ഇന്നെങ്കിലും സാറിന് വിളിക്കാൻ തോന്നിയല്ലോ…. ”
അവൾ പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു.
“നിന്നെ വല്ലാത്ത മിസ്സിംഗ്…
അങ്ങനെ വിളിച്ചതാ…
ഞാൻ ഫോണിൽ പ്രണയാർദ്രമായി പറഞ്ഞു കൊണ്ട് അമ്മുവിനെ നോക്കി . പെണ്ണിന്റെ മുഖം ആകെ വിളറിയിരിക്കുന്നു. ചുരിദാർ ടോപ്പിന്റെ അറ്റം കൈകൊണ്ട് ചുരുട്ടിയും നിവർത്തിയും അവൾ താഴേക്ക് നോക്കിയിരിക്കുന്നു. കട്ട കലിപ്പിൽ ആണെന്നെനിക്ക് മനസ്സിലായി.എവിടം വരെ പോവും എന്ന് നോക്കാം ഞാൻ മനസ്സിൽ കരുതി.
“എന്താ മാഷേ ഇപ്പൊ അങ്ങനെ ഒക്കെ തോന്നാൻ….
ആതിര ചെറിയ ചിരിയോടെ ചോദിച്ചു.
അറിയില്ല, ചിലപ്പോ…..
ചിലപ്പോ…?.
അവൾ ഉദ്യോഗത്തോടെ ചോദിച്ചു.
എനിക്ക് നിന്നെ….
പൂർത്തിയാക്കുന്നതിന് മുന്നേ എന്റെ ഫോൺ എന്റെ കയ്യിൽ നിന്ന് തട്ടിപറിക്കപെട്ടിരുന്നു…
എന്റെ തലക്ക് മുകളിലൂടെ എന്റെ വൺ പ്ലസ് 5t മൂളിപ്പറന്നു പിന്നേ ചുമരിലടിച് നിലത്ത് വീണു.
ഞാൻ ഓടിപ്പോയി ഫോണെടുത്തു നോക്കി.
ഭാഗ്യത്തിന് ഒന്നും പറ്റീട്ടില്ല ടാമ്പേർഡ് ഗ്ലാസ് പൊട്ടിയിട്ടുണ്ട്.
ഞാൻ അവളെ നോക്കുമ്പോൾ അന്യൻ സിനിമയിൽ വിക്രമിനെപ്പോലെ മുടി മുന്നിലേക്കിട്ട് കട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുന്നു. മുടി നേരെയാക്കി പിന്നിലേക്ക് കെട്ടിവെച്ച് അവൾ എന്നെ തുറിച്ചു നോക്കി.
ഫോൺ പൊട്ടി….
ഞാൻ അവളുടെ പ്രതികരണം അറിയാൻ വേണ്ടി കള്ളം പറഞ്ഞു.
കണക്കായിപ്പോയി….
അവൾ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു.
ഞാൻ ഉള്ളിൽ ചിരിച്ചുകൊണ്ട് കട്ടിലിലേക്കിരുന്നതും അവൾ എന്നെ തള്ളി മറിച്ചിട്ട് എന്റെ മേലെ കിടന്ന് കഴുത്തിൽ പിടിമുറുക്കി……
എനിക്ക് നിന്നോട്.. ബാക്കി പറ..
പറയെടാ….
അവൾ കഴുത്തിൽ പിടിമുറുക്കികൊണ്ട് ഉണ്ടക്കണ്ണുരുട്ടി.
നിനക്ക് പ്രാന്താടീ പന്നീ…
“ഞാൻ അവളുടെ പരാക്രമം കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട്.. അവളെ നോക്കിപറഞ്ഞു.
“കൊല്ലും ഞാൻ…. മേലാൽ അവളോട് കൊഞ്ചിയാൽ…. “
അവൾക്ക് ചിരി വരുന്നുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ പറഞ്ഞു.
എന്നിട്ട്…?
Super duper
What a feel beautiful story
???
Kambi vayikan vannu stree Enna ente manasile roopam Thane mattiyeduthathil ee site valiya panku vahichituundu… I respect woman…
Katta Waiting for 8th part man??????
ഇന്ന് അഞ്ചാം പാർട്ട് വരുമോ?
വന്നിട്ടുണ്ട് supporters
Kannan bro part 5 submit cheytho . Kaanunnilallo
വന്നിട്ടുണ്ട് anee
കണ്ണാ മുത്തേ എന്തായി…?
Submit ചെയ്തു യദുൽ