കണ്ണന്റെ അനുപമ 5 [Kannan] 1990

ഞാൻ പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല ….

എടാ ദുഷ്ടാ…….

അവൾ എന്നെ കുറുമ്പൊടെ നോക്കി ഉണ്ടക്കണ്ണുരുട്ടി.

ഞാൻ ചമ്മി നാറി ഇരിക്കുന്ന അവളെ കോരിയെടുത്തു തറവാട്ടിലേക്ക് നടന്നു. നേരെ അങ്ങനെ തന്നെ കട്ടിലിലേക്ക് വീണു.ഓരോന്ന് ഓർത്തു പറഞ്ഞും ചിരിച്ചും ഞങ്ങൾ ഗാഢ നിദ്രയെ പുൽകി.

കെട്ടിപിടിച്ചുള്ള കിടപ്പിൽ കുറച്ചധികം സമയം ഉറങ്ങിപ്പോയി. രാവിലെ ആദ്യം കണ്ണു തുറന്നത് ഞാനാണ്. കണ്ണ് തുറന്ന് നോക്കുമ്പോൾ എന്റെ ജീവൻ കഴുത്തിൽ മുഖം പൂഴ്ത്തി തൊട്ടരികിൽ തന്നെയുണ്ട്… കാല് എന്റെ ദേഹത്തേക്ക് എടുത്തിട്ട് കുറുമ്പി നല്ല ഉറക്കത്തിലാണ്.പഞ്ച പാവമായുള്ള ആ കിടത്തം കണ്ടപ്പോൾ ഇന്നലെ രാത്രി കാണിച്ചു കൂട്ടിയ അക്രമങ്ങളാണ് ഓർമ വന്നത്.

ചെറിയ ഒരു പണി കൊടുക്കാം. എന്തായാലും അച്ഛമ്മ വന്നാൽ പിന്നെ ഈ പ്രേമ നാടകങ്ങൾ ഒന്നും നടക്കൂല.പതിയെ അവളുടെ കാല് എന്റെ ദേഹത്ത്നിന്ന് എടുത്ത് മാറ്റി വെച്ചു പതിയെ എണീറ്റു.അവളിപ്പോഴും നല്ല ഉറക്കത്തിലാണ്.ഞാൻ ശബ്ദമുണ്ടാക്കാതെ എന്റെ ഫോണും ചാവിയും എടുത്ത് കൊണ്ട് റൂമിന്റെ വാതിൽ പതിയെ തുറന്ന് പുറത്തിറങ്ങി.പെണ്ണിപ്പോഴും പിൻഭാഗം കൂർപ്പിച്ചു കമിഴ്ന്നു കിടന്നുറങ്ങുകയാണ്..

ഞാൻ വേഗം നടന്ന് കക്കൂസിൽ കയറി.. അവളുടെ ഫോണിലേക്ക് വിളിച്ചു… എടുക്കുന്നില്ലാ !
വീണ്ടും വിളിച്ചപ്പോൾ ഉറക്കച്ചടവോടെ അവൾ ഫോണെടുത്തു…

“ഇതെങ്ങോട്ടാ എണീറ്റ് പോയെ..?
ഇത്ര രാവിലെ..?

അവൾ പരിഭവത്തോടെ ചോദിച്ചു..

“സോറി അമ്മൂ..നീ ടെൻഷൻ ആവാതെ ചെറിയൊരു പ്രശ്നണ്ട്..

ഞാൻ ശബ്ദത്തിൽ പരാമവധി ദൈന്യത കലർത്തി പറഞ്ഞു .

എന്ത് പറ്റി…?
അവളുടെ പേടിയോടെ ഉള്ള സ്വരം..

“ഒന്നൂല്ലാ ഇന്നലെ നീ ഇല്ലത്തേക്ക് കല്ലെറിഞ്ഞില്ലേ കേശവൻ നമ്പൂതിരി വധ ശ്രമത്തിനു കേസ് കൊടുത്തു.. നമ്മളെ കണ്ടിരുന്നെത്രെ…. !

“ഈശ്വരാ…
എന്നിട്ട് നീ ഇപ്പൊ എവിടെയാ .. അത് പറ..?

“എന്നെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തതാ.. കുറ്റം ഞാനേറ്റു..”

മറുതലക്കൽ അവളുടെ പൊട്ടിക്കരച്ചിൽ ഉച്ചസ്ഥായിലായി.തേങ്ങി തേങ്ങിയുള്ള കരച്ചിലിനൊടുവിൽ…അവൾ പറഞ്ഞു…

“ഞാനല്ലേ ചെയ്തേ നീ.. നീ. എന്തിനാ കുറ്റം സമ്മതിചെ…
ഈശ്വരാ എന്ത് വിധിയാണിത്..!

പൂർത്തിയാക്കാതെ അവൾ വിതുമ്പി…

“നീ കരയാതെ ഞാൻ എറ്റോളാം…

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *