: ഷട്ട് യു ബ്ലഡി… ഗെറ്റ് ഔട്ട് ഓഫ് മൈ ഓഫിസ്..ഇഡിയറ്റ്
ടേബിളിൽ നിന്നും തൊപ്പിയെടുത്ത് വച്ച് ശ്യാമപ്രസാദിന് നല്ലൊരു സല്യൂട്ടും കൊടുത്ത് തിരിഞ്ഞു നടന്ന വൈഗയെ അയാൾ വിളിച്ചു..
: ഡീ…. പഞ്ച് ഡയലോഗടിച്ച് നീയങ്ങനങ്ങ് പോയാലോ..
: പിന്നെ നിന്റെ മടിയിൽ കയറി ഇരിക്കണോ…
: ഇവിടത്തെ ക്യാന്റീനിൽ നല്ല മസാല ദോശ കിട്ടും.. ഓരോന്ന് കാച്ചിയാലോ..
: എനിക്ക് എന്റെ ഏട്ടൻ നല്ല ദോശയും ചമ്മന്തിയും ഉണ്ടാക്കി കഴിപ്പിച്ചിട്ടാ വിട്ടത്.. നിന്റെ വീട്ടിൽ ആരുമില്ലാത്തതിന് ഞാൻ എന്ത് പിഴച്ചു… പോടാ ചെറുക്കാ
: നിന്നോട് എത്ര തവണ പറഞ്ഞതാ എന്റെ വീട്ടിൽ വന്നു നിൽക്കാൻ… നിന്റെ ഏട്ടൻ കെട്ടാത്തതിന് ഞാൻ എന്ത് പിഴച്ചു. ആ കാലമാടൻ ഒന്ന് കെട്ടിയിരുന്നേൽ…അല്ലേലും അയാൾക്ക് പുരനിറഞ്ഞു നിൽക്കുന്ന പെങ്ങളെക്കുറിച്ച് എന്തെങ്കിലും ഒരു ബോധം വേണ്ടേ…
: ദേ ശ്യാമേട്ടാ… എന്റെ ഏട്ടനെ പറഞ്ഞാലുണ്ടല്ലോ…
: നീ നടക്കെടി പെണ്ണേ…
ക്യാന്റീനിൽ പോയി രണ്ടാൾക്കും ഓരോ മസാല ദോശയും ചൂട് ചായയും പറഞ്ഞ് വൈഗയും ശ്യാമും വീട്ടിലെ വിശേഷങ്ങളൊക്കെ സംസാരിച്ചിരുന്നു. ഡിഗ്രി പഠനകാലം മുതൽ പരിചയമുള്ളതാണ് ഇരുവരും തമ്മിൽ. വൈഗ ഡിഗ്രിക്ക് ജോയിൻ ചെയ്യുന്ന സമയത്ത് ശ്യാം അതേ കോളേജിൽ പിജി ചെയ്യുകയാണ്. അന്നുതുടങ്ങിയ സൗഹൃദം എപ്പോഴാണ് പ്രണയമായതെന്ന് രണ്ടുപേർക്കുമറിയില്ല. ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട് മാത്രം മതി തന്റെ കല്യാണത്തെക്കുറിച്ചുള്ള ചിന്തപോലും എന്നാണ് വൈഗയുടെ പക്ഷം.
…………………
വൈഗയെ യാത്രയാക്കിയ ശേഷം ഓഫീസിലെത്തിയ ഹരി നോക്കുമ്പോൾ ക്യാബിൻ പതിവിലും ഭംഗിയായികിടക്കുന്നു. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്നതുപോലെ ഉണ്ട്. വിൻഡോയുടെ അരികിലായി വച്ച ജെർബറ ചെടിയിൽ പൂക്കൾ വിരിഞ്ഞിരിക്കുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ലെമൺ ഫ്ലാവർ റൂം ഫ്രഷ്‌നർ അടിച്ചിരിക്കുന്ന ക്യാബിനിലേക്ക് കടക്കുമ്പോൾ ഹരി ആ അന്തരീക്ഷം നന്നായി ആസ്വദിച്ചു.
തന്റെ ക്യാബിന് തൊട്ടിരിക്കുന്ന സ്വപ്നയുടെ ക്യാബിനിലേക്കാണ് ഹരിയുടെ നോട്ടം പോയത്. അവൾ ബഹുമാന പൂർവം ഹരിയെനോക്കി വിഷ് ചെയ്തു. ഹരി കൈകാണിച്ചു വിളിച്ചതുപ്രകാരം സ്വപ്ന അവിടേക്ക് വന്നു. ഇന്നലെ കണ്ടതുപോലെ അല്ല. അതിലും സുന്ദരിയായിട്ടാണ് സ്വപ്ന വന്നിരിക്കുന്നത്. ഓഫീസിലെ യൂണിഫോം ഇത്രയും ഭംഗിയായി ചേരുന്നത് സ്വപ്നയ്ക്ക് മാത്രമാണെന്ന് ഹരിക്ക് തോന്നി. തൂവെള്ള ടോപ്പിൽ ക്രീം കളർ കോട്ടും സ്യൂട്ടുമിട്ട സ്വപ്നസുന്ദരി. ഭംഗിയായി ഒതുക്കി കെട്ടിയിരിക്കുന്ന ഇടതൂർന്ന മുടിയിഴകൾ. കണ്ണെഴുതി പൊട്ടുതൊട്ട് ചുണ്ടിൽ ചെറുപുഞ്ചിരിയുമായി പ്രസന്ന ഭാവത്തോടെ അകത്തേക്ക് വന്ന അവളുടെ മുഖത്തുനിന്നും ഹരി കണ്ണെടുത്തില്ല. വെളുത്ത് തുടുത്ത അവളുടെ മുഖത്ത് കറുത്ത കുഞ്ഞൻ പൊട്ടിരിക്കുന്നത് കാണാൻ എന്തൊരഴകാണ്. തന്നെ അത്ഭുദത്തോടെ നോക്കുന്ന ഹരിയുടെ ശ്രദ്ധ തിരിക്കുവാനായി സ്വപ്ന അൽപ്പം ചമ്മലോടെ ഗുഡ് മോർണിംഗ് പറഞ്ഞതും ഹരി പരിസര ബോധം വീണ്ടെടുത്തു..
നല്ല ഞെരിപ്പൻ സ്റ്റോറി. അതിലും നല്ലെഴുത്…
????
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… താമസിയാതെ അപ്രൂവ് ആവുമെന്ന് വിചാരിക്കുന്നു
?
വീണ്ടും wanderlust ന്റെ വക
ഇതും എന്റെ സപ്പോർട്ടും ഉണ്ടാവും തീർച്ച
Ennu thanne post
No waiting
സ്വപ്ന ഒരു ചാരസുന്ദരിയാണോ… ?
Ho super thrilling and interesting story bro continue pls….post the next part fast pls
Kidilan
മോലാളി ജംഗ ജഗ ജഗ..
Polii സാനം മാൻ
??
അരുളി.. യെ വെല്ലും ന്ന് തോന്നുന്നു ഇത് ?
Waitin for next
വെയ്റ്റിംഗ് ആയിരുന്നു വായിച്ചു ഇഷ്ടം ആയി??????????
?????????

?
കൂഴപ്പം ഇല്ല. Next part എന്നാ വരുന്നത്
താൻ നല്ലൊരു എഴുത്തുകാരനാണ്….


