എന്റെ ലച്ചു വിളി കേട്ട് ആതിര അത്ഭുതത്തോടെ ചോദിച്ചു.
“എന്ത് ചെയ്യാനാ മോളെ ഇതെനിക്കൊരു അബദ്ധം പറ്റിയതാ.. “
ലച്ചു എന്നെ ചൂണ്ടി പറഞ്ഞു കൊണ്ട് അവരേം വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.ഞാൻ ഒറ്റക്ക് ഉമ്മറത്തും. കുറെ നേരം ഫോണിൽ കളിച്ചു കളഞ്ഞു. അടുക്കളയിൽ നിന്ന് ചിരിയും കളിയും ഒക്കെ കേൾക്കുന്നുണ്ട്.അമ്മുവിനെ കാണാഞ്ഞിട്ടാണെകിൽ എനിക്ക് ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
ഞാൻ എണീറ്റ് അടുക്കളയിലേക്ക് നടന്നു. അടുക്കളയിലെത്തിയപ്പോൾ എല്ലാരും ജോലികളിൽ വ്യാപൃതരാണ്. അമ്മു പായസം ഇളക്കികൊണ്ടിരിക്കുന്നുണ്ട്. ലച്ചു പപ്പടം കാച്ചുന്നു. അച്ഛമ്മയും ആതിരയും വർത്താനം പറഞ്ഞു കൊണ്ട് കറിക്കഷ്ണങ്ങൾ നുറുക്കുന്നുണ്ട്. എന്റെ വരവ് മണത്തറിഞ്ഞ പോലെ അമ്മു ആരും കാണാതെ എന്നെ നോക്കി പാൽപ്പല്ലുകൾ കാട്ടി.
എന്നെകണ്ട് ആതിരയും ചിരിച്ചു.
“പോ കോഴി… “
ലച്ചു പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. അവിടെ കോഴി പോയിട്ട് കുഴിയാന പോലും ഇല്ലായിരുന്നു. സംഗതി എനിക്കിട്ട്കൊട്ടിയതാണ്.
ഇനിയുമവിടെ നിന്നാൽ ശരിയാവില്ലെന്ന് മനസ്സിലാക്കി ഞാൻ പിൻവാങ്ങി.പിന്നേം അരമണിക്കൂർ എന്തൊക്കെയോ കാണിച്ചുകൂട്ടി. അമ്മു അടുത്തില്ലെങ്കിൽ കുഴപ്പമില്ല പക്ഷെ കയ്യത്തും ദൂരത്തുണ്ടാവുമ്പോൾ എനിക്ക് അവളെ കാണാതിരിക്കാൻ ആവില്ല. അവൾക്കും അങ്ങനെ തന്നെ ആണ്. അമ്മയെ പേടിച്ചു സഹിക്കുകയാണ് എന്നെ ഒള്ളൂ.
ഇനിയും പിടിച്ചു നിക്കാനാവില്ല.ഞാൻ ഫോണെടുത്തു കാൾ ചെയ്യുന്ന പോലെ ചുമ്മാ സംസാരിച്ചു കൊണ്ട് അടുക്കളയിലെത്തി.
“ആ നിക്ക് ഞാൻ ചോദിക്കട്ടെ.. “
ഞാൻ എല്ലാരും കേൾക്കാനായി ഫോണിൽ പറഞ്ഞു.
“മേമെ.. പീജിക്ക് അപ്ലൈ ചെയ്യാൻ എന്തൊക്കെയാ വേണ്ടേ… “
ഞാൻ ഔപചാരികതയോടെ അവളോട് ചോദിച്ചു..
“ആരാ ഈ ഉച്ചക്ക് പീജിക്ക് ചേരാൻ പോണേ?
ലച്ചു എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചുകൊണ്ട് വീണ്ടും ജോലി തുടർന്നു.
“ആരാ….. ?
അവളെന്നെ നോക്കി സംശയത്തോടെ ചോദിച്ചു.
“എന്റെ ഫ്രണ്ടാ.. മേമയൊന്നു പറഞ്ഞു കൊടുത്തേ.. “
ഞാൻ അവളുടെ നേരെ ഫോൺ നീട്ടി. ഫോണെടുത്തു ഹലോ പറഞ്ഞപ്പോഴാണ് ഇതെന്റെ നാടകം ആണെന്നവൾക്ക് മനസ്സിലായത്.അവൾ ഫോൺ ചെവിയിൽ വെച്ചു കൊണ്ട് തന്നെ എന്റെ കൂടെ ഹാളിലേക്ക് വന്നു.
ആരും നോക്കുന്നില്ലെന്നുറപ്പ് വരുത്തി ഞാൻ അവളുടെ കെട്ടിപിടിച്ചു അവളുടെ കവിളിൽ ഉമ്മ വെച്ചു..
“ശ്വാസം മുട്ടീട്ടാ… ഇനി പൊയ്ക്കോ..”
ഞാനവളുടെ കാതിൽ പറഞ്ഞു കൊണ്ട് ഫോൺ വാങ്ങി ഉമ്മറത്തേക്ക് നടന്നു. അവൾ കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്ന് എന്തോ ഓർത്തു
???