അഞ്ചന : ഓക്കേ…. നിന്നെ എനിക്ക് വിശ്വാസമാണ്…. എന്നാ ഞാൻ പൊക്കോട്ടെ…..
ഞാൻ : മ്മ്മ്….
അവൾ പോയതും ഞാൻ അപ്പുവിനോടും നന്ദുവിനോടും വിളിച്ച് കാര്യം പറഞ്ഞു. അപ്പുവിന് അമലിനോടുള്ള അടങ്ങാത്ത ദേഷ്യം കാരണം ഞാൻ കാര്യം പറഞ്ഞപ്പോൾ തന്നെ അവനെ കൊല്ലണമെന്നായി.
അങ്ങനെ ഒരു വിധം പ്ലാൻ ഒക്കെ സെറ്റ് ചെയ്ത് ഞങ്ങൾ രാത്രിയാവൻ കാത്തിരുന്നു…..
**************************************
വൈകുന്നേരം ആയതോടെ അമ്പലത്തിൽ ആളുകൂടിയിരുന്നു. പല പല ദേശത്തുനിന്നുള്ള ആഘോഷവരവുമെല്ലാം ഉത്സവം കളറാക്കിയിരുന്നു.
ഞങ്ങൾ വീട്ടിൽ പോയി കുളിച്ച ശേഷം ഗ്രൗണ്ടിലെത്തി രണ്ട് പെഗ് കൂടെ അടിച്ചാണ് അമ്പലത്തിലേക്ക് വന്നത്. ഞങ്ങൾ എത്തുമ്പോൾ താലപ്പൊലിക്കായി സ്ത്രീകളും കുട്ടികളും ഒരുങ്ങി കഴിഞ്ഞിരുന്നു.
വെടിക്കെട്ടിനു ഇനിയും സമയം ഉള്ളത്കൊണ്ട് തന്നെ ഞങ്ങൾ താലപ്പൊലിക്കു നിൽക്കുന്ന പെൺകുട്ടികളെ നോക്കി ലൈൻ വലിച്ചു നിന്നു.
നന്ദു : എടാ…. റെഡ് പാവാട ഇട്ട കുട്ടിയെ കണ്ടോ….
അപ്പു : ഏതാടാ….
നന്ദു : ആ പോസ്റ്റിന്റെ അടുത്തേക്ക് നോക്ക്….
ഞാൻ : കിടു മോനെ…. എന്താ ലുക്ക് കാണാൻ…. നല്ല കുട്ടി…..
അപ്പു : ഇന്ന് ചാകരയാണല്ലോ….
നന്ദു : സത്യം…. പല ടൈപ്പിലുള്ള കുട്ടികൾ വൗ…..
ഞാൻ : നമ്മുക്ക് ഒക്കെ ഇങ്ങനെ നോക്കി വെള്ളമിറക്കനെ യോഗം ഒള്ളു ഇവളൊക്കെ മിക്കവാറും കമ്മിറ്റിഡ് ആയിരിക്കും.
അപ്പു : സത്യം….
നന്ദു : ഇന്നത്തെ കാലത്ത് ഒന്നാം ക്ലാസ്സ് മുതലേ പിള്ളേർക്ക് സെറ്റാണ്… നമ്മളെ പോലുള്ളവർ ഇങ്ങനെ വായും നോക്കി സിംഗിൾ അടിച്ചിരിക്കും.
Bro പൊളി ഐറ്റം ആയിരുന്നു ബാക്കികൂടെ ഏഴു bro pls
ബാക്കി ഉണ്ടാവുമോ?
Bro oru update enkilum?

Bro baki evide?????
Evide machaa oru vivaravum illallo