അമ്പതിലും തികഞ്ഞ ആരോഗ്യവാനും സ്ത്രീ വിഷയത്തില്‍ ഭ്രാന്തനുമായ നമ്പൂതിരി തന്റെ ആവേശം മനസ്സില്‍ ഒളിപ്പിച്ചുവച്ച് മോഹനനോട് ചോദിച്ചു.
“കാണാന്‍ അതിസുന്ദരി ആയിരുന്ന അവള്‍ക്ക് ഇവിടെ പലരുമായും അടുപ്പമോ ബന്ധമോ ഒക്കെ ഉണ്ടായിരുന്നു..അതെപ്പറ്റി എനിക്ക് അത്ര വിശദമായ അറിവില്ല. അര്‍ജുനന്‍ വല്യച്ഛന്റെ മകന്‍ ഹരിയും അവളും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഞാന്‍ കേട്ടിട്ടുണ്ട്.”
“അവളിപ്പോള്‍ എവിടെയുണ്ട്? എനിക്ക് ഒന്ന് കാണാന്‍ സാധിക്കുമോ?” അവന്റെ വര്‍ണ്ണനയില്‍ നിന്നും കല്യാണിയുടെ ഏകദേശരൂപം മനസിലാക്കിയ നമ്പൂതിരി ആക്രാന്തം പുറമേ കാണിക്കാതെ ചോദിച്ചു.
“അവള്‍ മരിച്ചു തിരുമേനി..ആത്മഹത്യ ആയിരുന്നു..”
“ങേ..മരിച്ചു പോയ ആളെ ആണോ മോഹനന്‍ സംശയിക്കുന്നു എന്ന് പറഞ്ഞത്?” തന്റെ ഞെട്ടല്‍ മറച്ചു വയ്ക്കാതെ നമ്പൂതിരി ചോദിച്ചു.
“അതെ..അവളുടെ ആത്മാവാണ് ഇവിടെ ചുറ്റിത്തിരിഞ്ഞു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ഞാന്‍ കരുതുന്നു….”
“എന്തിന്? അവളുടെ മരണത്തിനു പിന്നില്‍ തറവാട്ടിലെ ആര്‍ക്കെങ്കിലും ബന്ധം ഉണ്ടെന്നാണോ മോഹനന്‍ പറഞ്ഞു വരുന്നത്?”
“അതെനിക്ക് അറിയില്ല..പക്ഷെ സാധാരണ ദുരാത്മാക്കള്‍ ചെയ്യുന്ന യാതൊന്നും ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ല. പക്ഷെ വളരെ വലിയ ഒരു അടിയൊഴുക്ക് ഇവിടെ നടക്കുന്നുണ്ട്. അത് ഈ തറവാടിനെ മുച്ചൂടും നശിപ്പിക്കാന്‍ പോന്നതാണ് എന്നാണ് എന്റെ തോന്നല്‍..ചിലപ്പോള്‍ ഇതൊക്കെ എന്റെ സംശയങ്ങള്‍ ആകാം.”
“കല്യാണി എങ്ങനെയാണു മരിച്ചത്..”
“അവളുടെ വീട്ടു വളപ്പിലെ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്..”
“അവള്‍ മരിക്കാനുള്ള കാരണം?”
എടോ മാസ്റ്ററെ എഴുത്തു നിർത്തിയെങ്കിൽ അതു പറയാനുള്ള മനസെങ്കിലും കാണിക്കടോ…
ബാക്കി എവിടെ മാഷെ…….
Mastere kalyani nirthiyo??