അല്‍പസമയത്തെ ധ്യാനതുല്യമായ ഇരിപ്പിന് ശേഷം നമ്പൂതിരി പറഞ്ഞു.
മോഹനന്‍ അത്ഭുതത്തോടെ അയാളെ നോക്കി. രോഹിണി ആര്‍ത്തവം കാരണം തറവാടിനു പുറത്തുള്ള പത്തായപ്പുരയില്‍ ആണ് എന്നവന് അറിയാമായിരുന്നതാണ് അത്ഭുതത്തിന് കാരണം ആയത്. ആ വിവരം ദിവ്യദൃഷ്ടിയില്‍ അദ്ദേഹം മനസിലാക്കിയിരിക്കുന്നു.
“അങ്ങ് പറയുന്നത് പോലെ തന്നെ ഞാന്‍ ചെയ്തോളാം..ശ്രീലക്ഷ്മിയെ എപ്പോഴാണ് ഇങ്ങോട്ട് അയയ്ക്കേണ്ടത്?” മോഹനന്‍ ചോദിച്ചു.
“അത്താഴം കഴിഞ്ഞ ശേഷം..ഏഴാം യാമത്തിന്റെ മധ്യത്തില്‍..അതായത് പത്തര മണിക്ക് ആ കുട്ടി ഇവിടെ ഉണ്ടാകണം..എട്ടാം യാമത്തിന്റെ പ്രാരംഭത്തില്‍ അവള്‍ക്ക് തിരികെ പോകാം..” മനസ്സില്‍ കണക്ക് കൂട്ടിക്കൊണ്ട് നമ്പൂതിരി പറഞ്ഞു.
“അവള്‍ക്ക് തനിയെ വരാന്‍ പേടിയോ മറ്റോ ഉണ്ടെങ്കില്‍…” മോഹനന്‍ സംശയത്തോടെ അയാളെ നോക്കി.
“നിങ്ങള്‍ എല്ലാവരുടെയും പൂര്‍ണ്ണ സഹരണം ഉണ്ടായാല്‍ നമുക്ക് എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ സമയം നീളും..എനിക്ക് ഒരാഴ്ചയില്‍ അധികം സമയം ഇതിനായി മാറ്റി വയ്ക്കാന്‍ ഇല്ലതാനും..ഇതിനു ശേഷം വടക്കൊരു ഇല്ലത്ത് എനിക്ക് ഒന്നര മാസത്തെ പൂജാദി കര്‍മ്മങ്ങള്‍ ഉണ്ട്..അതിനു പോയെ പറ്റൂ…അതുകൊണ്ട് കാര്യങ്ങള്‍ പറയേണ്ട പോലെ പറഞ്ഞു മനസിലാക്കുക..പിന്നെ..എന്നെ കാണാന്‍ വരുന്നവര്‍ക്ക് യാതൊരു ഭയത്തിന്റെയും ആവശ്യമില്ല. ഒരു യക്ഷിയും ദുരാത്മാവും അവരെ സ്പര്‍ശിക്കില്ല..ഇതാ ഈ ചരട് ആ കുട്ടിയുടെ കൈയില്‍ കൊടുക്കുക..ഇത് അരക്കെട്ടില്‍ അണിഞ്ഞാല്‍ ഒരു ദുരാത്മാവും അടുക്കില്ല..”
എടോ മാസ്റ്ററെ എഴുത്തു നിർത്തിയെങ്കിൽ അതു പറയാനുള്ള മനസെങ്കിലും കാണിക്കടോ…
ബാക്കി എവിടെ മാഷെ…….
Mastere kalyani nirthiyo??