അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് എന്നെ ഉപദേശിച്ചുകൊണ്ട് എണീറ്റു.
“എന്നാ ശരി മോൻ വിട്ടോ ആൾക്കാര് വല്ലതും പറഞ്ഞുണ്ടാക്കും.”
അവൾ ചിരിയോടെ എന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.എനിക്കപ്പോഴും എന്റെ വായിൽ നിന്ന് വീണ വാക്കുകളെ കുറിച്ചുള്ള കുറ്റബോധമായിരുന്നു.
ഡീ…
ഞാൻ പതിയെ അവളെ വിളിച്ചു.
“ഉം.. ഇനി എന്താടാ.. “
അവൾ എന്റെ അടുത്തേക്ക് വന്ന് തോളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ അവളെ മുറുക്കെ കെട്ടിപിടിച്ചു. അവളെതിർക്കുമെന്ന് വിചാരി ച്ചെങ്കിലും അവൾ ഒന്നും മിണ്ടാതെ എന്നെയും കെട്ടിപിടിച്ചു.
“ഇനി മുതൽ നീ എന്റെ കൂടപ്പിറപ്പാണ്.. എന്റെ സ്വന്തം പെങ്ങൾ”
ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം നിശബ്ദയായി..
“ഓഹ്.. അപ്പ്രൂവ്ഡ്.. “
അവൾ പതിയെ പറഞ്ഞുകൊണ്ട് മധുരമായി ചിരിച്ചു.
“എന്നാ എന്റെ പൊന്നാങ്ങള ഈ പെങ്ങളെ കൊണ്ട് വീട്ടില് വിട്ടേ…
നേരം ഇരുട്ടിതുടങ്ങി..”
അവളെന്റെ കയ്യിൽ പിടിച്ചു വലിച്ച് കൊണ്ടാണത് പറഞ്ഞത്..
ഞാൻ ചെറു ചിരിയോടെ അവളെയും ചേർത്ത് പിടിച്ച്.ബൈക്കിനടുത്തെക്ക് നടന്നു. അവളെ വീടിനു മുന്നിൽ ഇറക്കുമ്പോൾ അവളുടെ അമ്മ അതായത് എന്റെ പഴയ ശത്രു ദേഷ്യത്തോടെ ഉമ്മറത്തു ഞങ്ങളെതന്നെ നോക്കി നിക്കുന്നുണ്ട്.
“നീ തന്നെ ഫുൾ വിശദീകരിച്ചിട്ട് പോയ മതി. അല്ലെങ്കിൽ ഇന്നിവിടെ താലപ്പൊലി ആയിരിക്കും.”
ആതിര ബൈക്കിൽ നിന്നിറങ്ങി പതിയെ എന്നോടായി പറഞ്ഞു.
വരുന്നത് വരട്ടെ !എന്തായാലും അവളെ ഒറ്റക്ക് ബലിയാടാക്കണ്ട !
ഞാൻ മനസ്സിൽ വിചാരിച്ചു.പിന്നെ ബൈക്ക് സൈഡ് ആക്കി അവളുടെ കൂടെ വീട്ടിലേക്ക് നടന്നു. അപ്പോഴും അവളുടെ അമ്മ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ആദ്യം കേൾക്കാൻ കൂട്ടാക്കിയില്ലെങ്കിലും ഞാൻ സമാധാനമായി എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ അവരുടെ മുഖം തെളിഞ്ഞു.പിന്നെ എന്നോട് സ്നേഹത്തോടെ ഇടപഴകാൻ തുടങ്ങി.ചായയെടുക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ നേരം വൈകി എന്നു പറഞ്ഞു വിലക്കി. ഞാൻ പോരുമ്പോൾ ഇടക്ക് ഇങ്ങോട്ട് വരണം എന്നും പറഞ്ഞാണ് അവർ യാത്രയാക്കിയത്. വീട്ടിലെത്തി കുളി കഴിഞ്ഞപ്പോൾ സമയം ആറര ആയിരുന്നു. ലച്ചുവിന് പതിവ് ഉമ്മയും കൊടുത്ത് നേരെ തറവാട്ടിലേക്ക് പോയി.
തറവാട്ടിലെത്തി കയ്യും കാലും കഴുകി ഉള്ളിലേക്ക് കയറുമ്പോൾ അമ്മു തോർത്തും കൊണ്ട് കുണുങ്ങിക്കൊണ്ട് എന്നിലേക്ക് ചേർന്ന് നിന്നു.പെണ്ണിനിപ്പൊ ഒരു നിയന്ത്രണവും ഇല്ലാ..എന്നെ കണ്ടാൽ ഒട്ടിച്ചേർന്നങ് നിക്കണം .അച്ഛമ്മ ഉള്ളിൽ tv കണ്ടോണ്ടിരിക്കാണ്. ഞാൻ വന്നത് പോലും കക്ഷി അറിഞ്ഞിട്ടില്ല.
“എന്താ കുഞ്ഞൂ..ഒരു തെളിച്ചം ഇല്ലാത്തെ….. “
???