കണ്ണന്റെ അനുപമ 5 [Kannan] 1990

ഞാൻ പച്ചനുണ പറയുന്നത് കേട്ട് അമ്മു മൂക്കത്ത്‌ വിരൽ വെച്ച് പോയി.

“മ്മ്… നല്ല ബെസ്റ്റ് കാവൽക്കാരൻ.. . ആ പെണ്ണിന് ഒറ്റക്ക് പേടി ആവൂലെ.. ”

“ആ സാധനത്തിനു ഭയങ്കര ജാഡ ആണച്ഛാ… ഒന്ന് മിണ്ടും കൂടെല്ല…

അത് പറഞ്ഞപ്പോഴേക്കും അവളുടെ കൂർത്ത നഖങ്ങൾ എന്റെ കൈത്തണ്ടയിൽ ആഴ്ന്നിറങ്ങിയിരുന്നു.

“നമ്മളെങ്ങോട്ട് മിണ്ടിയാലും ഒരു പ്രതികരണം ഇല്ലാ. വിദ്യാഭ്യാസം ഉള്ളെന്റെ ജാഡ ആവും.. ചെലപ്പോ…
അസഹ്യമായ വേദനയിലും ഞാൻ പറഞ്ഞ് തീർത്തു..

“അതൊക്കെ മിണ്ടിക്കൊളും.. എന്തായാലും നെന്റെ ബാക്കി ചെറിയമ്മമാരെപ്പോലെ ആൾക്കാരെ പച്ചക്ക് തിന്നാനൊന്നും വര്നില്ലല്ലോ..!

“ആർക്കറിയാം മിണ്ടാപ്പൂച്ചകളെ ആണ് പേടിക്കേണ്ടത്….
എന്റെ സംസാരം കേട്ട് അമ്മു കണ്ണു തള്ളി എന്നെ നോക്കി.!

പിന്നെ ശരിയാക്കി തരാം എന്നമട്ടിൽ എന്നെ നോക്കി.

“നീ അങ്ങനെ ഓരോന്ന് പറഞ്ഞു അവിടുന്ന് രക്ഷപെടാൻ നോക്കണ്ട, ഉണ്ണി വരുന്ന വരെ അവിടെത്തന്നെ നിന്നോ.. ”
അച്ഛൻ ചിരിയോടെ പറഞ്ഞു..

പിന്നേം കുറെ നേരം ഞങ്ങള് സംസാരിച്ചു വാസ്തവത്തിൽ ആ വിളി ഒരു ഐസ് ബ്രേക്കിംഗ് ആയിരുന്നു. ഞങ്ങൾ രണ്ട് പേർക്കുമിടയിൽ ഞങ്ങൾ തന്നെ കെട്ടിയ ദുരഭിമാനത്തിന്റെ മതിൽ ആ കൊളോടെ നിലം പൊത്തി..കാൾ കട്ടാക്കി ഞാൻ അങ്ങനെ തന്നെ കുറച്ച് നേരം കിടന്നു മനസ്സ് നിറഞ്ഞിരുന്നു, കണ്ണും !

“എടാ ദുഷ്ടാ എന്തൊക്കെയാ എന്നെ പറ്റി പറഞ്ഞത്….
എനിക്കും അവസരം വരും ഓർത്തോ… “.
അവൾ ചുണ്ട് കോട്ടിക്കൊണ്ട് ചിണുങ്ങി…

“ഉമ്മാ…ഹ്‌ ..”

ഞാൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു.

“എന്തിനാപ്പോ ത്..

അവൾ എന്റെ ചുംബനം കണ്ണടച്ച്
ഏറ്റുവാങ്ങിക്കൊണ്ട് ചോദിച്ചു..

“നീ പറഞോണ്ടല്ലേ അച്ഛനെ വിളിച്ചത്…. അതിനാ…

“ഓ വരവ് വെച്ചു. വന്നേ കഴിക്കാം. വെശന്നിട്ട് വയ്യാ.. ”
അവൾ പനങ്കുല കെട്ടിവെച്ച് എന്നെ പിടിച്ചെണീപ്പിച്ചുകൊണ്ട് പറഞ്ഞു.

കൈ കഴുകി രണ്ട് പേരും കഴിക്കാനിരുന്നു.നെയ്ച്ചോറും ബീഫ് ചില്ലിയുമാണ് വേടിച്ചത്…
എനിക്കെന്തോ വലിയ വിശപ്പ് തോന്നീല.. ഞാൻ പകുതി കഴിച്ച്
പൊതി മടക്കാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു..

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *