അവൾ പതിയെ പറഞ്ഞു.
“പോയിരിക്കും..!
ഞാനവളുടെ കയ്യിലടിച്ചു സത്യം ചെയ്ത് കൊടുത്തു.അതിന്റെ സന്തോഷത്തിൽ ഒരു ചിരിയും സമ്മാനിച്ച് അവളുറക്കത്തിലേക്ക് വീണു. അവളെ നോക്കിക്കൊണ്ട് കിടന്ന് ഞാനും.
രാവിലെ ലച്ചുവിന്റെ കാൾ ആണ് എന്നെ ഉണർത്തിയത്..
അമ്മുവാണ് ഫോൺ എടുത്ത് തന്നത്..
“ഡാ ഇന്ന് ലോക ദുരന്ത ദിനം ആണെത്രേ.. !
തള്ള രാവിലെ തന്നെ ചൊറിയാനുള്ള മൂഡിലാണ്.
“അതെ ഏതോ ലോക ദുരന്തം പ്രസവിച്ച ദിനം ആണ് ഇന്ന് “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“അങ്ങനെ എന്റെ അധപതനം തുടങ്ങീട്ട് ഇന്നേക്ക് വർഷം ഇരുപത്തിമൂന്നായി. “
ലച്ചു ഒരു നെടുവീർപ്പോടെ പറഞ്ഞു.
അമ്മു അത് കേട്ട് ഇളിക്കാനുള്ള പരിപാടിയായിരുന്നെങ്കിലും ഞാൻ കണ്ണുരുട്ടി വിലക്കി.
“എന്തോന്നാ ലച്ചൂ രാവിലെ തന്നെ വെറുപ്പിക്കുന്നെ…”
ഞാൻ ദേഷ്യം അഭിനയിച്ചു കൊണ്ട് ചോദിച്ചു.
“അച്ചോടാ.. ഫീൽ ആയോ സോറി അമ്മേടെ മുത്തിന് എന്താ ഗിഫ്റ്റ് വേണ്ടേ.. ”
തടിച്ചി നൈസ് ആയിട്ട് ട്രാക്ക് മാറ്റി.
“എന്ത് തരും…?
“വേഗം വന്നാൽ ചൂടോടെ നല്ലൊരുമ്മ തരാം
എന്നിട്ടെനിക്ക് അങ്കണവാടീല് പോണം..”
ലച്ചു ചെറു ചിരിയോടെ പറഞ്ഞു.
“അത് പറ്റില്ല.. ഇന്ന് അമ്മ പോണ്ട. നമുക്ക് ഉച്ചക്ക് സദ്യ ഉണ്ടാക്കാം.. “
ഞാൻ വാശി പിടിച്ചു..
“അതിന് ലീവ് കിട്ടൂല കൊരങ്ങാ..
മാത്രോം അല്ല എനിക്ക് ഒറ്റക്ക് സദ്യ ഉണ്ടാക്കാനൊന്നും വയ്യാ “
“ഒരൈഡിയ ണ്ട്. അമ്മ മേമേനെ വിളിച്ചു നോക്ക് സ്വല്പം ജാഡയാണ്.പക്ഷെ കിട്ടിയാൽ രക്ഷപ്പെട്ടു. പുള്ളിക്കാരീടെ പാചകം കിടുവാണ് “
ഞാൻ അമ്മുവിന്റെ മുടി എന്റെ മുഖത്തേക്ക് പരത്തിയിട്ട്കൊണ്ട് പറഞ്ഞു. ആദ്യമായിട്ട് എന്റെ നാവിൽ നിന്നും നല്ല വാക്ക് കേട്ട അമ്പരപ്പിൽ അമ്മു എന്നെ നോക്കി.
“അപ്പൊ എന്റെത് മോശം ആണോ നാറീ… “
തടിച്ചീടെ ഈഗോ വർക്ക്‌ഔട്ടായി !
“അല്ല അതല്ല ഞാൻ ഉദ്ദേശിച്ചത്..”
???