“അറിയില്ല. പക്ഷെ ആ മരണത്തില്‍ എന്തോ ദുരൂഹത ഉണ്ട്. അവള്‍ മരിച്ച രാത്രിയില്‍ അവളുമായി പ്രേമത്തില്‍ ആയിരുന്ന ഹരിയേട്ടനെയും കാണാതായി. അതാണ് എനിക്ക് ആ മരണത്തില്‍ സംശയം ഉണ്ടാകാന്‍ കാരണം..ഇന്നേവരെ ഹരിയേട്ടന്റെ ഒരു വിവരവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുമില്ല” മോഹനന്‍ ആശങ്കയോടെ പറഞ്ഞു.
തിരുമേനി ആലോചനയില്‍ മുഴുകി.
ശ്രീലക്ഷ്മി തന്റെ കൊഴുത്ത ദേഹത്തേക്ക് തണുത്ത വെള്ളം കോരിയൊഴിച്ച് കുളിക്കുകയായിരുന്നു അപ്പോള്‍. ജലത്തിന്റെ തണുപ്പില്‍ അവളുടെ ശരീരരോമങ്ങള്‍ നിവര്‍ന്നു നിന്ന് തുടിച്ചു.
“ആ മരണത്തെപ്പറ്റി തറവാട്ടു കാരണവന്മാര്‍ വല്ല സംശയവും പ്രകടിപ്പിച്ചിരുന്നോ?” അവസാനം നമ്പൂതിരി ചോദിച്ചു.
“ഞങ്ങള്‍ കുട്ടികളോട് അവര്‍ ഗൌരവമുള്ള വിഷയങ്ങള്‍ പറയാറില്ല. തിരുമേനി ചോദിച്ചാല്‍ ചിലപ്പോള്‍ അവര്‍ പറഞ്ഞേക്കും”
“ഉം” നമ്പൂതിരി ഗൌരവത്തോടെ ഒന്ന് മൂളി.
“ഒന്നുകില്‍ അവള്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതയായി..അതല്ലെങ്കില്‍ കൊല..ഇതല്ലേ മോഹനന്റെ സംശയം?” അല്‍പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം നമ്പൂതിരി ചോദിച്ചു.
“അതെ..അത് തന്നെയാണ് എന്റെ തോന്നല്‍”
“അതായത് തറവാട്ടിലെ ആര്‍ക്കോ പങ്കുള്ള ഒരു മരണം അല്ലെ?”
“അങ്ങനെ ആകാം…പക്ഷെ എനിക്ക് ഉറപ്പില്ല.”
എടോ മാസ്റ്ററെ എഴുത്തു നിർത്തിയെങ്കിൽ അതു പറയാനുള്ള മനസെങ്കിലും കാണിക്കടോ…
ബാക്കി എവിടെ മാഷെ…….
Mastere kalyani nirthiyo??