കണ്ണന്റെ അനുപമ 5 [Kannan] 1990

നീ അവിടിരുന്നോ ഞാൻ ജിഷ്ണുനെ വിളിച്ചു വക്കീലുമായിട്ട് വരാൻ പറഞ്ഞിട്ടുണ്ട്…..
പേടിക്കണ്ട…”

“എനിക്കൊന്നും കേക്കണ്ടാ.. ഞാൻ വരുവാ അങ്ങോട്ട്…
ഞാൻ എല്ലാം അവരോട് തുറന്ന് പറയും…..”

ഇത്തിരി വാശിയോടെ അത് പറയുമ്പോഴും അവൾ വിതുമ്പുന്നുണ്ടായിരുന്നു….

“ആഹ് സാറേ തല്ലല്ലേ സാറേ.. ആ അയ്യോ.. ”

അവളെ കേൾപ്പിക്കാനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാൻ ഫോൺവെച്ചു

എന്തിനാ മൈരാ ഇങ്ങനെ ക്രൂരത കാണിക്കുന്നേ?..
എന്റെ മനസാക്ഷിയാണത്‌ ചോദിച്ചത്.ഇതൊക്കെ ഒരു രസമല്ലേ…
ഞാൻ അവനെ സമാധാനിപ്പിച്ചു നിശ്ശബ്ദനാക്കി…

ഉമ്മറ വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ട് ഞാൻ പതിയെ കക്കൂസിന്റെ വാതിൽ തുറന്ന് പാളി നോക്കി..

നോക്കുമ്പോൾ അമ്മു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മുറ്റത്തേക്കിറങ്ങുന്നു. ഇന്നലെ കിടന്ന അതെ വേഷം.. മുടി പോലും കെട്ടിയില്ല…കുളിക്കാതെയുള്ള ആ കോലത്തിലാണ് അവൾ.. കയ്യിൽ പേഴ്‌സ് ഉണ്ട് അത്ര മാത്രം !
വലിയ ധൃതിയിൽ ചെരുപ്പിട്ട് നടക്കാൻ തുടങ്ങി… ഞാൻ നോക്കി നിൽക്കുമ്പോൾ അവൾ പടി കടന്ന് പോയി. അപാര വേഗതയിലാണ് നടക്കുന്നത്… ഇടക്ക് കണ്ണു തുടക്കുകയും ഓടുകയും ചെയ്യുന്നുണ്ട്…

ഇനി നോക്കി നിന്നാൽ ശരി ആവില്ല.. ഞാൻ വാതിൽ തുറന്നിറങ്ങി… എന്റെ ബൈക്ക് സ്റ്റാർട്ടാക്കി. അപ്പോഴേക്കും അവൾ എന്റെ കാണാമറയത്തെത്തിയിരുന്നു.ഞാൻ ബൈക്ക് സ്പീഡിൽ ഓടിച്ചു പടി കടന്ന് പാടത്തെ മൺപാതയിൽ എത്തി.. അവളതാ ഏകദേശം ഇരുനൂറു മീറ്റർ മുന്നിൽ വേഗത്തിൽ നടക്കുന്നു.. ബൈക്കിന്റെ ശബ്ദം കേട്ടാൽ അവൾ തിരിഞ്ഞു നോക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല…

ഏക്കറുകണക്കിന് നെൽ പാടങ്ങൾ ആണ് റോഡിന്റെ ഇരുവശത്തും.. ആ റോഡ് ആരംഭിക്കുന്നത് ഇല്ലത്തു നിന്നാണ്. മെയിൻ റോഡ് വരെ ആ മൺപാത തന്നെ…
ഞാൻ ആക്സിലറേറ്ററിൽ പിടി മുറുക്കി വേഗത്തിൽ അവളെ പിന്തുടർന്നു. അവൾ ആരെയും നോക്കുന്നു കൂടെ ഇല്ല… ഷാൾ പോലും ഇട്ടിട്ടില്ല… പഴയ ചുരിദാറും ലെഗ്ഗിൻസും മാത്രം…
ഞാൻ അവളുടെ തൊട്ടടുത്തെത്തിയിട്ടും അവൾ എന്നെ നോക്കുന്നെ ഇല്ലാ…

“കേറിക്കോ ഞാൻ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാം.. ”

ഞാൻ അവളെ മറികടന്നു വശം ചേർന്ന് വണ്ടി നിർത്തി ചിരിയോടെ പറഞ്ഞു

എന്നെ കണ്ടതും അവളൊന്ന് ഞെട്ടി !ഒരു നിമിഷം എന്നെ നോക്കി നിന്നു.ആ മുഖത്ത് ദേഷ്യമൊന്നും ഇല്ലാ. ഒരു തരം നിർവികാരത.എന്നെ നോക്കാതെ അവൾ ചുറ്റും നോക്കി.

“സോറി വാവേ ഞാൻ ഒരു തമാ….”

അത് പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ വലത്തേ കാൽ ഉയരുന്നത് മാത്രം കണ്ടു.

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *