കണ്ണന്റെ അനുപമ 5 [Kannan] 1990

ആ ബെസ്റ്റ്. എടീ ഈ നമ്പൂതിരിമാരൊക്കെ കാണാൻ ചാവാലി കോലങ്ങളാവും.പക്ഷെ ഒടുക്കത്തെ ആരോഗ്യം ആവും എല്ലാത്തിനും. നീ മിണ്ടാതിരിക്ക്
കഥയുടെ ഫ്ലോ കളയല്ലേ.

ഞാൻ അവളുടെ കയ്യിൽ അമർത്തിക്കൊണ്ട് പറഞ്ഞു.

“നമുക്ക് പോവാം… ”

അത് പറയുമ്പോൾ അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

“ഏതായാലും തൊടങ്ങി. ഇനി കഥ തീർത്തിട്ട് പോവാം….

ഞാനതും പറഞ്ഞു അവളെ എന്നിലേക്ക് അമർത്തിയണച്ചു. അവൾ ഒരു പൂച്ച കുഞ്ഞിനെപ്പോലെ എന്നിലേക്ക് ചുരുണ്ടു.

“ആ അങ്ങനെ ആ ചേച്ചി ഗർഭിണിയായി.തമ്പാനോട്‌ പറഞ്ഞപ്പോൾ കൊന്നു കളയും എന്ന് ഭീഷണിപെടുത്തി. ഭർത്താവ് നേരത്തെ മരിച്ച അവർ ജനങ്ങളിൽ നിന്നുള്ള അപമാനം ഭയന്ന് ഈ കൊമ്പില് കെട്ടി തൂങ്ങി.. ശരിക്ക് രണ്ട് പേരാണ് അവരുടെ വയറ്റിൽ ആ കുഞ്ഞും ഉണ്ടായിരുന്നു..”

ഞാൻ മനസ്സിൽ ചിരിച്ചുകൊണ്ട് അവളുടെ പുറത്ത് തലോടിക്കൊണ്ട് തുടർന്നു.

“ഈ പ്രേതങ്ങളില്ലാന്നൊക്കെ വെറുതെ പറയണതാ അമ്മൂ.. കാണാത്ത ദൈവത്തെ നമ്മള് വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രേതത്തിലും വിശ്വസിക്കണം.”

കറക്ട് ടൈമിങ്ങിൽ കുറുക്കൻ മാരുടെ വക ഓരിയിടൽ കൂടെ ആയതോടെ പെണ്ണെന്റെ കയ്യിൽ കെടന്ന് വിറക്കാൻ തുടങ്ങി.

“വന്നേ നമുക്ക് പോവാം….

ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

“നിനക്ക് ആ തമ്പാൻ ചേച്ചിയെ പീഡിപ്പിച്ച കളപ്പുര കാണണ്ടേ..?

“വേണ്ടാ നമുക്ക് പോവാ… ”

അവൾ കരയും പോലെ പറഞ്ഞ് എന്റെ നെഞ്ചിൽ ചാരി നിന്നു.

“നീ വന്നേ ദേ ഈ ചവിട്ടു വഴി നേരെ അവിടേക്കാണ്. എന്നിട്ട് നമുക്ക് അപ്പുറത്തൂടെ വീട്ടിൽ പോവാം. വേലി ചാടണ്ടല്ലോ….”

ഞാൻ അവളുടെ തോളിൽ കയ്യിട്ട് അവളെയും കൊണ്ട് ആ വഴിയിലൂടെ നടന്നു.പാല പൂത്ത മണം അവിടെയെങ്ങും തങ്ങി നിൽക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ കാടു പിടിച്ചു മൂടിയ ഒരു പൊട്ടക്കിണർ കണ്ടപ്പോൾ ഞാൻ അതിനു നേരെ കൈചൂണ്ടി..

“ദേ ഈ കിണറ്റിൽ അത് പോലെ പണ്ട്…..
പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ അമ്മു എന്റെ വായ പൊത്തി വേണ്ടാന്നു വിലക്കി ദയനീയമായി നോക്കി.

എങ്ങനെ നിന്ന പെണ്ണാ ഇപ്പൊ പൂച്ചക്കുട്ടിയായി !.നുണ പറയാനുള്ള എന്റെ കഴിവിൽ എനിക്ക് തന്നെ അത്ഭുതം തോന്നി.പതിയെ നടന്ന് ഞങ്ങൾ പഠിപ്പുരയിൽ എത്തി.

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *