❤️കണ്ണന്റെ അനുപമ 6❤️ [Kannan] 2090

ചിരിച്ചുകൊണ്ട് അവൾ വീണ്ടും അടുക്കളയിലേക്ക് പോയി.

സദ്യ തയ്യാറാക്കികഴിഞ്ഞ് എല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നു. പിറന്നാളായത് കൊണ്ട് എന്റെ ഇലയിലാണ് ആദ്യം വിളമ്പിയത്.എല്ലാ വിഭവങ്ങളും അടങ്ങിയ നല്ല ഉഗ്രൻ സദ്യ.വടികൊടുത്ത്‌ അടി വെടിക്കേണ്ടെന്ന് കരുതി ഞാൻ പക്ഷെ അഭിപ്രായമൊന്നും പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഇരിക്കുമ്പോൾ ആതിര ഒരു റിസ്റ്റ് വാച്ച് കൊണ്ടുവന്ന് എന്റെ കയ്യിൽ കെട്ടി.
അവളുടെ വക ഗിഫ്റ്റ് !

ഞാൻ നന്ദി സൂചകമായി ഒരു ഫ്ലയിങ് കിസ്സ് എല്ലാരും കാൺകെ കൊടുത്തു.അവളെന്റെ പെങ്ങളാണെന്ന് എനിക്കും അവൾക്കും അറിയാമല്ലോ പക്ഷെ മറ്റുള്ളവരുടെ മുഖഭാവം കണ്ട് ഞാനിനി നേരിട്ട് ഉമ്മവെച്ചതാണോ എന്നെനിക്ക് തോന്നിപോയി.പിന്നെ അങ്ങോട്ട് എന്നെ പച്ചക്ക് തീറ്റ ആയിരുന്നു അരങ്ങേറിയത്. ലച്ചു തന്നെ ആണ് ആ കർമത്തിന് നേതൃത്വം നൽകിയത്. എന്റെ ജീവിതത്തിൽ നടന്ന അബദ്ധങ്ങളും ദുരന്തങ്ങളും മാത്രം ചികഞ്ഞെടുത്ത്‌ ലച്ചു മറ്റുള്ളവരെ ചിരിപ്പിച്ചു. എല്ലാരും കൂട്ടച്ചിരിയോടെ അത് വിജയിപ്പിക്കുകയും ചെയ്തു.
ഏകദേശം മൂന്നു മണിയായപ്പോൾ ആതിര പോവാനിറങ്ങി.അവളെ വീട്ടിൽ കൊണ്ടാക്കാൻ ലച്ചു എന്നോട് പറഞ്ഞതനുസരിച്ച് ഞാൻ അവളെയും കൂട്ടി ഇറങ്ങി. ഒരു കുഞ്ഞനുജത്തിയുടെ എല്ലാ കുറുമ്പും സ്വാതന്ത്രവും സ്നേഹവും അവൾ എന്നോട് കാണിച്ചു തുടങ്ങിയിരുന്നു. ഒരു കൂടപ്പിറപ്പിന്റെ അഭാവം ശരിക്ക് മനസ്സിലാക്കിയ ഞാൻ അത് ശരിക്കും ആസ്വദിച്ചു. ഒരു ദിവസം മാത്രം പഴക്കമുള്ള ഈ സഹോദര സഹോദരി ബന്ധം ഇത്രമേൽ ശക്തമായത് കണ്ട് ഞാൻ തന്നെ അതിശയിച്ചു പോയി.

“ഇഷ്ടപ്പെട്ടോ എന്റെ ഗിഫ്റ്റ്.?

വീടിനു മുന്നിൽ ഇറക്കിയപ്പോൾ അവൾ എന്നോട് ചോദിച്ചു.

“പിന്നെ ഒരുപാട് ഇഷ്ടായി !
ഞാൻ ചിരിയോടെ പറഞ്ഞു.

“അമ്മേടെ സെലക്ഷനാ..
അമ്മക്ക് നിന്നെ വല്യ കാര്യാണ് ഇപ്പൊ. “

“അപ്പോ നിനക്ക് എന്നെ ഇഷ്ടമല്ലേ?

ഞാൻ കുസൃതിയോടെ ചോദിച്ചു.

“മ്മ്.. ഒരുപാട്.. എന്റെ സ്വന്തം ചേട്ടനെപ്പോലെയാ ഇപ്പൊ നീ.. ”
അവൾ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇതെല്ലാം കണ്ടും കെട്ടും അവളുടെ അമ്മ ഉമ്മറത്തു വന്ന് നിക്കുന്നുണ്ടായിരുന്നു.

“എന്നാലേ എന്റെ പുന്നാര പെങ്ങള് സമയം കളയാതെ പോയി പഠിച്ചേ.. വല്ല ലിസ്റ്റിലും കേറീട്ട് വേണം നിന്നെ കെട്ടിച്ചു വിടാൻ “

ഞാനവളുടെ കവിളിൽ നുള്ളിക്കൊണ്ടത് പറഞ്ഞപ്പോൾ അവളെ ചിണുങ്ങി..

“പോടാ പട്ടീ…. “

അവൾ എന്നെ കൊഞ്ഞനം കുത്തികൊണ്ട് ഉമ്മറത്തേക്ക് പാഞ്ഞു. അമ്മയോട് വാച്ചിന് നന്ദി പറഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു…

എന്തൊക്കെയാണ് ജീവിതത്തിൽ നടക്കുന്നത് ഇന്നലെ വരെ വെറുമൊരു സുഹൃത്തായിരുന്നവളെ ഞാനെന്റെ കൂടപ്പിറപ്പിനെപ്പോലെ സ്നേഹിക്കുന്നു.അവളെന്നേയും.ബദ്ധശത്രുവായിരുന്ന ഈ അമ്മക്ക് ഒരു ദിവസം കൊണ്ട് ഞാൻ മകനെപ്പോലെയായി.എന്റെ ജീവിതം മൊത്തം

The Author

212 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *