കണ്ണന്റെ അനുപമ 5 [Kannan] 1990

പതിയെ നടന്ന് മാവിനടുത്തെത്തി. ഒന്ന് മുഖളിലേക്ക് നോക്കി. അധികം കയറെണ്ടി വരില്ല.. താഴെയുള്ള കൊമ്പിൽ തന്നെ ധാരാളം ഉണ്ട് അറ്റത്തു ചുവപ്പോടു കൂടിയ നല്ല കിളിചുണ്ടൻ മാമ്പഴം. ഞാൻ വേഗം വലിഞ്ഞു കയറി അഞ്ചാറു മാങ്ങ പറിച്ചു താഴെക്ക് ഇട്ടു കൊടുത്തു. അമ്മു അത് ചുരിദാറിന്റെ ടോപ് വിടർത്തി നിലത്ത് വീഴാതെ ക്യാച്ച് ചെയ്തു..

“മതി… ഇറങ്ങിക്കോ…
അവൾ താഴേന്നു ഓർഡറിട്ടു..

ഞാൻ ഇറങ്ങി ചെന്നപ്പോൾ അവൾ ഒരു മാങ്ങയുമായി മല്ലിടുകയാണ്. ചെറിയ പുളി ഉള്ളതിനാൽ അവളുടെ എക്സ്പ്രഷൻ കണ്ട് എനിക്ക് ചിരി വന്നു.അവൾ ഒരു കടി കടിച്ചു ബാക്കി എന്റെ നേരെ നീട്ടി ഞാൻ അതിന്റെ പാതി കടിച്ചെടുത്ത്‌ അവളുടെ തോളിലൂടെ കയ്യിട്ട് അവളേം കൂട്ടി മാവിൽ ചാരി പാതി കിടന്നു. അവളെ എന്റെ മടിയിൽ കിടത്തി..

അവൾ എന്റെ നെഞ്ചിൽ ചാരി കിടന്ന് മറ്റൊന്നും ശ്രദ്ധിക്കാതെ മാങ്ങ കടിച്ചു തിന്നുവാണ്.

“നീ എന്ത് ധൈര്യത്തിലാ ഈ കാട്ടിലെക്ക് ഓടി കയറിയെ…?

ഞാൻ അവളുടെ കക്ഷത്തിലൂടെ കയ്യിട്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് ചോദിച്ചു.

“അതിനും മാത്രം പേടിക്കാൻ എന്താ ഇവിടെ?

“അയ്യേ അങ്ങനെ അല്ല പറയണ്ടേ നീ കൂടെ ഉള്ളപ്പോൾ എനിക്ക് പേടിയില്ലാന്നാ പറയണ്ടേ അപ്പഴേ റൊമാന്റിക് ആവൂ..

അവളുടെ നിഷ്കളങ്കമായ മറുപടിയിൽ നിരാശനായി ഞാൻ അവളുടെ തലക്ക് മെല്ലെ കിഴുക്കി..

“അയ്യടാ വല്യ ഒരാള്…

അവൾ അതും പറഞ്ഞു എന്നെ കളിയാക്കി വീണ്ടും അവളുടെ ജോലി തുടർന്നു .

“ഹും.. അത് നിനക്കറിയാഞ്ഞിട്ടാ മോളെ.. നമ്മളീ ഇരിക്കുന്ന മാവില്ലേ. ഇതിലാണ് ഞാൻ പത്താം ക്ലാസ്സിൽ പഠിക്ക്ണ സമയത്ത് ഒരു ചേച്ചി തൂങ്ങി മരിച്ചത്..”

“പൊ പുളുവടിക്കാതെ…
അത് പറഞ്ഞപ്പോഴേക്കും അവളുടെ ഉണ്ടക്കണ്ണിൽ ഭയം നിഴലിച്ചിരുന്നു..

“സത്യം… വേണേൽ വിശ്വസിച്ചാ മതി.ഞാൻ അവളുടെ വിറക്കുന്ന കൈകൾ കൂട്ടിപിടിച്ചു തിരുമ്മി കഥ പറയാനാരംഭിച്ചു.. പേടി കൊണ്ടോ എന്തോ അവൾ തിരിഞ്ഞു കിടന്ന് എന്നെ ഇറുക്കി കെട്ടിപിടിച്ചു മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു….

ഇല്ലത്തെ പുറം പണിക്കാരിയായിരുന്നു ആ ചേച്ചി. ജാനകീന്നായിരുന്നു പേര്. എന്നെ ഒക്കെ വല്യ കാര്യം ആയിരുന്നു. ഒരു പത്തു നാല്പത് വയസ്സുണ്ടാവും.. ഒരു ദിവസം ഇല്ലത്ത്‌ ആരും ഇല്ലാത്ത സമയത്ത് തമ്പാൻ (തമ്പ്രാൻ )അവരെ കേറി പിടിച്ചു. പിടിച്ചൂന്ന് മാത്രല്ല എല്ലാം ചെയ്തു.

“ഏത് ആ ചാവാൻ കെടക്ക്ണ തമ്പാനോ?

അവൾ എന്റെ മാറിൽനിന്ന് മുഖമുയർത്തി ചോദിച്ചു.

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *