❤️കണ്ണന്റെ അനുപമ 6❤️ [Kannan] 2090

ശാസനയോടെ അവൾ എന്നെ അവളുടെ മാറിലേക്ക് പിടിച്ചമർത്തി. ആ പാല്കുടങ്ങളുടെ പതുപതുപ്പിൽ തല വെച്ച് ഞാനും ഉറക്കത്തിലേക്ക് വീണു..

അങ്ങനെ വഴക്കടിച്ചും സ്നേഹിച്ചും കൊഞ്ചിച്ചും ദിവസങ്ങൾ രണ്ട് മൂന്നെണ്ണം പോയതറിഞ്ഞില്ല.ഒരു രാത്രി അഗാധമായ ഉറക്കത്തിൽ നിന്ന് അവളെന്നെ തട്ടിയുണർത്തി.

“പോന്നൂസേ എണീറ്റെ…

“ഇത്ര പെട്ടന്ന് നേരം വെളുത്തോ.. പണ്ടാരമടങ്ങാൻ…”

ഉറക്കച്ചടവിൽ പിറുപിറുക്കുമ്പോഴും എന്റെ കണ്ണ് മിഴിയുന്നുണ്ടായിരുന്നില്ല.ഫോണെടുത്തു നോക്കിയപ്പോൾ സമയം പന്ത്രണ്ട് മണി. ഞാൻ കട്ടിലിൽ എണീറ്റിരുന്നതും പിറകിൽ നിന്നെന്റെ അവളെന്റെ കണ്ണുപൊത്തി.

“നടക്ക്…

പിന്നിൽ നിന്നും ആജ്ഞ കേട്ട് ഞാൻ ഒന്നും മിണ്ടാതെ തപ്പി തടഞ്ഞു നടന്നു. ഉമ്മറത്തെപ്പോൾ അവൾ എന്റെ എന്റെ കണ്ണുകളെ സ്വാതന്ത്രമാക്കി.ഉറക്കച്ചടവോടെ ഞാൻ നോക്കുമ്പോൾ ഉമ്മറത്തു ടീപോയ്ക്ക് മുകളിൽ ഒരു വൈറ്റ് ഫോറെസ്റ്റിന്റെ കേക്ക്.അതിൽ
“ഹാപ്പി ബർത്ത്‌ഡേ പൊന്നൂസ് ”
എന്നെഴുതിയിരിക്കുന്നു.

“ഇന്നെന്റെ പിറന്നാളാണോ?

ഞാൻ മനസ്സ് നിറഞ്ഞുകൊണ്ട് അവളെ നോക്കുമ്പോൾ അവൾ പതിയെ എന്റെ അടുത്തേക്ക് വന്ന് എന്റെ മുഖം പിടിച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചു..

“ഹാപ്പി ബർത്ത്‌ഡേ..

അവൾ എന്റെ കാതിൽ പറഞ്ഞു കൊണ്ട് മാറി നിന്നുകൊണ്ട് എന്നെ നോക്കി ചിരിച്ചു.

സന്തോഷം കൊണ്ട് എന്റെ മനസ്സും കണ്ണും നിറഞ്ഞിരുന്നു.കാരണം ഇങ്ങനെ ഒരനുഭവം എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്. കൂട്ടുകാരൊക്കെ സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോൾ കൊതിച്ചിട്ടുണ്ട് പലവട്ടം. പിറന്നാൾ മെയ് മാസത്തിൽ ആയത് കൊണ്ട് സ്കൂളിലോ കോളേജിലോ എനിക്ക് ഇങ്ങനെ ഒരവസരം കിട്ടി യിട്ടില്ല ലച്ചു ആണെങ്കിലും കേട്ടിപിടിച്ചൊരുമ്മ തരും എന്നല്ലാതെ ഇങ്ങനെ ഒരു സീൻ ഉണ്ടായിട്ടില്ല.

പ്രേമാര്ദ്രമായി എന്നെ നോക്കി നിക്കുന്ന അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു ഞാൻ തുരുതുരാ ഉമ്മവെച്ചു.ഭ്രാന്തമായി എന്റെ ചുണ്ടുകൾ അവളുടെ മുഖത്തു ഓടി നടന്നു. അവളെന്നേയും അതെ തീവ്രതയോടെ ചുംബിക്കുന്നുണ്ടായിരുന്നു.

“കേക്ക് മുറിക്ക് “

എന്റെ സ്നേഹ പ്രകടനം നീണ്ടു പോവുന്നതിനിടെ അവൾ എന്നെ വേർപ്പെടുത്തി കിതച്ചു കൊണ്ട് പറഞ്ഞു.

അവളുടെ കൈയും കൂട്ടിപിടിച്ച് ഞാൻ കേക്ക് മുറിച്ചു ഒരു കഷ്ണമെടുത്ത്‌ അവളുടെ വായിൽ വെച്ചു കൊടുത്തു. അവൾ അതനുകരിച്ചു കൊണ്ട് എന്റെ എനിക്കും ഒരു കഷ്ണമെടുത്ത് എന്റെ വായിൽ വെച്ചു തന്നു.

The Author

212 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *