സുന്ദരിയായിരുന്നു.അവരുടെ കളിയും ചിരിയും കണ്ട് ഞാൻ അന്തം വിട്ടു പോയി. ഇവര് ഇത്രപെട്ടന്ന് ജോയിന്റായോ?ആയിക്കാണും പെണ്ണല്ലേ ജാതി !.അച്ഛമ്മയെ കണ്ടതും ആതിര ചിരിയോടെ എണീറ്റ് നിന്ന് ബഹുമാനിച്ചുകൊണ്ട് എതിരേറ്റു. അമ്മു അവളെ കണ്ടതും വലിയ പരിജയം കാണിച്ചില്ല. അമ്മക്ക് സംശയം തോന്നരുതല്ലോ !
“നീ എപ്പോ വന്നു “
ഞാൻ അവളോട് ചോദിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.
“അവള് പിന്നെ നേരത്തെ എത്തണ്ടേ “
ലച്ചു അർത്ഥം വെച്ച്പറഞ്ഞത് കേട്ട് ഞാനും അവളും മുഖത്തോട് മുഖം നോക്കി.
“അച്ഛമ്മാ ഇത് ആതിര.. എന്റെ കൂടെ പഠിക്കുന്നതാ.. “
ഞാൻ നൈസായിട്ട് വിഷയം മാറ്റി.അച്ഛമ്മ മോണ കാട്ടി ചിരിച്ചു കൊണ്ട് ആതിരയെ തൊട്ടുഴിഞ്ഞുകൊണ്ട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.
അമ്മു അപ്പോഴേക്കും ഒരു മൂലയിലേക്ക് മാറി നിന്നിരുന്നു. ആൾക്കാരെ കണ്ടാൽ പിന്നെ അത് പണ്ടേ അങ്ങനെയാണ്.
“പാചകറാണി ഇങ്ങു വന്നേ അടുക്കളയിൽ പണിയുണ്ട്.
നമ്മടെ ഫുഡൊന്നും സാറിനു പിടിക്കില്ലല്ലോ!
ലച്ചു ചിരിയോടെ അവളുടെ കൈപിടിച്ചു കൊണ്ട് അടുക്കളയിലേക്ക് ക്ഷണിച്ചു. അതിനു മറുപടിയായി അമ്മു ഒരു വോൾട്ടേജ് കുറഞ്ഞ ചിരി പാസാക്കി.
“മോള് ഇവിടിരിക്കൂ ട്ടോ ഞങ്ങൾക്ക് കുറച്ചു പണിയുണ്ട്.. “
അമ്മ അതിരയോടായി പറഞ്ഞു.
“ഞാനും വരാ അമ്മേ. കഷ്ണം നുറുക്കാനൊക്കെ കൂടാല്ലോ “
ആതിര ചിരിയോടെ മറുപടി നൽകി.
“ആഹ് ഞാനെങ്ങനെ വിളിക്കും എന്ന് കരുതി ഇരിക്കുവായിരുന്നു.”
ലച്ചു അവളുടെ അവളെ നോക്കി ചിരിയോടെ പറഞ്ഞു. കക്ഷിക്ക് അവളെ നന്നായി ബോധിച്ച മട്ടുണ്ട്.അതിന്റെ ടെൻഷൻ അമ്മുവിന്റെ മുഖത്തും കാണാനുണ്ട്.ഇടക്ക് അവളെന്നെ പാളി നോക്കിയപ്പോൾ ഞാൻ പേടിക്കേണ്ടെന്ന് കണ്ണുകൊണ്ട് കാണിച്ച് അവളെ സമാധാനിപ്പിച്ചു.അവർ അടുക്കളയിൽ പോയതോടെ ഞാൻ കട്ട പോസ്റ്റായി.അച്ഛമ്മ കൂട്ടിനുണ്ടായിരുന്നു.അച്ഛമ്മ പഴംപുരാണങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങിയപ്പോഴേക്കും ലെച്ചു ഉമ്മറത്തേക്ക് വന്നു. രണ്ട് വാലുകളും കൂടെ ഉണ്ടായിരുന്നു.
“അമ്മേ ഒന്ന് വന്നേ ഈ കുട്ടിയ്ക്ക്കഷ്ണം
നുറുക്കാനുള്ള അളവൊക്കെ ഒന്ന് പറഞ്ഞു കൊടുത്തെ .. “
ലച്ചു ഗൗരവത്തോടെ പറഞ്ഞു.
“എന്തോന്നാ ലച്ചൂ വയസായവരേം വെറുതെ വിടൂലെ അച്ഛമ്മ സ്വസ്ഥമായിട്ടൊന്നിരുന്നോട്ടെ…”
അച്ഛമ്മ എണീക്കാൻ തുടങ്ങുന്നതിനിടെ ഞാൻ പറഞ്ഞു.
“നീ പോടാ പണ്ടെന്നേ പുലർച്ചക്ക് എണീപ്പിച്ചു കൊറേ പണി എടുപ്പിച്ചിട്ടുണ്ട്. ഇതൊക്കെ പകരം വീട്ടാനുള്ള അവസരങ്ങളാ. “
ലച്ചു അച്ഛമ്മയെ നോക്കി ചിരിയോടെ പറഞ്ഞു.ഇടക്ക് കൊത്തികടിക്കുമെങ്കിലും അവർ തമ്മിൽ ഒടുക്കത്തെ സ്നേഹമാണ്.
“അമ്മയെ പേരാണോ വിളിക്കുന്നെ..?
???