കണ്ണന്റെ അനുപമ 5 [Kannan] 1990

“ആ അതിനെ അവടെ നിർത്തിയാ പിന്നെ നിന്റെ കാര്യങ്ങൾ ഒക്കെ നടക്കുവല്ലോ? ”

അയാൾ അർത്ഥം വെച്ചു കൊണ്ട് പറഞ്ഞു…

എനിക്കത് കേട്ടിട്ട് തരിച്ചു വരുന്നുണ്ടായിരുന്നു. ഫോൺ മേടിച്ചു രണ്ട് തെറി പറഞ്ഞാലോ എന്ന് വരെ എനിക്ക് തോന്നി..

“അതിപ്പോ അല്ലെങ്കിലും നടക്കും… ”

എന്നെ അമ്പരപ്പിച്ചു കൊണ്ട് അമ്മു ദൃഢമായ സ്വരത്തിൽ പറഞ്ഞു…

“എന്താടി പിഴച്ചവളെ പറഞ്ഞെ…?

മറുതലക്കൽ നിന്നും ശബ്ദം ഉയർന്നു..

“കേട്ടില്ലേ എന്റെ കാര്യങ്ങളൊക്കെ അമ്മ ഉണ്ടെങ്കിലും നടക്കും എന്ന്.. ”

അമ്മു അതും പറഞ്ഞു എന്നെ നോക്കി.. ഞാൻ തംബ്സ് അപ്പ്‌ നൽകി കലക്കി എന്ന് ആംഗ്യം കാണിച്ചു…

“ആരാടീ… ആരാ അവൻ ”
ഉണ്ണി അലറി..

“ഓ പിന്നെ ഇത്ര പെട്ടന്ന് മറന്നോ
ഉണ്ണിയേട്ടൻ പറയാറില്ലേ അവൻ തന്നെ എന്റെ രഹസ്യക്കാരൻ
അവൻ തന്നെ…. ”

അമ്മു പരിഹസിച്ചു കൊണ്ട് ഉത്തരം നൽകി..

“നിന്റെ കഴപ്പ് ഞാൻ തീർത്തു തരാടി ഞാനങ്ങു വരട്ടെ.. !

ഒട്ടും പ്രതീക്ഷിക്കാതെയുള്ള മറുപടിയിൽ പന്തികേട് തോന്നിയ ഉണ്ണിമാമ വീണ്ടും അലറി…

“സോറി ഇത് ജിതിന്റെ നമ്പറല്ല. റോങ്ങ്‌ നമ്പർ….”

ചിരിയോടെയാണത് പറഞ്ഞതെങ്കിലും ഫോൺ കട്ടാക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ പക്ഷെ സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു.
ആൾതിരക്കുള്ള റോഡാണെന്നൊന്നും ഞാനപ്പോൾ നോക്കീല.. അവളെ വലിച്ചടുപ്പിച്ചു നെറ്റിയിൽ അമർത്തിഉമ്മ വെച്ച് കെട്ടി പിടിച്ചു
അവളും പതുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ തല വെച്ചു. അവളുടെ കരച്ചിൽ എന്റെ നെഞ്ചിൽ നനവ് പടർത്തുന്നുണ്ടായിരുന്നു.

“പേടിക്കണ്ട എന്ത് വന്നാലും എന്റെ കുഞ്ഞൂനെ ഞാൻ ഒറ്റപെടുത്തൂല… പോരെ…”

നെറുകയിൽ ചുംബിച്ചു കൊണ്ട് ഞാനത് പറഞ്ഞപ്പോൾ അവൾ ഒന്നുകൂടി എന്നിലേക്ക് ചേർന്ന് നിന്ന് എന്നെ കെട്ടിപിടിച്ചു.
കുറച്ച് നേരം ഞങ്ങൾ മറ്റൊരു ലോകത്തായിരുന്നു.. ഞങ്ങളുടെ മാത്രം ലോകത്ത് !

“ഹലോ ബ്രോ വെറുതെ ഞരമ്പൻ മാരുടെ ക്യാമെറയിൽ പെട്ട് വൈറലാവണ്ട..! വീട്ടിൽ പോയിട്ട് പോരെ പ്രേമം…?

എന്റെ സമപ്രായക്കാരനായ ഒരുത്തൻ ഞങ്ങളുടെ അടുത്ത് വണ്ടി നിർത്തി ചിരിയോടെ അത് പറഞ്ഞപ്പോഴാണ് ഞങ്ങൾ അകന്നു മാറിയത്…

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *