: ഹരീ.. ഞാൻ ഇറങ്ങട്ടെ..പറഞ്ഞത് മറക്കണ്ട, ഫ്രീയാവുമ്പോൾ വിളിച്ചാൽ മതി. നമുക്ക് നല്ലൊരു ഡിന്നർ പാർട്ടി സെറ്റുചെയ്യാം.
: ഞാൻ പറയാം.. എനിക്കും സന്തോഷമേ ഉള്ളു മാഡത്തിന്റെ കൂടെ ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിൽ…
: ഹരീ.. നമ്മൾ സുഹൃത്തുക്കളല്ലേ.. ഈ മാഡം വിളി മാറ്റി അന്നയെന്നോ അന്നാമ്മയെന്നോ വിളിച്ചൂടെ
: സോറി സോറി… ഇനി ശ്രദ്ധിക്കാം.. ഒരു കാര്യം ചെയ്യാം, ഇത് എന്റെ സെക്രട്ടറിയുടെ കാർഡ് ആണ്. അന്നാമ്മ എന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഇതിൽ വിളിച്ചാലും മതി. ഞാൻ ചിലപ്പോ എന്തെങ്കിലും തിരക്കിലാണെങ്കിൽ ഫോൺ എടുക്കാറില്ല അതാ..
: ഇത് ഞാൻ ഹരിയോട് പറയാനിരിക്കുകയായിരുന്നു… എന്ന ശരി കാണാം…
അന്നമ്മ പോയ ഉടനെ ഹരി സ്വപ്നയെ അകത്തേക്ക് വിളിച്ചു. അന്നമ്മയ്ക്ക് സ്വപ്നയുടെ ഒഫീഷ്യൽ നമ്പർ കൊടുത്ത കാര്യം സ്വപ്നയോട് പറഞ്ഞു. അതെന്തിനാണെന്ന് സ്വപ്നയ്ക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ഉച്ചയായപ്പോൾ എല്ലാവരും കഴിക്കാൻ ഇരുന്ന സമയം മീന സ്വപ്നയെ കുത്തികുത്തി ചോദിക്കുന്നുണ്ട് സാറിന്റെ കൂടെ വന്നതിന്റെ അനുഭവങ്ങൾ. സ്വപ്ന മുക്കിയും മൂളിയും ഓരോന്ന് പറഞ്ഞതല്ലാതെ കാര്യങ്ങൾ തെളിച്ച് പറഞ്ഞില്ല.
: സത്യം പറ മോളെ… നിങ്ങൾ തമ്മിൽ എന്താ..
: ഞാൻ പറഞ്ഞില്ലേ ഇന്ന് ഇറങ്ങാൻ ലേറ്റായി.. ഞാൻ അറിഞ്ഞോ സാർ കാറുമായി വരുമെന്നും എന്നെ കയറ്റുമെന്നും..
: ഇത് പ്രേമം തന്നെ…. ആ കാറിൽ കേറാനുള്ള യോഗമുണ്ടായത് രാമേട്ടനും നിനക്കും മാത്രമാണ്.. അല്ലാതെ വേറെ ആരെയും കയറ്റുന്നത് ഞാൻ കണ്ടിട്ടില്ല..
: ഒന്ന് പോടി… കാറിൽ കയറിയാൽ അപ്പൊത്തന്നെ പ്രേമമല്ലേ…
: ആണെങ്കിൽ വിടാതെ പിടിച്ചോ മോളെ…പുളിങ്കൊമ്പാ..ആള് ഒന്ന് കെട്ടിയാൽ എന്താ, ഒരു ടൈംപാസിന് നോക്കിയാ മതി. ശമ്പളവും ബോണസും ഒക്കെ ഇങ്ങ് പൊരില്ലേ…
: അതിന് സാർ…. (വായിൽ വന്നത് സ്വപ്ന ഉടനെ വിഴുങ്ങി..)
: എന്തോന്നാ…
: അല്ലാ… അതിന് സാറിന് എന്നോട് പ്രേമമാണെന്ന് നിന്നോട് ആരാ പറഞ്ഞേ.. നീ ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ… കഴിക്ക് കഴിക്ക്
ഉച്ചയ്ക്കുശേഷം ഓരോ ജോലികളിൽ മുഴുകിയ സ്വപ്ന ഇടയ്ക്കൊക്കെ ഒളികണ്ണിട്ട് ഹരിയെ നോക്കുന്നുണ്ട്. ഒന്നുരണ്ടുതവണ കണ്ണുകൾ പരസ്പരം ഉടക്കി. വൈകുന്നേരം എല്ലാവരും ഇറങ്ങാൻ നേരത്ത് മീന നല്ലൊരു പണി സ്വപ്നയ്ക്ക് കൊടുത്തിട്ടാണ് പോയത്. സാധാരണ മീനയുടെ കൂടെ പോയിരുന്ന സ്വപ്നയെ ഇന്നവൾ കൂട്ടാൻ തയ്യാറായില്ല. ഹരി സാർ വീട്ടിൽ കൊണ്ടുവിടുമോ എന്ന് നോക്കാലോ എന്നും പറഞ്ഞാണ് മീന പോയത്.. ഹരിയോട് യാത്രപറഞ്ഞ് ഓഫീസിൽ നിന്നും പുറത്തിറങ്ങിയ സ്വപ്ന ബസ്റ്റോപ്പിൽ പോയി നിന്ന് മിനിറ്റുകൾ കഴിഞ്ഞ് ഹരി അതുവഴി പോയി. ഹരിയുടെ കാർ കണ്ടതും സ്വപ്ന മറഞ്ഞിരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അൽപ്പം മുന്നോട്ട് പോയ ഹരിയുടെ വണ്ടി അവിടെ നിന്നു. പോയപോലെ പുറകിലേക്ക് തിരിച്ചുവന്ന ഹരി അവളെ കാറിലിരുത്തി യാത്രയായി.
നല്ല ഞെരിപ്പൻ സ്റ്റോറി. അതിലും നല്ലെഴുത്…
????
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… താമസിയാതെ അപ്രൂവ് ആവുമെന്ന് വിചാരിക്കുന്നു
?
വീണ്ടും wanderlust ന്റെ വക
ഇതും എന്റെ സപ്പോർട്ടും ഉണ്ടാവും തീർച്ച
Ennu thanne post
No waiting
സ്വപ്ന ഒരു ചാരസുന്ദരിയാണോ… ?
Ho super thrilling and interesting story bro continue pls….post the next part fast pls
Kidilan
മോലാളി ജംഗ ജഗ ജഗ..
Polii സാനം മാൻ
??
അരുളി.. യെ വെല്ലും ന്ന് തോന്നുന്നു ഇത് ?
Waitin for next
വെയ്റ്റിംഗ് ആയിരുന്നു വായിച്ചു ഇഷ്ടം ആയി??????????
?????????

?
കൂഴപ്പം ഇല്ല. Next part എന്നാ വരുന്നത്
താൻ നല്ലൊരു എഴുത്തുകാരനാണ്….


