: ഏട്ടാ… എന്റെ ഇങ്ങോട്ടുള്ള ട്രാസ്‌ഫെറിന് കേരളത്തിൽ നിന്നുള്ള ഏതോ ടീം കളിച്ചിട്ടുണ്ടെന്നാണ് കിട്ടിയ അറിവ്… അത് മിക്കവാറും അവറാച്ചനും മോനും ആയിരിക്കും
: പേടിയുണ്ടോ മോൾക്ക്…
: എന്റെ ഏട്ടനുള്ളപ്പോഴോ….
: അവറാച്ചനും അന്നമ്മയ്ക്കും ഇതുവരെ മനസിലായിട്ടില്ല ലാലാ ഗ്രൂപ്പിന്റെ സാരഥികൾ ആരാണെന്ന്. നമ്മുടെ വളർച്ച കണ്ട് അസൂയ മൂത്തിട്ട് നമ്മുടെ ടീമിൽ നിന്നുള്ള കുറച്ചുപേരെ വലിയ ഓഫർ കൊടുത്ത് റാഞ്ചാനുള്ള നീക്കമൊക്കെ നടക്കുണ്ട് അണിയറയിൽ.
: ചതിയിലൂടെ തകർക്കാൻ നോക്കും… അതാണല്ലോ ശീലം. ഏട്ടൻ സൂക്ഷിക്കണം.
: ഉം… ഇനി നീയില്ലേടി എന്റെ കൂടെ. അവറാച്ചന്റെയും കുടുംബത്തിന്റെയും അടിവേര് മാന്തിയിട്ടേ നമുക്ക് വിശ്രമമുള്ളൂ.
: ബ്ലെസ്സിയെ മറന്നോ ഏട്ടൻ…
: അവളെ നമ്മളായിട്ട് ഒന്നും ചെയ്യണ്ട…. എന്റെ മനസ്സിൽ വേറെയാണ് പ്ലാൻ…
……../………/………./……..
കാലത്ത് തന്നെ വീട്ടിൽ നിന്നും ഇറങ്ങിയ വൈഗ ജോയിൻ ചെയ്യാനായി കമ്മീഷണർ ശ്യാമപ്രസാദിന്റെ ഓഫിസിലേക്കാണ് പോയത്. പുള്ളിക്കാരൻ രാവിലെതന്നെ നല്ല ചൂടിലാണ്. തന്റെ കയ്യിലുള്ള ഓർഡർ അദ്ദേഹത്തെ ഏല്പിച്ച് വൈഗ ഡ്യൂട്ടിലയിൽ ജോയിൻ ചെയ്തു…
: വൈഗാലക്ഷ്മി….
: അതെ സാർ.
: കേരളത്തിൽ പോസ്റ്റിങ്ങ് കിട്ടുമായിരുന്നിട്ടും ബോംബെ തിരഞ്ഞെടുത്ത വൈഗയ്ക്ക് ഇപ്പൊ എന്തേ ഒരു ട്രാൻസ്ഫെറിന് അപേക്ഷിക്കാൻ തോന്നിയത്..
: തികച്ചും വ്യക്തിപരം… പിന്നെ ഇതൊരു സാധാ ട്രാൻസ്ഫർ അല്ല സാർ. പണിഷ്മെന്റ് കൊടുക്കാൻ വകുപ്പില്ലാത്തതുകൊണ്ട് നമ്മുടെ രാഷ്ട്രീയ മേലാളന്മാർ ആർക്കോ വേണ്ടി ചെയ്ത ഒരു ഉപകാരം..
: ഉം… കേട്ടിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഇവിടെ തന്നിഷ്ടപ്രകാരം എന്ത് തോന്യവാസവും കാണിക്കാമെന്ന് വിചാരിക്കരുത്. ഇവിടെ സംരക്ഷണം തീർക്കാൻ ആരുമുണ്ടായെന്ന് വരില്ല.
: ആരുടെയും കാല് നക്കാനും ആസനം കഴുകാനുമൊന്നും ഞാൻ എന്തായാലും തീരുമാനിച്ചിട്ടില്ല. സംരക്ഷകൻ ഇല്ലാതെതന്നെ മുന്നോട്ട് പോകാൻ പറ്റുമോന്ന് നോക്കട്ടെ..
: നിന്റെ അഹങ്കാരത്തിന് ഇപ്പോഴും ഒരു കുറവും ഇല്ലല്ലേ… അതുംകൊണ്ട് എന്റെയടുത്തേക്ക് വരണ്ട. താൻ ഇന്നലെ ജോയിൻ ചെയ്യേണ്ട ആളല്ലേ… പിന്നെ എന്താ വൈകിയത്
: അതിന്റെ കാര്യകാരണ സഹിതം ഞാൻ ഇന്നലെത്തന്നെ ഫാക്സ് അയച്ചിരുന്നല്ലോ..പിന്നെ, തന്റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട. കമ്മീഷണറാണ് കോപ്പാണെന്നൊന്നും നോക്കില്ല, ഇടിച്ച് മൂക്ക് ഞാൻ പരത്തിക്കളയും.
നല്ല ഞെരിപ്പൻ സ്റ്റോറി. അതിലും നല്ലെഴുത്…
????
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… താമസിയാതെ അപ്രൂവ് ആവുമെന്ന് വിചാരിക്കുന്നു
?
വീണ്ടും wanderlust ന്റെ വക
ഇതും എന്റെ സപ്പോർട്ടും ഉണ്ടാവും തീർച്ച
Ennu thanne post
No waiting
സ്വപ്ന ഒരു ചാരസുന്ദരിയാണോ… ?
Ho super thrilling and interesting story bro continue pls….post the next part fast pls
Kidilan
മോലാളി ജംഗ ജഗ ജഗ..
Polii സാനം മാൻ
??
അരുളി.. യെ വെല്ലും ന്ന് തോന്നുന്നു ഇത് ?
Waitin for next
വെയ്റ്റിംഗ് ആയിരുന്നു വായിച്ചു ഇഷ്ടം ആയി??????????
?????????

?
കൂഴപ്പം ഇല്ല. Next part എന്നാ വരുന്നത്
താൻ നല്ലൊരു എഴുത്തുകാരനാണ്….


