കണക്കുപുസ്തകം 2 [Wanderlust] 612

: അത് പിന്നെ…

: പറയെടോ… ഇപ്പൊ ഞാൻ ബോസോന്നും അല്ല കേട്ടോ.. അതൊക്കെ ഓഫീസിൽ അല്ലെ

: സാറിന്റെ കാറിൽ വരുന്നത് കണ്ടാൽ ഓഫീസിൽ ഉള്ളവരൊക്കെ ഓരോന്ന് പറഞ്ഞുണ്ടാക്കും… അത് മോശമല്ലേ

: ആർക്ക് സ്വപ്നയ്ക്കോ…

: അല്ല.. സാറിന്

: അങ്ങനെ ആരെങ്കിലും പറയുമോ

: ഇപ്പൊത്തന്നെ ചിലരൊക്കെ പറഞ്ഞുതുടങ്ങി…

: ആഹാ… എന്നിട്ട് സ്വപ്ന എന്തുപറഞ്ഞു

: ഞാൻ എന്ത് പറയാൻ… അവരൊക്കെ ചുമ്മാ കളിയാക്കുന്നതാ

: ഇനി ആരെങ്കിലും കളിയാക്കിയാൽ പറഞ്ഞോ നമ്മൾ തമ്മിൽ ഭയങ്കര പ്രേമത്തിലാണെന്ന്

: അയ്യേ…സാറിന് മോശംവരുന്നത് ഒന്നും ഞാൻ പറയില്ല…

: ഒരാളെ പ്രേമിക്കുന്നത് മോശമാണോ… ദുരുദ്ദേശം ഒന്നുമില്ലെങ്കിൽ പ്രേമം നല്ലതല്ലേ…

: അത് നല്ലതാ….

: എന്ന ഇനി ചോദിക്കുന്ന ആളോട് പറഞ്ഞോ ഞങ്ങൾ തമ്മിൽ ഭയങ്കര ഇഷ്ടത്തിലാണെന്ന്..

: അയ്യോ.. എന്നിട്ട് വേണം സാറിന്റെ വൈഫ് എന്നെ തല്ലിക്കൊല്ലാൻ

ഇത് കേട്ടയുടനെ ഹരിയുടെ നിർത്താതെയുള്ള ചിരി കണ്ടിട്ട് സ്വപ്നയ്ക് ഒന്നും മനസിലായില്ല. ഇതിലെന്താ ഇത്ര ചിരിക്കാനെന്ന് ചിന്തിക്കുകയായിരുന്നു അവൾ.

: എടോ… എനിക്ക് ഭാര്യയുണ്ടെന്ന് കരുതി പ്രേമിക്കാതിരിക്കണ്ട കേട്ടോ… ഇഷ്ടം തോന്നിയാൽ ബോസാണെന്നൊന്നും നോക്കരുത് തുറന്ന് പറഞ്ഞേക്കണം… എനിക്ക് സമ്മതമാണ് കേട്ടോ..

: സാറിന് ഇങ്ങനൊരു ഉദ്ദേശമുണ്ടായിരുന്നോ മനസ്സിൽ… എന്തായാലും മോശമായിപ്പോയി. സ്വന്തം ഭാര്യയെ എങ്ങനെ ചതിക്കാൻ തോനുന്നു… കുറേ കാശുള്ളവർക്കൊക്കെ ഇതുപോലെ ഓരോ ശീലങ്ങൾ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. എന്നാലും സാറ്….

: ഈ പെണ്ണിതെന്താ ഈ പറയുന്നേ… എടി സുന്ദരിക്കോതെ ഞാൻ കാര്യത്തിൽ പറഞ്ഞതാ… തന്നെ കണ്ടതുമുതൽ മനസ്സിൽ കേറിയതാ ഈ രൂപം. തുറന്നു പറഞ്ഞാൽ നീ ഇപ്പൊ പറഞ്ഞതുപോലെ മോശമായ ഏതെങ്കിലും ശീലമാണെന്ന് കരുതുമോ എന്ന് പേടിച്ചിട്ടാണ് ഇഷ്ടം പുറത്തുകാണിക്കാതിരുന്നത്..

: സാർ വണ്ടി നിർത്തിയേ… ഞാൻ കാരണം സാറിന്റെ ഭാര്യയും കുഞ്ഞും കണ്ണ് നിറയ്‌ക്കേണ്ടി വരരുത്. സോറി. സാർ ഉദ്ദേശിച്ചപോലൊരു പെണ്ണല്ല ഞാൻ

: എടി പൊട്ടീ… നിന്നോട് ആരാ പറഞ്ഞത് എനിക്ക് ഭാര്യയും കുഞ്ഞുമൊക്കെ ഉണ്ടെന്ന്…

The Author

wanderlust

രേണുകേന്ദു Loading....

16 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️?

  2. പൊന്നു.?

    നല്ല ഞെരിപ്പൻ സ്റ്റോറി. അതിലും നല്ലെഴുത്…

    ????

  3. Wanderlust

    പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… താമസിയാതെ അപ്രൂവ് ആവുമെന്ന് വിചാരിക്കുന്നു ❤️?

  4. വീണ്ടും wanderlust ന്റെ വക
    ഇതും എന്റെ സപ്പോർട്ടും ഉണ്ടാവും തീർച്ച

  5. Ennu thanne post
    No waiting

  6. കലിപ്പ്

    സ്വപ്ന ഒരു ചാരസുന്ദരിയാണോ… ?

  7. Ho super thrilling and interesting story bro continue pls….post the next part fast pls

  8. ❤️❤️❤️

  9. മോലാളി ജംഗ ജഗ ജഗ..

    Polii സാനം മാൻ ❤️??

    അരുളി.. യെ വെല്ലും ന്ന് തോന്നുന്നു ഇത് ?

    Waitin for next✊

  10. വെയ്റ്റിംഗ് ആയിരുന്നു വായിച്ചു ഇഷ്ടം ആയി??????????

    1. ?????????❤️❤️❤️?

      1. കൂഴപ്പം ഇല്ല. Next part എന്നാ വരുന്നത്

  11. താൻ നല്ലൊരു എഴുത്തുകാരനാണ്…. ❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *