അവിടെ ചെന്ന് ഞങ്ങൾ ഒരു മൂലയിൽ നിന്നു. എന്റെ കയ്യിൽ തൂങ്ങി എന്നെ ഒട്ടി ചേർന്ന് തന്നെ നിന്നു. മുറ്റത്തു കിടത്തിരിക്കുകയാണ് അമ്മമ്മയെ. നല്ല ഐശ്വര്യമുള്ള രൂപം. മരിച്ചു കിടക്കുമ്പോഴും മുഖത്തെ ചിരി മാഞ്ഞിട്ടില്ല.അമ്മു കണ്ണ് നിറച്ചു കൊണ്ട് എന്റെ കയ്യിൽ മുറുകെ പിടിച്ചു. അടുത്ത് നിന്ന മധ്യവയസ്കനായ ഒരാളോട് ഞാൻ എല്ലാം ചോദിച്ചു മനസ്സിലാക്കി. ഇന്നലെ രാത്രിയാണ് മരിച്ചത് പ്രായാധിക്യത്തെതുടർന്നുള്ള അവശതകൾ ഉണ്ടായിരുന്നു എന്നതൊഴിചാൽ പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് മക്കളായിരുന്നു അവർക്ക്. അമ്മുവിന്റെ അമ്മ ചെറിയ മകളാണ് അവർക്ക് മുകളിൽ രണ്ട് പുരുഷൻമാരാണ്.
അപ്പോഴേക്കും പൂവും നീരും കൊടുക്കുന്ന ചടങ്ങ് ആരംഭിച്ചിരുന്നു. കർമി കിണ്ടിയിൽ നിന്ന് കൈ കുമ്പിളിലേക്ക് പകരുന്ന ജലം മൃത ശരീരത്തിനെ മൂന്ന് തവണ വലം വെച്ച് വായയിൽ ഇറ്റിച്ചു കൊടുക്കുക. .മക്കളും മരുമക്കളും അടങ്ങുന്ന വേണ്ടപ്പെട്ടവരാണ് ഇത് ചെയ്‌യുക. അതിലൂടെ പരേതാത്മാവിനു മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. ആദ്യം കൊടുത്ത രണ്ട് പേര് അമ്മുവിന്റെ അമ്മാവന്മാരാണെന്ന് ഞാൻ ഊഹിച്ചു. ഒരാള് കസ്റ്റംസിലും ഒരാൾക്ക് ബിസിനസ് ആണെന്നും അടുത്ത് നിന്നയാൾ പറഞ്ഞറിഞ്ഞു.അവർക്ക് ശേഷം രണ്ട് മൂന്നു പെണ്ണുങ്ങളും പൂവും നീരും കൊടുത്ത് കഴിഞ്ഞപ്പോൾ കർമി ഉറക്കെ വിളിച്ചു ചോദിച്ചു…
“ഇനി ആരെങ്കിലുമുണ്ടോ?
“ആ ഉണ്ട്… ഒരാള്ണ്ട്…
ഞാൻ കൈപൊക്കി…
അതോടെ ജനശ്രദ്ധ മുഴുവൻ ഞങ്ങളുടെ മേലായി.. ഇവരേത എന്ന മട്ടിൽ അവളുടെ അമ്മാവന്മാരും ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ട്.
“ന്നാ വേഗം വന്നോളു…
കർമി എന്നെ നോക്കി പറഞ്ഞു.
അമ്മു എന്നെ അന്തം വിട്ട് നോക്കുകയാണ്.
“ചെല്ല് നിന്റെ അമ്മമ്മയല്ലേ നിനക്ക് അവകാശണ്ട്… !
ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു . എന്നിട്ടും അവൾ മടിച്ചു നിക്കുന്നത് കണ്ട ഞാൻ അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് പോയി കർമിയുടെ മുന്നിൽ നിർത്തി മാറി സൈഡിലേക്ക് ഒതുങ്ങി നിന്നു. അവൾ ഓരോ തവണ വലം വെക്കുമ്പോഴും എന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടാണ് നടന്നത്.ആ കണ്ണ് നനഞ്ഞിരുന്നു.വായിൽ വെള്ളം ഇറ്റിച്ചു കൊടുത്ത ശേഷം അവൾ ഒരു നിമിഷം ആ മൃതദേഹത്തിനെ നോക്കി നിന്ന് വിതുമ്പി കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ കരച്ചിൽ ഒരു നിമിഷം മുൻകൂട്ടി കണ്ട ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..
“ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത്.. നിങ്ങളെ മനസ്സിലായില്ലല്ലോ..?
അവളുടെ ചെറിയ അമ്മാവൻ ഞങ്ങളുടെ അടുത്ത് വന്ന് എന്നോട് ചോദിച്ചു. അപ്പോഴും അമ്മു എന്റെ തോളിൽ തലവെച്ചു വിതുമ്പുകയാണ്.
???
❤️❤️❤️❤️❤️
Ji next part argt
Kk
പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര
Ravanan ❤️❤️❤️