്കുക..എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ ഞാന്‍ ബലരാമനെ വിവരം അറിയിക്കാം..”
“ശരി തിരുമേനി..പിന്നെ തിരുമേനിയുടെ ആഹാരനിഷ്ഠകള്‍ അറിയിക്കണം..”
എടോ മാസ്റ്ററെ എഴുത്തു നിർത്തിയെങ്കിൽ അതു പറയാനുള്ള മനസെങ്കിലും കാണിക്കടോ…
ബാക്കി എവിടെ മാഷെ…….
Mastere kalyani nirthiyo??