കണ്ണന്റെ അനുപമ 5 [Kannan] 1990

“ശബ്ദമുണ്ടാക്കരുത്..

അമ്മുവിന് വാണിങ് കൊടുത്ത് ഞങ്ങൾ പതിയെ അകത്തേക്ക് കയറി.ആ പ്രൌഡമായ കോവിലകം ഞങ്ങൾക്ക് മുന്നിൽ തലയെടുപ്പോടെ നിന്നു.ഇവരുടെതായിരുന്നു ഞങ്ങളുടെ പ്രദേശം മുഴുവൻ.ഇവരുടെ കയ്യാളുകൾ ആയി നിന്ന് ബാക്കിയുള്ളവർ കുറേശ്ശേ വാങ്ങിഎടുത്ത സ്ഥലത്താണ് ഇന്നത്തെ വീടുകൾ മുഴുവൻ. ഇപ്പോഴും ഗ്രാമത്തിലെ 80%ത്തോളം സ്ഥലവും ഇവരുടെതാണ്. പക്ഷെ നല്ല ഒന്നാന്തരം നാറികളും ആണ്. മനുഷ്യപ്പറ്റ് എന്നൊരു സാധനം അടുത്തൂടെ പോയിട്ടില്ല !

“ദേ അതാണ് ആ കളപ്പുര….

ഞാൻ വീട് കണ്ട് വായും പൊളിച്ചു നോക്കി നിക്കുന്ന അമ്മുവിന് ചൂണ്ടി കാണിച്ചു കൊടുത്തു.

“ഉം.. ഞാൻ കണ്ടു “.അവൾ മൂളി..

“ഈ തമ്പാന്റെ റൂമേതാ..?

അവൾ പതിയെ ചോദിച്ചു.

“ദേ അതാണെന്ന് തോന്നുന്നു..”

ഞാൻ മുകളിലെ നിലയിലേക്ക് ചൂണ്ടി പറഞ്ഞു തിരിഞ്ഞപ്പോൾ കയ്യിൽ വലിയ ഉരുളൻ കല്ലുമായി നിൽക്കുന്ന അമ്മുവിനെയാണ് കണ്ടത്. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ ആ കല്ല് മൂളിപറന്ന് ആ റൂമിന്റെ ജനൽ ചില്ലുകൾ വലിയ ശബ്ദത്തോടെ തകർത്തു..റൂമിൽ ലൈറ്റ് തെളിഞ്ഞു.

“ആരടാ അത്.. ”

കളപ്പുരയിൽ നിന്നും കാര്യസ്ഥൻ ചന്ദ്രേട്ടന്റെ സ്വരം..

ഒരു നിമിഷം സ്തംഭിച്ചു പോയ ഞാൻ യാതൊരു കൂസലും ഇല്ലാതെ നിക്കുന്ന അവളുടെ കയ്യും പിടിച്ചു താഴെ പടിപ്പുര ലക്ഷ്യമാക്കി ഓടി വാതിലിനു പിന്നിൽ ഒളിച്ചു . പേടി കൊണ്ട് ഞാൻ വിറക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് പക്ഷെ പേടിയല്ല ഒന്നും കൂടി എറിയാമായിരുന്നു എന്ന ഭാവമായിരുന്നു. ഇതിനിനി ശരിക്കും ഭ്രാന്താണോ ദൈവമേ?
ഇത്രയും ചെയ്തിട്ടും കിലുക്കത്തിലെ രേവതിയെ പ്പോലെ നിക്കുന്ന അവളെ കണ്ട് ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി.

കാര്യസ്ഥൻ ചന്ദ്രേട്ടൻ കണ്ണും തിരുമ്മിക്കൊണ്ട് ടോർച്ചു തെളിച്ചു നോക്കുമ്പോൾ വാതിൽ തുറന്ന് തമ്പ്രാക്കൻമാരും എത്തി.. ഞാൻ അവളെയും കൊണ്ട് പമ്മി ഇരുന്ന് അവർ പറയുന്നത് ശ്രദ്ധിച്ചു.

“തേരിറങ്ങിയതാണെന്ന് തോന്നണ്. ഒരു കൊലുസിന്റെ ശബ്ദോം കേട്ടു.. ”

ചന്ദ്രേട്ടൻ തമ്പാനോടായി പറയുന്നത് കേട്ടു എനിക്ക് ചിരി വന്നു…

“നീ വന്നേ..

ഞാൻ അനുവിനെയും വലിച്ചോണ്ട് ഓടി. തറവാടിന്റെ താഴെ ഉള്ള വാഴത്തോപ്പിലാണ് പിന്നെ ചെന്ന് നിന്നത്..

“എന്തിനാടി പൊട്ടീ നീ കല്ലെടുത്തെറിഞ്ഞെ….

“ആ ചെറ്റ അല്ലെ ആ ചേച്ചിയെ..”

അവൾ നിഷ്കളങ്കമായി പറഞ്ഞു കൊണ്ടെന്നെ നോക്കി…

“എടീ ഞാൻ അത് ചുമ്മാ പറഞ്ഞതാ….

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *